Health

പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ എലിപ്പനി വരാതെ നോക്കുക... രോഗം വരാതെ നോക്കുക എന്നതെ മാർഗ്ഗമുള്ളൂ... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

എലിയുടെ മൂത്രത്തിലൂടെ മാത്രമല്ല, കന്നുകാലികൾ, നായ, കുറുക്കൻ, പന്നി എന്നിവയുടെ മൂത്രം വീണ് മലിനമായ ജലത്തിലൂടെയും എലിപ്പനി പകരാം. കടുത്ത പനി, വിറയൽ, മഞ്ഞപ്പിത്തം, മൂത്രം പതിവിലും കുറച്ചു അളവിൽ മാത്രം പോകുക, ശ്വാസം മുട്ടൽ, ശരീരവേദന, ക്ഷീണം എന്നിവയിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറെ പോയി കാണിക്കുക. സ്വയം ചികിൽസിക്കരുത്.

പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ എലിപ്പനി വരാതെ നോക്കുക... രോഗം വരാതെ നോക്കുക എന്നതെ മാർഗ്ഗമുള്ളൂ... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ എലിപ്പനി വരാതെ നോക്കുക. എലിപ്പനിയ്ക്ക് എതിരെ കുത്തിവെപ്പ് ഇല്ല. അതുകൊണ്ട് രോഗം വരാതെ നോക്കുക എന്നതെ മർഗ്ഗമുള്ളൂ.

അത്ര നിസ്സാരമായ ഒരു രോഗമായി കാണാൻ സാധിക്കില്ല. കാരണം ചിലരിൽ ഹൃദയം, കരൾ, വൃക്ക എന്നീ അവയവങ്ങളെയും ബാധിക്കാം. അതുപോലെ ചിലരിൽ നിസ്സാരമായ രോഗലക്ഷണങ്ങളോടെ എലിപ്പനി പ്രത്യക്ഷപ്പെടാമെങ്കിലും മറ്റ് ചിലരിൽ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കാം. ചിലപ്പോൾ മരണം വരെ സംഭവിക്കാം.

2018 ൽ 500ൽ പരം ആളുകൾ എലിപ്പനി മൂലം മരിച്ചു കഴിഞ്ഞു.

എലിയുടെ മൂത്രത്തിലൂടെ മാത്രമല്ല, കന്നുകാലികൾ, നായ, കുറുക്കൻ, പന്നി എന്നിവയുടെ മൂത്രം വീണ് മലിനമായ ജലത്തിലൂടെയും എലിപ്പനി പകരാം.

കടുത്ത പനി, വിറയൽ, മഞ്ഞപ്പിത്തം, മൂത്രം പതിവിലും കുറച്ചു അളവിൽ മാത്രം പോകുക, ശ്വാസം മുട്ടൽ, ശരീരവേദന, ക്ഷീണം എന്നിവയിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറെ പോയി കാണിക്കുക. സ്വയം ചികിൽസിക്കരുത്.

പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ എലിപ്പനി വരാതെ നോക്കുക... രോഗം വരാതെ നോക്കുക എന്നതെ മാർഗ്ഗമുള്ളൂ... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

അതുപോലെ "നാളെ, കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കാണിക്കാം" എന്നു പറയാതെ ഉടനെ തന്നെ പനി വന്നാൽ ആശുപത്രിയിൽ പോകുക.

കൈയുറ, കാലിൽ ബൂട്ട്സ് എന്നിവ ധരിച്ചു മാത്രം വീടും പരിസരവും വൃത്തിയാക്കുക. അത് ലഭ്യമല്ലെങ്കിലും പ്ളാസ്റ്റിക് ഉറകൾ ഉപയോഗിച്ചു കൈയ്യും കാലും കെട്ടിയത്തിന് ശേഷം മാത്രം ശുചീകരണ പ്രവർത്തികളിൽ ഏർപ്പെടുക.

കാരണം, എലിപ്പനി വരാതെ സൂക്ഷിക്കണം. നമ്മൾ ജാഗ്രതയോടെ ശ്രദ്ധിക്കണം. എലിപ്പനി മൂലം മരണം സംഭവിക്കാതെയിരിക്കട്ടെ.

☑️14 വയസ്സിന് മുകളിൽ ഉള്ളവർ Doxycycline (ഡോക്സിസയ്‌ക്ലീൻ) 100 mg ഗുളിക രണ്ടെണ്ണം വീതം ആഴ്ച്ചയിൽ ഒന്ന് കഴിക്കുക.

☑️8 വയസ്സിന് മുകളിൽ 100 mg ഒരു ഗുളിക കഴിക്കുക.

☑️8 വയസ്സിന് താഴെയും, ഗര്ഭിണികളിലും, മുലയൂട്ടുന്ന അമ്മമാരും azithromycin എന്ന മരുന്ന് കഴിക്കുക.

ഈ മരുന്നുകൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിക്കുന്നു. ചെളിയിൽ ചവിട്ടുകയോ, കെട്ടി നിൽക്കുന്ന വെള്ളത്തിൽ നടക്കുകയോ ചെയ്തവരും, ശുചീകരണ പ്രവർത്തനങ്ങൾ ചെയ്തവരും എലിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ മരുന്ന് കഴിക്കുക.

പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ എലിപ്പനി വരാതെ നോക്കുക... രോഗം വരാതെ നോക്കുക എന്നതെ മാർഗ്ഗമുള്ളൂ... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

കെട്ടി നിൽക്കുന്ന വെള്ളവുമായി സംമ്പർക്കമുള്ളവർ മരുന്ന് കഴിക്കുക. ഈ മരുന്ന് കഴിക്കാൻ ഭയപ്പെടേണ്ടതില്ല. 
⛔️നെഞ്ചേരിച്ചിൽ വരായതെയിരിക്കുവാൻ ഭക്ഷണത്തിന് ശേഷം മാത്രം doxycycline ഗുളിക കഴിക്കുക.

⛔️Pantoprazole, ranitidine എന്ന ഗുളിക doxycycline കഴിക്കുന്നതിന് മുൻപ് കഴിക്കുക.

⛔️ഗുളിക കഴിച്ചതിന് ശേഷം വെള്ളം കുടിക്കുക.

⛔️ഗുളിക കഴിച്ച ഉടനെ കിടക്കരുത്.

ഓർക്കുക. എലിപ്പനി വരാതെ നോക്കുക.

advertisment

Super Leaderboard 970x90