Health

ശരീരമെന്ന മായാജാലഭൂമിയില്‍ ഒളിച്ചിരിക്കുന്ന പലതും കണ്ടെത്താന്‍ സഹായിക്കുന്ന പ്രക്രിയയാണ് സ്‌കാനിംഗുകള്‍.... സ്‌കാനിംഗുകളെക്കുറിച്ച് ഡോ. ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

വലിയൊരു കാന്തിക വലയത്തിനകത്ത് കിടത്തി ശരീരത്തിലെ കോശങ്ങളുടെ ചിത്രമെടുക്കുന്ന സാങ്കേതികവിദ്യയാണ് എംആര്‍ഐ സ്കാനിംഗ്. സിടി സ്കാനിനെക്കാള്‍ മികവുറ്റ ചിത്രങ്ങള്‍ തരുന്ന എംആര്‍ഐ പക്ഷെ, ചിലവേറിയതും ഇമേജ് പകര്‍ത്താന്‍ സമയമെടുക്കുന്നതുമാണ്.

ശരീരമെന്ന മായാജാലഭൂമിയില്‍ ഒളിച്ചിരിക്കുന്ന പലതും കണ്ടെത്താന്‍ സഹായിക്കുന്ന പ്രക്രിയയാണ് സ്‌കാനിംഗുകള്‍.... സ്‌കാനിംഗുകളെക്കുറിച്ച് ഡോ. ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

"എനിക്ക്‌ ചെറുതായിട്ട്‌ പേട്യാവുന്നുണ്ട്‌ട്ടോ ചേച്ചീ, ഒന്നും ഓർമ്മ വരുന്നില്ലല്ലോ". ഇടതുകൈ കൊണ്ട്‌ കഴുത്തിലെ കൊന്തയില്‍ തൂങ്ങി കിടക്കുന്ന കുരിശിലും വലതു കൈ കൊണ്ട്‌ എന്റെ കൈത്തണ്ടയിലും പിടിച്ച്‌ അവൻ പറഞ്ഞു. എന്റെ ഹൗസ്‌ സർജൻസി കാലത്ത്‌ കാഷ്വാലിറ്റി ഡ്യൂട്ടിയുള്ള ഒരു മുതുപാതിരക്കാണ്‌ സംഭവം. അവന്റെ പേരും അഡ്രസും ഫോൺ നമ്പറുമെല്ലാം അവനറിയാം,അപകടസമയത്ത് സംഭവിച്ച യാതൊന്നുമറിയില്ല. ബൈക്കിൽ നിന്ന്‌ തലയടിച്ച്‌ വീണതാണെന്ന്‌ സുഹൃത്ത്‌ പറയുന്നു. കണ്ണിൽ ടോർച്ചടിച്ച്‌ നോക്കുമ്പോൾ കൃഷ്‌ണമണികൾ വികസിച്ചിരിക്കുന്നു. തലച്ചോറിലെ പോൺസിലേക്ക്‌ രക്‌തസ്രാവം ഉണ്ടാകുന്നതാകണം. അവനെ തലച്ചോറിന്റേ സിടി സ്‌കാൻ ചെയ്യാനായി പതുക്കെ കടിക്കുന്ന തണുപ്പുള്ള ആ മുറിയിലേക്ക്‌ മാറ്റി. അധികം താമസിയാതെ കിട്ടിയ റിസൽറ്റ്‌ സംശയമുറപ്പിച്ചു. അവനെ സൂപ്പർ സ്‌പെഷ്യാലിറ്റിക്ക്‌ കൈമാറി.

