ഒരിക്കൽ ഒരാൾ ബൈക്ക് അപകടത്തിൽ മരിച്ചു പോയി. മിക്ക അവയവങ്ങൾക്കും ക്ഷതം സംഭവിച്ചിരുന്നു. ഒരു ഭാഗത്ത് മാത്രം മുറിവോ, ക്ഷതമോ ഉണ്ടായിരുന്നില്ല. ഒരു കൈയ്യുടെ മുട്ടിന്റെ ഭാഗമായിരുന്നു അത്.
തലയിലും പരിക്കുകൾ ഉണ്ടായിരുന്നു. ഹെൽമറ്റ് കൈമുട്ടിൽ തൂക്കിയിട്ടത് കൊണ്ടു അവിടെ മാത്രം മുറിവില്ല.
ഇന്ന് ജീവിച്ചിരുന്നാൽ മാത്രമേ നാളെയും ബൈക്ക് ഓടിക്കാൻ സാധിക്കു. തലയുണ്ടെങ്കിൽ മാത്രമേ വീണ്ടും ബൈക്ക് ഓടിക്കാൻ സാധിക്കു. അതുകൊണ്ട് ഹെൽമറ്റ് തലയിൽ വെക്കുക. ഹെൽമറ്റ് വെച്ചാൽ മാത്രം പോര, അതിന്റെ സ്ട്രാപ്പ് കൂടെയിടുക.
അമിത വേഗത ഉപേക്ഷിക്കുക. ഇരുചക്രവാഹനമാണത്. ഒന്ന് സ്കിഡ് ആകുകയോ, ഒരു വണ്ടി വന്നു മുട്ടുകയോ ചെയ്താൽ നിങ്ങൾ വീഴാം. അമിതവേഗത ഉപേക്ഷിക്കുക, ട്രാഫിക് നിയമങ്ങൾ പാലിക്കുക.ഇൻഡിക്കേറ്റർ ഉപയോഗിക്കുക. തിരിയേണ്ട ഭാഗത്തിന് കുറച്ചു മുൻപ് തന്നെ ഇൻഡിക്കേറ്റർ ഇടുക.
മറ്റൊരു വിഭാഗം ആളുകൾ സൈഡ് വ്യൂ മിറർ എടുത്തു കളയും. എന്തിനാണോ എന്തോ. അതു ചെയ്യുന്നത് മൂലം വാഹനത്തിന് എന്ത് ഭംഗി കൂടുമെന്ന് എനിക്ക് അറിയില്ല. ബൈക്കിന് ആവശ്യമില്ലാത്ത ഒരു വസ്തുവല്ല സൈഡ് വ്യൂ മിറർ. അത് ഊരി മാറ്റരുത്. സുരക്ഷിതരായി വാഹനമോടിക്കുക. കർശനമായ നിയമവും ആവശ്യമാണ്.