Health

മഴക്കാലം ഇങ്ങെത്തി...നിപ്പയും... ഡെങ്കിയും...എല്ലാം കൂടി നമുക്ക്‌ നല്ല മേളമാണ്‌ - ഡോ.ഷിംന അസിസ്സ്

വന്ന പനിയും വരാൻ പോകുന്ന പനിയുമെല്ലാം കൂടിയായി നമുക്ക്‌ നല്ല മേളമാണ്‌. മഴക്കാലം ഇങ്ങെത്തി. കുറച്ച് ദിവസമായി നാടുമുഴുവനും വവ്വാലിന്റെ പിറകെ പോയപ്പോൾ, കൊതുക്‌ എന്ന കൊടുംഭീകരന്മരെ നമ്മൾ ഇക്കുറി മറന്ന മട്ടാണ്‌. കഴിഞ്ഞ വർഷം ഡെങ്കിയുടെ പെരുന്നാളായിരുന്നു നമുക്ക്‌. ഇക്കുറി ഡെങ്കി രോഗികള്‍ എണ്ണത്തിൽ കുറവും അവരുടെ രോഗതീവ്രത കൂടുതലുമായിരിക്കുമെന്ന് സാമൂഹികാരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.

മഴക്കാലം ഇങ്ങെത്തി...നിപ്പയും... ഡെങ്കിയും...എല്ലാം കൂടി നമുക്ക്‌ നല്ല മേളമാണ്‌ - ഡോ.ഷിംന അസിസ്സ്

വന്ന പനിയും വരാൻ പോകുന്ന പനിയുമെല്ലാം കൂടിയായി നമുക്ക്‌ നല്ല മേളമാണ്‌. മഴക്കാലം ഇങ്ങെത്തി. കുറച്ച് ദിവസമായി നാടുമുഴുവനും വവ്വാലിന്റെ പിറകെ പോയപ്പോൾ, കൊതുക്‌ എന്ന കൊടുംഭീകരന്മരെ നമ്മൾ ഇക്കുറി മറന്ന മട്ടാണ്‌. കഴിഞ്ഞ വർഷം ഡെങ്കിയുടെ പെരുന്നാളായിരുന്നു നമുക്ക്‌. ഇക്കുറി ഡെങ്കി രോഗികള്‍ എണ്ണത്തിൽ കുറവും അവരുടെ രോഗതീവ്രത കൂടുതലുമായിരിക്കുമെന്ന് സാമൂഹികാരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. അത്‌ എങ്ങനെയെന്നല്ലേ? ആ കഥയാണ്‌ ഇത്തവണ #SecondOpinion എഴുതി വെക്കുന്നത്‌.

ഡെങ്കിപ്പനി ഉണ്ടാക്കുന്നത് ഈഡിസ്‌ ഈജിപ്‌തി/ഈഡിസ്‌ ആൽബോപിക്‌റ്റസ്‌ എന്നീ ഇനം പെൺകൊതുകുകളുടെ ദേഹത്തേറി വരുന്ന നാല് വിധം വൈറസുകളാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് ആദ്യമായി ബാധിക്കുമ്പോൾ അതൊരു സാധാരണ വൈറല്‍ പനിയില്‍ ഒതുങ്ങും. പനി, കടുത്ത ശരീരവേദന, കണ്ണിന് പിറകില്‍ വേദന, വയറില്‍ അസ്വസ്ഥത, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളില്‍ ഒതുങ്ങുന്ന ഈ ഡെങ്കിപ്പനിക്ക്‌ ആകെ വേണ്ടത്‌ ലക്ഷണങ്ങളെ ചികിത്സിക്കലാണ്‌.

