Health

കുഞ്ഞിനോ വലിയവർക്കോ മുറിവുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

കുഞ്ഞു മുറിവുകൾക്ക്‌ വീട്ടിൽ വെച്ച്‌ തന്നെ നന്നായി കഴുകി മരുന്ന്‌ പുരട്ടി ആവശ്യമെങ്കിൽ വൃത്തിയുള്ള കോട്ടൻ തുണി ഉപയോഗിച്ച്‌ കെട്ടാം. പാരസെറ്റമോൾ പോലുള്ള വേദനസംഹാരികളും ഡോക്‌ടറുടെ നിർദേശപ്രകാരമുള്ള ഡോസിൽ കഴിക്കാം. സാധാരണ ഗതിയിൽ, രക്‌തസ്രാവം നിയന്ത്രിക്കാവുന്ന മുറിവിൽ തുണി മടക്കി മേലെ വെച്ച്‌ മർദ്ദം ഏൽപ്പിച്ചാൽ തന്നെ രക്‌തമൊഴുക്ക്‌ നിൽക്കും.

കുഞ്ഞിനോ വലിയവർക്കോ മുറിവുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

വീട്ടിലെ കുഞ്ഞുവാവ വീണ്‌ തല പൊട്ടി എന്ന്‌ വിചാരിക്കുക. ഇല്ല, ശരിക്കും വീണിട്ടില്ല, ഹൈപ്പൊത്തെറ്റിക്കൽ സിറ്റുവേഷൻ. അങ്ങനെ ആർക്കും മുറിയാല്ലോ. അപ്പോ നമ്മൾ എന്തൊക്കെ ചെയ്യും? ചായപ്പൊടി/മഞ്ഞൾപ്പൊടി/കാപ്പിപ്പൊടി/വേറെ വല്ല പൊടി വാരിയിടും, പറമ്പിലെ ഇല പറിച്ച് കെട്ടിവക്കും, രക്‌തം കണ്ട്‌ ബോധം കെടും, നിലവിളിക്കും, നാട്ടുകാരെ മൊത്തം വിളിച്ചു കൂട്ടും. ഇത്‌ വല്ലതുമാണോ ശരിക്കും ചെയ്യേണ്ടത്‌? നഹീ. ആ കഷ്‌ടകാലം പിടിച്ച നേരത്ത്‌ കൈയിലുണ്ടാകേണ്ട പിടിവള്ളിയാണ്‌ ഇന്നത്തെ #SecondOpinion.

കുഞ്ഞിനോ വലിയവർക്കോ മുറിവുണ്ടായിക്കോട്ടെ, ഉണ്ടാകാവുന്ന ഏറ്റവും ആദ്യത്തെ ബുദ്ധിമുട്ട്‌ വേദനയാണ്‌. കുഞ്ഞുമുറിവുകൾക്ക്‌ സഹിക്കാവുന്ന വേദനയാണെങ്കിൽ, വലിയ മുറിവുകൾക്ക്‌ അത്‌ ദുസ്സഹമാകാം, ചികിത്സയും വേണ്ടി വന്നേക്കാം. രണ്ടാമത്‌, രക്‌തസ്രാവം നിയന്ത്രണാതീതമായാൽ ഉണ്ടാകാവുന്ന സാരമായ വിളർച്ച കൊണ്ടുള്ള തലകറക്കം, ബോധക്ഷയം മുതൽ ഹൃദയസ്‌തംഭനം വരെ. മൂന്നാമത്‌, മുറിവുണ്ടാക്കുന്ന പ്രതലം, മുറിവിനകത്ത്‌ വന്നുപെടുന്ന വസ്‌തുക്കൾ തുടങ്ങിയവ അണുബാധയുണ്ടാക്കാം. ഇത് മുറിവ്‌ പഴുക്കാനും ടിടി കുത്തിവെപ്പ്‌ കൃത്യമായി എടുക്കാത്തവരാണെങ്കിൽ ടെറ്റനസ്‌ ബാധയുണ്ടായി മരണം വരെ സംഭവിക്കാനും കാരണമാവാം.

കുഞ്ഞിനോ വലിയവർക്കോ മുറിവുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

കുഞ്ഞു മുറിവുകൾക്ക്‌ വീട്ടിൽ വെച്ച്‌ തന്നെ നന്നായി കഴുകി മരുന്ന്‌ പുരട്ടി ആവശ്യമെങ്കിൽ വൃത്തിയുള്ള കോട്ടൻ തുണി ഉപയോഗിച്ച്‌ കെട്ടാം. പാരസെറ്റമോൾ പോലുള്ള വേദനസംഹാരികളും ഡോക്‌ടറുടെ നിർദേശപ്രകാരമുള്ള ഡോസിൽ കഴിക്കാം. സാധാരണ ഗതിയിൽ, രക്‌തസ്രാവം നിയന്ത്രിക്കാവുന്ന മുറിവിൽ തുണി മടക്കി മേലെ വെച്ച്‌ മർദ്ദം ഏൽപ്പിച്ചാൽ തന്നെ രക്‌തമൊഴുക്ക്‌ നിൽക്കും.