മിക്കപ്പോഴും ഇത്തരം അത്യാഹിതവേളകളിൽ ശരീരത്തിനകത്തെ അവസ്‌ഥ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ടെസ്‍റ്റാണ്‌ കംപ്യൂട്ടറൈസ്‌ഡ്‌ ടോമാഗ്രഫി എന്ന സിടി സ്‌കാൻ. കൂടുതൽ വ്യക്‌തതക്ക്‌ വേണ്ടി ചിലപ്പോൾ കോൺട്രാസ്‌റ്റ്‌ ഡൈ ഇഞ്ചക്ഷൻ നൽകിയശേഷം സിടി സ്‌കാൻ എടുക്കാറുണ്ട്‌. വളരെ വേഗത്തിൽ തന്നെ കൃത്യമായ ചിത്രം ലഭിക്കുന്നത്‌ വഴി തലച്ചോറിലെ രക്‌തസ്രാവം പോലുള്ള അത്യാഹിതങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഡോക്ടര്‍ക്ക് മുന്നില്‍ വെളിച്ചം കാണിക്കുന്ന പരിശോധന കൂടിയാണ് സിടി സ്കാന്‍.

വളരെ പെട്ടെന്ന് തന്നെ റിസള്‍ട്ട് കിട്ടും എന്നതാണ് സിടി സ്കാനിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. തലക്കേറ്റ പരിക്കുകള്‍ കൂടാതെ, വയറിനകത്തുള്ള പരിക്കുകള്‍, എക്സ് റെ ഇമേജ് കൊണ്ട് മാത്രം തീരുമാനമെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കൂടുതല്‍ വ്യക്തതയോടെയുള്ള ചിത്രം ലഭിക്കാന്‍ എന്ന് തുടങ്ങി, കാന്‍സര്‍ ഉള്ള ശരീരഭാഗത്തിന്റെ നിലവിലുള്ള സ്ഥിതി അറിയാന്‍, ചില വളര്‍ച്ചകള്‍ എന്താണെന്ന് നിര്‍ണയിക്കാന്‍ എന്നിങ്ങനെ സിടി സ്കാനിന് ഒരു പാട് ഉപയോഗങ്ങള്‍ ഉണ്ട്. കടുത്ത റേഡിയേഷന്‍ ഉള്ളതിനാല്‍ അത്യാവശ്യമില്ലാത്ത അവസ്ഥകളില്‍ സിടി സ്കാന്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

ശരീരമെന്ന മായാജാലഭൂമിയില്‍ ഒളിച്ചിരിക്കുന്ന പലതും കണ്ടെത്താന്‍ സഹായിക്കുന്ന പ്രക്രിയയാണ് സ്‌കാനിംഗുകള്‍.... സ്‌കാനിംഗുകളെക്കുറിച്ച് ഡോ. ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

പലപ്പോഴും ശരീരമെന്ന മായാജാലഭൂമിയില്‍ ഒളിച്ചിരിക്കുന്ന പലതും കണ്ടെത്താന്‍ സഹായിക്കുന്നത് ഈ പരിശോധനയാണ്. സ്വന്തം അനിയന്റെ ഭാര്യയുടെ വയറ്റിലെ കുഞ്ഞിനെ കാണാതെ സ്കാന്‍ ചെയ്തു തിരഞ്ഞ് മടുത്തപ്പോള്‍ ഒടുക്കം കരളിനു താഴെ പറ്റിപ്പിടിച്ചു വളര്‍ന്ന ഭ്രൂണത്തെ യഥാസമയം കണ്ടെത്തി ഒഴിവാക്കി അനിയത്തിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതും ഈ പരിശോധന ഒന്ന് കൊണ്ട് മാത്രമാണ്. മുന്‍കൂട്ടി അപ് ലോഡ് ചെയ്ത ചിത്രങ്ങളാണ്‌ സ്കാന്‍ മെഷീനില്‍ നിന്ന് വരുന്നത് എന്ന് വരെ വ്യാജപ്രചാരണം നടത്തുന്നവരെയൊക്കെ വിശ്വസിക്കുന്നവര്‍ ഇത്തരം അനുഭവങ്ങള്‍ ഒന്ന് പരിഗണിക്കുന്നത് വളരെ നല്ലതാണ്.