ഒരു ഡോക്‌ടറെക്കണ്ട്‌ രക്‌തപരിശോധന നടത്തി ഡെങ്കിയാണോ എന്നറിയേണ്ടത്‌ പരമപ്രധാനമാണ്‌. ചിലപ്പോൾ അഡ്‌മിറ്റ്‌ പോലും വേണ്ടി വരാത്ത രോഗികളുമുണ്ട്‌. വലിയ വിശേഷമൊന്നുമില്ലാതെ ഈ വേളയും കടന്നു പോകും. ചിലപ്പോൾ 'വെറും ജലദോഷപ്പനി' എന്ന്‌ കരുതി ഡോക്‌ടറെ കാണാതെ വീട്ടിലിരിക്കുന്ന്‌ താരതമ്യേന ലഘുവായി പുറത്ത്‌ വന്ന ഡെങ്കിപ്പനിയുമായിട്ടാവാം. ആദ്യമായി വരുമ്പോൾ ഈ പനി ആരോഗ്യഭീഷണി ഉയർത്തില്ലെങ്കിലും, ഇങ്ങനെ അറിയാതെ പോകുന്ന ആദ്യ തവണത്തെ പനി രണ്ടാമത്‌ വരുന്ന ഡെങ്കിപ്പനിയെ ആദ്യ തവണയായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത കൂട്ടുന്നു. അത്‌ അപകടമാണ്‌.

മഴക്കാലം ഇങ്ങെത്തി...നിപ്പയും... ഡെങ്കിയും...എല്ലാം കൂടി നമുക്ക്‌ നല്ല മേളമാണ്‌ - ഡോ.ഷിംന അസിസ്സ്

ധാരാളം വെള്ളം കുടിച്ചും നന്നായി വിശ്രമിച്ചും ലക്ഷണങ്ങൾക്ക്‌ മരുന്ന്‌ കഴിച്ചും മാറുന്നതാണ്‌ ആദ്യ തവണയിലെ ഡെങ്കി. സാരമായി പ്ലേറ്റ്‌ലെറ്റ്‌ കുറയുകയോ മറ്റോ ആണെങ്കിലേ തീവ്രപരിചരണം വേണ്ടി വരാറുള്ളൂ. ആന്തരിക രക്‌തസ്രാവത്തിനുൾപ്പെടെ സാധ്യതയുള്ളതിനാൽ ചില മരുന്നുകൾക്ക്‌ വിലക്കുള്ളത്‌ കൊണ്ട്‌, ഡോക്‌ടറുടെ നിർദേശപ്രകാരമല്ലാതെ ഒരു മരുന്നും ഈ അവസ്‌ഥയിൽ കഴിക്കാൻ പാടില്ല.

ഒരു തവണ വന്ന തരം വൈറസിനോടുള്ള പ്രതിരോധശേഷി ആജീവനാന്തമാണ്‌. പക്ഷേ, ഒരു കുഴപ്പമുണ്ട്‌. ബാക്കി മൂന്ന്‌ തരം വൈറസുകളിൽ ഏതെങ്കിലും ഒന്ന്‌ ശരീരത്തിൽ സന്ദർശനം നടത്തിയാൽ ആദ്യമുണ്ടായ ഡെങ്കിപ്പനിക്കെതിരെ ശരീരം തയ്യാറാക്കിയ ആന്റിബോഡി മറ്റവനെ അടപടലം പൂട്ടാൻ നോക്കും. കേൾക്കുമ്പോൾ ഒരു സുഖമൊക്കെ തോന്നുന്നെങ്കിലും വെളുക്കാൻ തേച്ചത്‌ പാണ്ടാകുന്ന പ്രക്രിയയാണിത്‌. രണ്ടാമൻ വൈറസും ആന്റിബോഡിയും ചേർന്ന്‌ ശരീരത്തിൽ രക്‌തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലറ്റുകളെ നശിപ്പിക്കും. വായിൽ നിന്നും മൂക്കിൽ നിന്നും തൊലിക്കടിയിൽ നിന്നും എന്തിന്‌ ആന്തരികാവയവങ്ങൾ വരെ രക്‌തസ്രാവത്തിന്‌ വേദിയാകും. "ഡെങ്കി ഹെമോറേജിക്‌ ഫീവർ" എന്നാണിത്‌ അറിയപ്പെടുന്നത്‌. ഇതല്ലെങ്കിൽ, രക്‌തക്കുഴലുകളിലെ ജലാംശം അതിന്‌ പുറത്തുള്ള സ്‌ഥലത്തേക്ക്‌ ചോർന്ന്‌ ശരീരം നീര്‌ വെച്ച്‌ തുടങ്ങും. ഇതിന്‌ "ഡെങ്കി ഷോക്ക്‌ സിണ്ട്രോം" എന്ന്‌ പറയും. രണ്ടും ജീവാപായത്തിന്‌ സാധ്യതയുള്ള സങ്കീർണമായ അവസ്‌ഥകളാണ്‌.

