Life Style

സ്ത്രീകൾക്ക് ജോലി സ്ഥലത്ത് ഉണ്ടാകുന്ന ദുരനുഭവങ്ങൾ തടയുവാനായി സ്ഥാപത്തിൽ Anti Sexual Harassment Committee ഉണ്ടാകണം... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

ഇത്തരം കമ്മിറ്റികൾ ആ സ്ഥാപനത്തിൽ തന്നെ അന്വേഷിച്ചു മേൽ അധികാരിക്കു അന്വേഷണ റിപ്പോർട്ട് അയക്കും. ഒരു രീതിയിലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.

സ്ത്രീകൾക്ക് ജോലി സ്ഥലത്ത് ഉണ്ടാകുന്ന ദുരനുഭവങ്ങൾ തടയുവാനായി സ്ഥാപത്തിൽ Anti Sexual Harassment Committee ഉണ്ടാകണം... ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ്

സ്ത്രീകൾക്ക് എതിരെ ജോലി സ്ഥലത്ത് ഉണ്ടാകുന്ന ദുരനുഭവങ്ങൾക്ക് എതിരെ പലപ്പോഴും സ്ത്രീകൾ പരാതിപ്പെടാറില്ല.

പരാതി പോലീസ് സ്റ്റേഷനിൽ കൊടുക്കണം എന്നില്ല. നിങ്ങളുടെ സ്ഥാപത്തിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുവാനായി anti sexual harassment committe ഉണ്ടാകും. എല്ലാ സ്ഥാപനങ്ങളിലും അത്തരം കമ്മിറ്റി അത്യാവശ്യമാണ്.

എനിക്ക് ഇതുപോലെ രണ്ടു പ്രാവശ്യം ജോലി സ്ഥലത്ത് ദുരനുഭങ്ങൾ ഉണ്ടായി. ഒന്ന് വയനാട്, ഒന്ന് കണ്ണൂർ ജോലി ചെയ്യുമ്പോളാണ്. അപ്പോഴൊക്കെ പരാതി കൊടുത്തിട്ടുണ്ട്.ഇല്ലെങ്കിൽ ഇത്തരം ആളുകൾ വീണ്ടും മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറും.

പ്രതികരിക്കുക. ഇല്ലെങ്കിൽ ഇത്തരം ആളുകൾക്ക് ഒരു വിചാരം ഉണ്ട് സ്ത്രീകൾ മിണ്ടാതെ എല്ലാം സഹിക്കുമെന്ന്. അതിന്റെ ആവശ്യം ഇല്ല. ഇത്തരം കമ്മിറ്റികൾ ആ സ്ഥാപനത്തിൽ തന്നെ അന്വേഷിച്ചു മേൽ അധികാരിക്കു അന്വേഷണ റിപ്പോർട്ട് അയക്കും. ഒരു രീതിയിലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നാണ് എന്റെ അറിവ്.

പ്രതികരിക്കുക. ANti sexual harassment committe എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം.

advertisment

News

Super Leaderboard 970x90