വലിയൊരു കാന്തിക വലയത്തിനകത്ത് കിടത്തി ശരീരത്തിലെ കോശങ്ങളുടെ ചിത്രമെടുക്കുന്ന സാങ്കേതികവിദ്യയാണ് എംആര്‍ഐ സ്കാനിംഗ്. സിടി സ്കാനിനെക്കാള്‍ മികവുറ്റ ചിത്രങ്ങള്‍ തരുന്ന എംആര്‍ഐ പക്ഷെ, ചിലവേറിയതും ഇമേജ് പകര്‍ത്താന്‍ സമയമെടുക്കുന്നതുമാണ്. ഇത് കൂടാതെ, അടഞ്ഞ ഇടങ്ങളെ ഭയക്കുന്ന അവസ്ഥയായ ക്ലോസ്ട്രോഫോബിയ ഉള്ളവര്‍, ശരീരത്തില്‍ പേസ്മേക്കര്‍/ സര്‍ജറിക്ക് ശേഷം സ്ഥാപിച്ച ലോഹഭാഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍, അടങ്ങി കിടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നിവര്‍ക്കെല്ലാം എംആര്‍ഐ സ്കാന്‍ ബുദ്ധിമുട്ടായി തോന്നാം. പക്ഷെ, ഇവക്കെല്ലാം തന്നെ ഇപ്പോള്‍ പരിഹാര മാര്‍ഗങ്ങള്‍ ഉണ്ട്. തലച്ചോറിലെ സൂക്ഷ്മ വിവരങ്ങള്‍, സന്ധികളിലെ പരിക്കുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ കണ്ടെത്തുന്നതില്‍ കൂടുതല്‍ സഹായിക്കുന്നതും ഈ പരിശോധനയാണ്. എംആര്‍ഐ എടുക്കുന്നത് കൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ദൂഷ്യഫലങ്ങള്‍ ഒന്നും തന്നെയില്ല.

ശരീരമെന്ന മായാജാലഭൂമിയില്‍ ഒളിച്ചിരിക്കുന്ന പലതും കണ്ടെത്താന്‍ സഹായിക്കുന്ന പ്രക്രിയയാണ് സ്‌കാനിംഗുകള്‍.... സ്‌കാനിംഗുകളെക്കുറിച്ച് ഡോ. ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

അത് പോലെ രോഗികള്‍ക്ക് എപ്പോഴുമുള്ള സംശയമാണ് അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്‌താല്‍ ശരീരത്തിനു വല്ല ദോഷവുമുണ്ടോ എന്നത്. പ്രത്യേകിച്ചു ഗര്‍ഭിണികളില്‍ ആവര്‍ത്തിച്ച് ചെയ്യുന്ന സ്കാന്‍ മിക്കവര്‍ക്കും പേടിയാണ്. ശബ്ദവീചികള്‍ ശരീരത്തിലൂടെ കയറ്റി വിട്ട് അതിന്‍റെ പ്രതിഫലനം ഒരു ഉപകരണം കൊണ്ട് പിടിച്ചെടുത്ത് ചിത്രങ്ങളാക്കുന്ന പൂര്‍ണമായും സുരക്ഷിതമായ രീതിയാണ്‌ ഇത്. ഗര്‍ഭത്തിന്‍റെ തുടക്കത്തില്‍ ചെയ്യുന്ന സ്കാന്‍ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ തന്നെയാണോ എന്നും കുഞ്ഞിന് മിടിപ്പുണ്ടോ എന്നും അറിയാന്‍ വേണ്ടിയാണ്. അഞ്ചാം മാസം ചെയ്യുന്ന രണ്ടാമത്തെ സ്കാന്‍ അംഗവൈകല്യങ്ങള്‍ ഇല്ലെന്നുറപ്പ് വരുത്താനും, അവസാന മാസം സ്കാന്‍ ചെയ്യുന്നത് കുഞ്ഞിന്റെ നില പ്രസവത്തിന് സജ്ജമായ രീതിയില്‍ ആണെന്ന് ഉറപ്പ് വരുത്താനും മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നുറപ്പ് വരുത്താനുമാണ്.