മഴക്കാലം ഇങ്ങെത്തി...നിപ്പയും... ഡെങ്കിയും...എല്ലാം കൂടി നമുക്ക്‌ നല്ല മേളമാണ്‌ - ഡോ.ഷിംന അസിസ്സ്

ദയവ്‌ ചെയ്‌ത്‌ ആദ്യം പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനിക്ക്‌ ഉടനടി വൈദ്യസഹായം തേടുക. കഴിഞ്ഞ വർഷം നിങ്ങൾക്ക്‌ വന്ന ശരീരവേദനയും പനിയും ഡെങ്കി ആയിരുന്നോ എന്നറിയില്ല. കഴിഞ്ഞ തവണ ഡെങ്കി വന്നവർ ഒട്ടും ആലോചിച്ച്‌ നിൽക്കാനും പാടില്ല. കന്നിഡെങ്കി പോലെയല്ല രണ്ടാമൻ. ശ്രദ്ധിക്കണേ, വീണ്ടും വരുന്ന ഡെങ്കിപ്പനി വലിയ അപകടം തന്നെയാണ്‌...

വാൽക്കഷ്‌ണം : ഡെങ്കിക്ക്‌ എതിരെയുള്ള പ്രതിരോധവാക്‌സിൻ ഒരു വഴിക്ക്‌ തയ്യാറാകുന്നുണ്ട്‌. അതിലും പ്രധാനം കൊതുക്‌ നശീകരണം തന്നെയാണ്‌. ശുദ്ധജലം കെട്ടിക്കിടക്കുന്ന ചിരട്ട, ടയറ്‌, ചേമ്പില, പാത്രം, ചട്ടി തുടങ്ങി സകലതും ഒഴിച്ച്‌ കളയുക. പച്ചിലക്കീഴിൽ ചാച്ചുന്ന സ്വഭാവമുള്ള ഇവളുമാരുടെ അവൻമാരെ നശിപ്പിക്കാൻ ചുറ്റുപാടുമുള്ള കാടുപടലകൾ വെട്ടിയൊഴിവാക്കുക. പകൽ കടിക്കുന്ന ഈ പുള്ളിച്ചികളെ പറ്റിക്കാൻ ശരീരം മൂടുന്ന വസ്‌ത്രം ധരിക്കുക. കൊതുകുതിരി, കൊതുകുനിവാരണ ക്രീം തുടങ്ങി ഏത്‌ വിധേനയും കൊതുകുകടി ഒഴിവാക്കുക. ആ പിന്നേ, ഗർഭിണികൾ, കൊച്ചുകുഞ്ഞുങ്ങൾ, വൃദ്ധർ തുടങ്ങിയവർക്ക്‌ വരുന്ന ഡെങ്കിപ്പനി കുറച്ചധികം മാരകമാണേ... ഒരു ഇത്തിരിക്കുഞ്ഞൻ കൊതുകമ്മ വിചാരിച്ചാൽ അത്താഴം മുടങ്ങുകയല്ല ചെയ്യുക പകരം ആയുസ്സേ ഒടുങ്ങും !

മഴക്കാലം ഇങ്ങെത്തി...നിപ്പയും... ഡെങ്കിയും...എല്ലാം കൂടി നമുക്ക്‌ നല്ല മേളമാണ്‌ - ഡോ.ഷിംന അസിസ്സ്

advertisment

Super Leaderboard 970x90