മാധ്യമസുഹൃത്തുക്കളേ, കണ്ണിൽ കാണുന്നതെന്തും വിറ്റഴിയുമെന്ന്‌ കരുതി വാർത്തയാക്കരുത്‌...ഞങ്ങൾ ആരോഗ്യപ്രവർത്തകരോളം ഉത്തരവാദിത്വമുണ്ട്‌ നിങ്ങൾക്ക്‌.....ഡോ.ഷിംന അസിസ്സ് എഴുതുന്നു.

മഞ്ഞപ്പത്രമോ വെള്ളപ്പത്രമോ എന്നൊന്നും ഞാൻ അന്വേഷിക്കുന്നില്ല. സെൻസേഷന്‌ വേണ്ടി എന്തും എഴുതരുത്‌. അപേക്ഷയാണ്‌. പ്രിയപ്പെട്ടവരുടെ നോവാണ്‌ പകർത്തുന്നത്‌. ദയവ്‌ ചെയ്‌ത്‌ ഇല്ലാക്കഥകൾ നെയ്യരുത്‌, അനാവശ്യം എഴുതി പിടിപ്പിക്കരുത്‌. വരുംവരായ്‌മകൾ ഓർക്കാതെ അക്ഷരങ്ങൾ എറിഞ്ഞു പിടിപ്പിക്കരുത്‌.

മാധ്യമസുഹൃത്തുക്കളേ, കണ്ണിൽ കാണുന്നതെന്തും വിറ്റഴിയുമെന്ന്‌ കരുതി വാർത്തയാക്കരുത്‌...ഞങ്ങൾ ആരോഗ്യപ്രവർത്തകരോളം ഉത്തരവാദിത്വമുണ്ട്‌ നിങ്ങൾക്ക്‌.....ഡോ.ഷിംന അസിസ്സ് എഴുതുന്നു.

പ്രിയപ്പെട്ട പത്രമാധ്യമങ്ങളേ,

കണ്ണിൽ കാണുന്നതെന്തും വിറ്റഴിയുമെന്ന്‌ കരുതി വാർത്തയാക്കരുത്‌. ആദ്യമായി നിപ്പ റിപ്പോർട്ട്‌ ചെയ്‌ത രോഗിയെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെ ഡോ.വരുൺ ഹരീഷിനെ നിപ്പ രോഗബാധ സംശയിച്ച്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എന്ന്‌ കേട്ട ഞെട്ടൽ ഇപ്പോഴും ദേഹത്ത്‌ നിന്ന്‌ ഒഴിഞ്ഞ്‌ പോയിട്ടില്ല. ഒരു ഡോക്‌ടർ രോഗബാധിതനായോ എന്ന ആശങ്ക കൊണ്ട്‌ മാത്രമല്ല അത്‌.

പഠനകാലത്ത്‌ അഞ്ചരക്കൊല്ലം കൂടെ നടന്ന ഉറ്റ ചങ്ങാതിയെ ഒറ്റയടിക്ക്‌ നിപ്പക്ക്‌ വിട്ടു കൊടുക്കേണ്ടി വരുമോ എന്ന്‌ ചിന്തിച്ച്‌ ഉണ്ടായ ആധി എനിക്ക്‌ പറഞ്ഞറിയിക്കാൻ വയ്യ. ഒന്നാം വർഷം മുതൽ അവസാനവർഷം വരെ അവനോടൊപ്പം ചിലവഴിച്ച നേരം മുഴുവൻ കൺമുന്നിൽ ഒറ്റയടിക്ക്‌ തെളിഞ്ഞു വന്നു.

അവന്‌ യാതൊരു കുഴപ്പവുമില്ല. അവൻ തൊണ്ടവേദനയായിട്ട്‌ മെഡിക്കൽ കോളേജിൽ ഡോക്‌ടറെ കാണിക്കാൻ വന്നതാണ്‌. ഈ രോഗികളെ ചികിത്സിച്ച ഡോക്‌ടർ എന്ന നിലയ്‌ക്ക്‌ വിദഗ്‌ധാഭിപ്രായം തേടാൻ തന്നെയാണ്‌ അവൻ മെഡിക്കൽ കോളേജിൽ ചെന്നത്‌ എന്ന്‌ അംഗീകരിക്കുന്നു. പക്ഷേ, അതിന്‌ അവൻ അവിടെ 'അഡ്‌മിറ്റാണ്‌' എന്ന രീതിയിലൊക്കെ എഴുതി പിടിപ്പിക്കണോ? അവന്റെ ശരീരത്തിൽ നിന്ന്‌ ഒരു രക്‌തസാമ്പിളും എടുത്തിട്ടില്ല. എന്റെ കൂട്ടുകാരൻ അവന്റെ വീട്ടിൽ സ്വസ്‌ഥനായി കിടന്നുറങ്ങാൻ ശ്രമിക്കുന്നുണ്ട്‌ ഇതെഴുതുമ്പോൾ. പക്ഷേ, അവനെ സ്‌നേഹിക്കുന്നവർ വിളിച്ച്‌ അന്വേഷിച്ചു കൊണ്ടേയിരിക്കുകയാണ്‌... അവനുറങ്ങാനാവുന്നില്ല, ഞങ്ങൾക്കും...

മാധ്യമസുഹൃത്തുക്കളേ, കണ്ണിൽ കാണുന്നതെന്തും വിറ്റഴിയുമെന്ന്‌ കരുതി വാർത്തയാക്കരുത്‌...ഞങ്ങൾ ആരോഗ്യപ്രവർത്തകരോളം ഉത്തരവാദിത്വമുണ്ട്‌ നിങ്ങൾക്ക്‌.....ഡോ.ഷിംന അസിസ്സ് എഴുതുന്നു.

മഞ്ഞപ്പത്രമോ വെള്ളപ്പത്രമോ എന്നൊന്നും ഞാൻ അന്വേഷിക്കുന്നില്ല. സെൻസേഷന്‌ വേണ്ടി എന്തും എഴുതരുത്‌. അപേക്ഷയാണ്‌. പ്രിയപ്പെട്ടവരുടെ നോവാണ്‌ പകർത്തുന്നത്‌. ദയവ്‌ ചെയ്‌ത്‌ ഇല്ലാക്കഥകൾ നെയ്യരുത്‌, അനാവശ്യം എഴുതി പിടിപ്പിക്കരുത്‌. വരുംവരായ്‌മകൾ ഓർക്കാതെ അക്ഷരങ്ങൾ എറിഞ്ഞു പിടിപ്പിക്കരുത്‌.

ഒന്നു കൂടി ഉറപ്പിച്ച്‌ പറയട്ടെ, ഞങ്ങളുടെ വരുൺ, ഡോ.വരുൺ ഹരീഷ്‌ ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു. മറിച്ചുള്ള വാർത്ത 100% അസംബന്ധമാണ്‌.

കൃത്യമായി അന്വേഷിക്കാതെ ആരെക്കുറിച്ചും ഒന്നും പറയാതിരിക്കുക. പ്രത്യേകിച്ച്‌ ഇരട്ടി ജാഗ്രത വേണ്ട ഈ നേരത്ത്‌. മാധ്യമസുഹൃത്തുക്കളേ, ഞങ്ങൾ ആരോഗ്യപ്രവർത്തകരോളം ഉത്തരവാദിത്വമുണ്ട്‌ നിങ്ങൾക്ക്‌...

ഭീതി പരത്തരുത്‌... അരക്ഷിതാവസ്‌ഥയും...

advertisment

News

Super Leaderboard 970x90