സാധാരണ ഗതിയില്‍ ഈ മൂന്നു സ്കാന്‍ മതിയെങ്കില്‍, എന്തെങ്കിലും സങ്കീര്‍ണത ഉണ്ടെങ്കില്‍ സ്കാനുകളുടെ എണ്ണം കൂടാം. അത് പോലെ, ചില പ്രത്യേക സ്കാന്‍ സെന്ററുകള്‍ പറയുന്നത് ആ റേഡിയോളജിസ്റ്റിന്റെ എക്സ്പീരിയന്‍സ്, സ്കാനിന്റെ വ്യക്തത, റിസള്‍ട്ടിന്റെ മികവ് തുടങ്ങിയവയെല്ലാം പരിഗണിച്ചാണ്. നല്ല സെന്ററുകള്‍ തിരഞ്ഞെടുക്കുന്നത് കൊണ്ട് വ്യക്തമായ മികച്ച റിസള്‍ട്ട് കിട്ടും. അത് കൊണ്ട് ആത്യന്തികമായി ഗുണമുണ്ടാകുന്നത് രോഗിക്ക് തന്നെയാണ് താനും. പല തെറ്റിദ്ധാരണകള്‍ ഉള്ളത് കൊണ്ട് പലപ്പോഴും ഇങ്ങനെ ഒരു ഡോക്ടര്‍ക്ക് റഫര്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ ‘കമ്മീഷന്‍ മോഹികള്‍’ ആയി മുദ്ര കുത്തപ്പെടാറുണ്ട്. ആ സന്ദേഹം പലപ്പോഴും രോഗിക്ക് തന്നെ തിരിച്ചടിയാകുന്നു എന്നതാണ് സത്യം.

അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്യുന്നത് വയറിനു മീതെ വെക്കുന്ന പ്രോബ് ഉപയോഗിച്ചു മാത്രമല്ല. യോനിക്കകത്ത് കയറ്റുന്ന പ്രോബ് ഉപയോഗിച്ച് ചെയ്യുന്ന ട്രാന്‍സ് വജൈനല്‍ സ്കാന്‍, മലദ്വാരം വഴി ചെയ്യുന്ന ട്രാന്‍സ് റെക്ടല്‍ സ്കാന്‍, അന്നനാളത്തിലൂടെ ചെയ്യുന്ന ട്രാന്‍സ് ഈസോഫാഗല്‍ സ്കാന്‍ എന്നിങ്ങനെ വിവിധ തരം സ്കാനുകള്‍ ഉണ്ട്. ഇത് കൂടാതെ ഹൃദയത്തിന്റെ വിവിധരോഗങ്ങള്‍ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന എക്കോകാര്‍ഡിയോഗ്രാം ചെയ്യാനും ഉപയോഗിക്കുന്നത് അള്‍ട്രാ സൗണ്ട് സാങ്കേതികവിദ്യ തന്നെയാണ്. സന്ധികളിലെ വേദനകള്‍ മാറ്റാനും മറ്റുമായി ‘തെറാപ്പറ്റിക്ക് അള്‍ട്രാസൗണ്ട്’ എന്ന രീതിയില്‍ ചികിത്സയായും ഈ ശബ്ദവീചികള്‍ ഉപയോഗിക്കുന്നുണ്ട്.

ശരീരമെന്ന മായാജാലഭൂമിയില്‍ ഒളിച്ചിരിക്കുന്ന പലതും കണ്ടെത്താന്‍ സഹായിക്കുന്ന പ്രക്രിയയാണ് സ്‌കാനിംഗുകള്‍.... സ്‌കാനിംഗുകളെക്കുറിച്ച് ഡോ. ഷിംന അസിസ്സ് എഴുതിയ കുറിപ്പ്