എന്നാൽ, ഈ പ്രഷർ ബാൻഡേജ്‌ കെട്ടിയിട്ടും രക്‌തം നിലയ്‌ക്കാതിരിക്കുക, ഹൃദയത്തിന്റെ ലെവലിൽ നിന്ന്‌ ഉയർത്തിപ്പിടിച്ചിട്ടും രക്‌തം നിലയ്‌ക്കാതിരിക്കുക, ആഴമുള്ള മുറിവാകുക, മുറിവിൽ അഴുക്കുള്ളത്‌ മാറ്റാൻ സാധിക്കാത്ത അവസ്‌ഥ, കൂർത്ത ചില്ല്‌/കത്തി തുടങ്ങിയവ തറച്ച മുറിവുകൾ തുടങ്ങിയവ സ്വയം ചികിത്സിക്കാൻ മുതിരരുത്‌. പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌, കത്തി പോലുള്ള വസ്‌തുക്കൾ ദേഹത്ത്‌ തറച്ചിരിപ്പുണ്ടെങ്കിൽ യാതൊരു കാരണവശാലും അത്‌ വലിച്ചൂരരുത്‌ എന്ന കാര്യമാണ്‌. കാരണം, ആ വസ്തു വലിച്ചെടുക്കുന്നതോടെ പാതി മുറിഞ്ഞ രക്‌തക്കുഴൽ സ്വതന്ത്രമാകുകയും കടുത്ത രക്‌തസ്രാവം ഉണ്ടാകുകയും ചെയ്യും. ഇത്‌ ജീവഹാനിക്ക്‌ കാരണമാകാം.

ഇതൊന്നും കൂടാതെ, 'ചിന്ന മുറിവ്‌' എന്ന്‌ അവഗണിച്ച മുറിവ്‌ പോലും കുറച്ച്‌ ദിവസങ്ങൾക്കുള്ളിൽ പഴുത്തൊലിക്കുക, ദുർഗന്ധമുണ്ടാകുക, കടുത്ത പനി വരിക, വേദന കൂടുക തുടങ്ങിയവയെല്ലാം അണുബാധയുടെ ലക്ഷണങ്ങളാകാം. ഇത്തരം വൈകി വരുന്ന ബുദ്ധിമുട്ടുകളും അവഗണിക്കാതെ ഉടൻ തന്നെ വൈദ്യസഹായം തേടണം. പ്രമേഹം, ഹീമോഫീലിയ, പ്ലേറ്റ്‌ലെറ്റ്‌ കൗണ്ട്‌ കുറയുന്ന വിവിധ അവസ്‌ഥകൾ എന്നിങ്ങനെയുള്ള രോഗങ്ങളുള്ളവർ ചെറിയ മുറിവുകളെപ്പോലും അവഗണിക്കാൻ പാടില്ല.

കുഞ്ഞിനോ വലിയവർക്കോ മുറിവുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

പോറലും തൊലി ഉരയലുമൊന്നും മുറിവായി കണക്ക്‌ കൂട്ടണമെന്നല്ല. എന്നാൽ, കൃത്യമല്ലാത്ത പരിചരണം ഏത്‌ മുറിവിനേയും അപകടകരമാക്കാം. തുന്നലും പൊതിയലുമൊന്നും എല്ലായെപ്പോഴും വേണ്ടി വന്നേക്കില്ലെങ്കിലും ഇവിടെ പറഞ്ഞിരിക്കുന്ന അപകടസൂചനകൾ ഒരിക്കലും കണ്ടില്ലെന്ന്‌ വെക്കരുത്‌. കാരണം, ശരീരത്തിലെ മുറിവുകളും എല്ലായെപ്പോഴും താനേ ഉണങ്ങുന്നവയല്ല...

വാല്‍ക്കഷ്ണം: ടിടി അഥവാ ടെറ്റനസ്‌ ടോക്‌സോയ്‌ഡ്‌ എന്നത്‌ മുറിവ്‌ പഴുക്കാതിരിക്കാനുള്ള മരുന്നല്ല. മറിച്ച്‌ ക്ലോസ്‌ട്രീഡിയം ടെറ്റനി എന്ന ബാക്‌ടീരിയ ഉണ്ടാക്കുന്ന സാരമായ അണുബാധക്ക്‌ എതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ്‌. കൃത്യമായി വാക്‌സിനേഷൻ ചെയ്‌തിട്ടുള്ള ഒരാൾക്ക്‌ സാധാരണ ഗതിയിൽ പത്ത്‌ വർഷത്തിലൊരിക്കൽ ഒരു ടിടിയേ ആവശ്യമുള്ളൂ. അങ്ങനെല്ലാത്ത അവസരങ്ങൾ ഡോക്‌ടർ വ്യക്‌തമാക്കിത്തരും. അല്ലാതെ, അർദ്ധവാർഷികപദ്ധതി പോലെ ആറ് മാസത്തിലൊരിക്കൽ പോയി ടിടി എടുക്കേണ്ടതില്ല. ഇനി, കൃത്യമായി വാക്‌സിനേഷൻ ചെയ്തിട്ടില്ലാത്ത വ്യക്‌തി 0, 1, 6 മാസങ്ങളിലായി ഓരോ ടിടി വീതം എടുത്താൽ മാത്രമേ ഈ പത്തു വർഷത്തിലൊരിക്കൽ ബൂസ്‌റ്റർ ഡോസെടുക്കുന്ന രീതിയിലുള്ള ഷെഡ്യൂളുമായി മുന്നോട്ട്‌ പോകാൻ സാധിക്കൂ. അപ്പോഴേ ആവശ്യത്തിന്‌ പ്രതിരോധമുണ്ടാകൂ എന്നർത്‌ഥം.

advertisment

Related News

    Super Leaderboard 970x90