സിന്ദൂരം പടരേണ്ട സീമന്തരേഖയിൽ ഇനി കണ്ണീർപുഷ്പങ്ങൾ വിരിയും.....ഡോ.ഷിനു ശ്യാമളൻ

വിവാഹശേഷം രണ്ടാം ദിവസം വിധവയായ ആ പെണ്കുട്ടിയുടെ മാനസികാവസ്ഥ നമുക്കാർക്കും ചിന്തിക്കുവാനാകില്ല. തന്റെ ജീവന്റെ പാതിയെ സ്വന്തം വീട്ടുകാർ തന്നെ കൊന്നു കളയുമ്പോൾ ആ നെഞ്ചു പൊട്ടി തകർന്നിട്ടുണ്ടാകും. ജാതിയും മതവും വേർതിരിക്കുന്ന മതിൽ കെട്ടുകൾ ദുരഭിമാനത്താൽ വീണ്ടും ഉയരം കൂടുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു....

സിന്ദൂരം പടരേണ്ട സീമന്തരേഖയിൽ ഇനി കണ്ണീർപുഷ്പങ്ങൾ വിരിയും.....ഡോ.ഷിനു ശ്യാമളൻ

രണ്ടു മാസത്തിന്റെ ഇടവേളയിൽ കേരളത്തിൽ നടന്നത് രണ്ട് ദുരഭിമാന കൊലകളാണ്.

ദളിതനെ പ്രണയിച്ചതിന് സ്വന്തം അച്ഛന്റെ കൈകളാൽ കൊല ചെയ്യപ്പെട്ട ആതിരയെ നമ്മൾ മറക്കും മുൻപേ കെവിനേയും കൊന്നിരിക്കുന്നു. സ്വന്തം പെങ്ങളുടെ ഭർത്താവിനെ കൊല്ലാൻ ഗുണ്ടകളെ ഏൽപ്പിച്ച ആ സഹോദരൻ, പെങ്ങളെ കൂടി കൊന്നു കളയുക എന്നേ എനിക്ക് പറയുവാൻ ഉള്ളു.

വിവാഹശേഷം രണ്ടാം ദിവസം വിധവയായ ആ പെണ്കുട്ടിയുടെ മാനസികാവസ്ഥ നമുക്കാർക്കും ചിന്തിക്കുവാനാകില്ല. തന്റെ ജീവന്റെ പാതിയെ സ്വന്തം വീട്ടുകാർ തന്നെ കൊന്നു കളയുമ്പോൾ ആ നെഞ്ചു പൊട്ടി തകർന്നിട്ടുണ്ടാകും. സിന്ദൂരം പടരേണ്ട സീമന്തരേഖയിൽ ഇനി കണ്ണീർപുഷ്പങ്ങൾ വിരിയും.

വിദ്യാഭ്യാസമോ, സ്വർണ്ണമോ കുറഞ്ഞാലും കുഴപ്പമില്ല. പക്ഷെ കല്യാണ ചെക്കൻ സ്വന്തം ജാതിയായിരിക്കണം. അല്ലെങ്കിൽ പെണ്ണിനെ തരില്ല എന്ന് വാശിപിടിക്കുന്ന രക്ഷകർത്താക്കൾക്ക് കേരളത്തിൽ കുറവില്ലെന്ന് വീണ്ടും തെളിയിക്കുന്നു.

സിന്ദൂരം പടരേണ്ട സീമന്തരേഖയിൽ ഇനി കണ്ണീർപുഷ്പങ്ങൾ വിരിയും.....ഡോ.ഷിനു ശ്യാമളൻ

എന്റെ സുഹൃത്തു ഡോക്ടറാണ്. അവൾ പ്രണയിച്ച പുരുഷനും ഡോക്ടറാണ്. പക്ഷെ അവളെക്കാൾ ഉയർന്ന ജാതിയിലുള്ള അവന്റെ വീട്ടുകാർക്ക് വിവാഹത്തിന് താൽപര്യമില്ല. ഡോക്ടറായിരുന്നിട്ടു കൂടി അവൾക്ക് ഈ അവസ്ഥയാണ്. നമ്മുടെ നാട്ടിൽ വിദ്യാഭാസം കൊണ്ട് സമ്പന്നർ എന്നു വിശ്വസിക്കുന്നവർ പോലും ജാതിയും മതവും കടന്നു വരുമ്പോൾ ഇടുങ്ങിയ ചിന്തകളിലൂടെ ഇഴയുന്നു. രണ്ടു ജീവനാണ് നമുക്കു നഷ്ടപ്പെട്ടത്.

ജാതിയും മതവും വേർതിരിക്കുന്ന മതിൽ കെട്ടുകൾ ദുരഭിമാനത്താൽ വീണ്ടും ഉയരം കൂടുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.കണ്ണുകൾ പോലും ആ ചെറുപ്പക്കാരന്റെ ചൂഴ്ന്നെടുത്തിരുന്നു എന്നു പറയുന്നു.

നീനു, നിനക്ക് നിന്റെ വീട്ടുകാരോട് ക്ഷമിക്കുവാൻ സാധിക്കുമോ? വിധവ എന്ന വാക്ക് നിന്റെ കഴുത്തിൽ ചാർത്തി തന്ന നിന്റെ വീട്ടുകാർ. ഒരു മനുഷ്യന് ജാതിയ്ക്കും മതത്തിനും വേണ്ടി ഇത്ര അധഃപതിക്കുവാൻ സാധിക്കുമെന്ന് വീണ്ടും നമ്മുടെ നാട്ടിൽ തെളിഞ്ഞു.

advertisment

News

Super Leaderboard 970x90