ഏറ്റവും സാധാരണയായി ചെയ്തു വരുന്ന എക്സ്റെ പരിശോധനയെ കുറിച്ച് പറയാതെ ചിത്രങ്ങളുടെ ചിത്രം പൂര്‍ത്തിയാകുമെന്ന് തോന്നുന്നില്ല. കാല്‍ വഴുതിയാലും മരത്തില്‍ നിന്ന് വീണാലും അപകടം പറ്റിയാലും ഏത് മുക്കിലെയും ആശുപത്രിയില്‍ ലഭ്യമായ പരിശോധനയാണ് ഇത്. റേഡിയേഷൻ ഉണ്ടെങ്കിലും സാധാരണ ഗതിയിൽ മനുഷ്യന്‌ അപകടകരമായ തോതിൽ എക്‌സ്‌ റേ രശ്‌മികൾ ഈ പരിശോധനാസമയത്ത്‌ ശരീരത്തിൽ പ്രവേശിക്കുന്നില്ല. പരിക്കുകള്‍ അറിയാന്‍ മാത്രമല്ല എക്സ് റെ ഉപയോഗിക്കുന്നത്. ഉയരം കുറവുള്ള കുഞ്ഞുങ്ങള്‍ക്ക്‌ പ്രായത്തിനൊത്ത് വളര്‍ച്ചയുണ്ടോ, വൈകല്യമാണോ എന്ന്‍ വേര്‍തിരിച്ചറിയാനും വൈറ്റമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാനും ചിലയിനം അര്‍ബുദങ്ങള്‍ തിരിച്ചരിയാനുമെല്ലാം എക്സ് റെ പരിശോധന നിര്‍ബന്ധമാണ്‌. ഏറ്റവും സാധാരണയായി ചെയ്തു വരുന്ന നെഞ്ചിന്റെ എക്സ്റെ ആകട്ടെ, ശ്വാസകോശസംബന്ധമായ അണുബാധകള്‍, നെഞ്ചിനകത്ത് വായുവോ രക്തമോ പഴുപ്പോ കെട്ടിക്കിടക്കുന്ന അവസ്ഥ, ഹൃദയത്തിന്റെ വലിപ്പവ്യത്യാസം, സ്ഥാനവ്യത്യാസം, നെഞ്ചിനകത്തെ മുഴകള്‍, ശ്വാസകോശത്തിന്റെ വിവിധരോഗങ്ങള്‍ എന്നിങ്ങനെ ഒരുപാട് അവസ്ഥകള്‍ തിരിച്ചറിയുന്നതില്‍ സുപ്രധാനമായ പരിശോധനയാണ്.

ഇവയേക്കാളെല്ലാം സൂക്ഷ്മമായ ബോണ്‍ സ്കാന്‍, പെറ്റ് സ്കാന്‍ തുടങ്ങിയവ ചിലവേറിയതാണ് എങ്കിലും, കടുപ്പമേറിയ രോഗങ്ങള്‍ നിര്‍ണയിക്കുന്നതിലും ചികിത്സിക്കുന്നതിലും വളരെ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ലാബ്‌ ടെസ്റ്റ്‌ ആയാലും മുകളില്‍ വിശദീകരിച്ചു തന്നിരിക്കുന്ന ഇമേജിംഗ് ടെസ്റ്റുകള്‍ ആയാലും, ഇവയെല്ലാം തന്നെ ഡോക്ടര്‍ക്ക് രോഗികളെ ചികിത്സിക്കാനുള്ള സൂചനകള്‍ മാത്രമാണ്. രോഗിയെ പരിശോധിച്ചതില്‍ നിന്ന് കിട്ടിയ ചില ലക്ഷണങ്ങള്‍ ഉറപ്പിക്കുക മാത്രമാണ് ഈ പരിശോധനാഫലങ്ങള്‍ ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് ‘റിസള്‍ട്ട് ഒന്ന് നോക്കാമോ’ എന്ന് ചോദിക്കുന്നവരോട് രോഗിയെ കാണാതെ പറഞ്ഞു തന്നാല്‍ ശരിയാകണം എന്നില്ല എന്ന വിശദീകരണം ഡോക്ടര്‍മാര്‍ പറയുന്നത്. മാത്രമല്ല, റിസല്‍ട്ടിനെ ചികിത്സിക്കാനാവില്ല, രോഗിയെ മാത്രമേ ചികിത്സിക്കാന്‍ കഴിയൂ. അത് കൊണ്ട് തന്നെ, രോഗിയോട് കൃത്യമായി സംസാരിച്ചേ മരുന്നുകള്‍ എഴുതാനുമാകൂ.

advertisment

Related News

    Super Leaderboard 970x90