Health

തിളപ്പിച്ചാറിയ വെള്ളത്തിലോട്ട് പച്ചവെള്ളം ഒഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല... ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

തിളപ്പിക്കുന്നത് അണുക്കളെ നശിപ്പിക്കുവാൻ ആണല്ലോ. അപ്പോൾ അതിലോട്ട് തിളപ്പിക്കാത്ത പച്ചവെള്ളം ഒഴിക്കുമ്പോൾ ആ വെള്ളത്തിൽ അണുക്കൾ ഉണ്ടാക്കുന്നു.

തിളപ്പിച്ചാറിയ വെള്ളത്തിലോട്ട് പച്ചവെള്ളം ഒഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല... ഡോ.ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

തിളപ്പിക്കുന്നത് അണുക്കളെ നശിപ്പിക്കുവാൻ ആണല്ലോ. അപ്പോൾ അതിലോട്ട് തിളപ്പിക്കാത്ത പച്ചവെള്ളം ഒഴിക്കുമ്പോൾ ആ വെള്ളത്തിൽ അണുക്കൾ ഉണ്ടാകില്ലേ?

ചില വീടുകളിലും ഹോട്ടലുകളിലും ഇപ്പോഴും ഇത്‌ തുടരുന്നുണ്ട്. ആരോഗ്യത്തിന് ഈ രീതി നല്ലതല്ല. അസുഖങ്ങൾ പകരാം. പ്രത്യേകിച്ചു ഈ മഴക്കാലത്ത്.

വെള്ളം തിളച്ച ഉടനെ നിർത്തരുത്. 5-10 മിനിറ്റ് വരെ തിളപ്പിക്കുക. അണുക്കൾ നശിക്കുവാൻ അതാണ് നല്ലത്.

ഒട്ടുമിക്ക അണുക്കളും( Giardia, E.coli, Vibrio Cholerae, hepatitis A) 70℃ മുതൽ 100℃ വരെ താപനിലയിൽ 5 മിനിറ്റ് മുതൽ 10 മിനിറ്റ് തിളപ്പിക്കുമ്പോൾ അണുക്കൾ നശിക്കുന്നു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആരോഗ്യകരമല്ലാത്ത ഇത്തരം രീതികൾ ഉപേക്ഷിക്കുക.

advertisment

Super Leaderboard 970x90