Kerala

ദുരിതത്തിന്റെ കാഠിന്യം എങ്ങനെ കുറയ്ക്കാം?... നമ്മൾ ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയമാണ്... ഡോ.ഷീന ജി സോമൻ എഴുതിയ കുറിപ്പ്

മരണത്തെ മുഖാമുഖം കണ്ടവരിൽ,ഉറ്റവർ നഷ്ടപ്പെട്ടവരിൽ,ഒറ്റപ്പെട്ട് പോയവരിൽ ഇത്തരം ബുദ്ധിമുട്ട് കൂടുതലായി പ്രകടമാകാം.ഇവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നു പ്രവർത്തിക്കുന്നവരുടെ കരുതലോടു കൂടിയുള്ള സമീപനം തന്നെയാണ് ആദ്യത്തെ പ്രഥമ ശുശ്രൂഷ.

ദുരിതത്തിന്റെ കാഠിന്യം എങ്ങനെ കുറയ്ക്കാം?... നമ്മൾ ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയമാണ്... ഡോ.ഷീന ജി സോമൻ എഴുതിയ കുറിപ്പ്

നമ്മൾ അതിജീവനത്തിന്ടെ പാതയിലാണ്..
നഷ്ടങ്ങൾ നഷ്ടം തന്നെയായിരിക്കും.. പക്ഷേ അതിന്റെ കാഠിന്യം അനുഭവപ്പെടുന്നത് എങ്ങനെ കുറയ്ക്കാം..ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയമായ്..

ദുരന്തമുഖത്ത് ആദ്യ ദിവസങ്ങളിൽ സാധാരണ കാണുന്ന അസ്വസ്ഥകൾ ഇവയൊക്കയാകാം.

ദുരിതത്തിന്റെ കാഠിന്യം എങ്ങനെ കുറയ്ക്കാം?... നമ്മൾ ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയമാണ്... ഡോ.ഷീന ജി സോമൻ എഴുതിയ കുറിപ്പ്

*ക്യാമ്പുകളിലെ പ്രവർത്തനങ്ങളിലേയ്ക്ക് അതിജീവിച്ചവരുടെ ശ്രദ്ധ തിരിക്കുക
*അടുക്കള കൂട്ടായ്മയുണ്ടാക്കാം
*കുട്ടികൾക്ക് വേണ്ടി മനോരഞ്ജനം,കളികൾ,ഡെ സ്കൂൾ
*ഏവർക്കും ചെയ്യാവുന്ന റിലാക്സേഷൻ വ്യായാമങ്ങൾ,കലാകായിക വിനോദങ്ങൾ ക്യാമ്പിന്റെ ഭാഗമാക്കാം.
ക്യാമ്പുകളിൽ നിന്ന് വരുന്ന പാട്ടിന്ടെയും ജിമിക്കി കമ്മൽ ഡാൻസിന്ടെ വീഡിയോകളുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

അതായത് നഷ്ടങ്ങൾക്ക് നടുവിൽ ഒരല്പ്പം സന്തോഷം കണ്ടെത്തുന്നതിൽ ആരും കുറ്റബോധം തോന്നേണ്ടതില്ല,അതിൽ ഒരു തെറ്റുമില്ല.വരും ദിനങ്ങൾക്ക് വേണ്ടിയുള്ള മാനസിക തയ്യാറെടുപ്പുകൾ ഇനിയും വേണ്ടതല്ലേ.ദുരന്തബാധിതരുമായ് ഇടപഴകുമ്പോൾ ആശ്വാസപ്രവർത്തകർക്ക് ചില പ്രത്യേക തയ്യാറെടുപ്പുകൾ വേണ്ടതുണ്ട്.

ദുരിതത്തിന്റെ കാഠിന്യം എങ്ങനെ കുറയ്ക്കാം?... നമ്മൾ ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയമാണ്... ഡോ.ഷീന ജി സോമൻ എഴുതിയ കുറിപ്പ്

*സ്വകാര്യതയെ മാനിക്കുക
*പരിധി വിട്ട ആശ്രയീഭാവം,ആശ്രിതത്വം ഉടലെടുപ്പിക്കാതെയുള്ള ശാക്തീകരണമായിരിക്കണം ലക്ഷ്യം.

*പ്രചോദനം നല്കുന്ന വാക്കുകൾ, പ്രതീക്ഷ കൈവിടാതിരിക്കാനുള്ള ഉദാഹരണങ്ങൾ,താത്വികവും ആദ്ധ്യാത്മികമായ ചിന്തകൾ ഉൾപ്പെടുത്തിയുള്ള ഭാഷയാകാം.

*മുന്നിലിരിക്കുന്ന ആളെ അല്ലെങ്കിൽ ആളുകളെ അറിഞ്ഞു വേണം സംസാരിക്കാൻ.ഓരോ പ്രദേശത്തെ രീതികളെ വിശ്വാസങ്ങളെ,കാഴ്ചപ്പാടുകളെ മാനിച്ചു വേണം ഇടപെടൽ.

*സ്ത്രീകളുടെ കൂട്ടായ്മകൾ,ആത്മീയ കൂട്ടായ്മകളും,പ്രാദേശിക കൂട്ടായ്മകളും സൃഷ്ടിക്കാം.

*വേണ്ട വിവരങ്ങൾ നല്കുക,സഹായങ്ങളുടെ ചങ്ങലകണ്ണികളും നിലനിർത്തുക.

ഇനിയുള്ള ആഴ്ചകളും മാസങ്ങളും ഏകദേശം രണ്ട് വർഷം വരെ ഉണ്ടാകാവുന്ന പ്രതിഭാസങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

* ദുരന്തമുഖങ്ങളിൽ പെട്ടവർക്ക് കുറച്ചു കാലം ശാരീരിക അസ്വാസ്ഥ്യം കൂടുതലായി അനുഭവപ്പെട്ടേക്കാം.

*ബി.പി കൂടാം,ഹൃദയാഘാതം, സ്ട്രോക്ക് ഉണ്ടാകാം,ആസ്തമ,ഉദരസമ്പന്ധമായ ബുദ്ധിമുട്ടുകൾ,മറ്റു ശാരീരികമാനസിക അസ്വസ്ഥതകൾ തീവ്രത കൂടാം.

*പകർച്ചവ്യാധികളെ പറ്റി ഭയം കൂടാം,വൃത്തി സംബന്ധിച്ച് ഉത്കണ്ഠകളും കൂടാം.നെഞ്ജിടിപ്പ്, കിതപ്പ്, വിറയൽ,തലകറക്കം,വെപ്രാളം ഇടയ്ക്കിടെ പാനിക് ആയും അലട്ടാം.

*ഇനിയും പ്രളയം ഉണ്ടാകുന്നതിനെ സംബന്ധിച്ച് ഭയങ്ങൾ മഴയുണ്ടാകുമ്പോൾ അനുഭവപ്പെടാം.ഉറക്കത്തിൽ ഞെട്ടി ഉണരുക,പേടി സ്വപ്നങ്ങൾ കാണുക, സന്തോഷങ്ങൾ ആസ്വദിക്കാൻ കഴിയാതിരിക്കുക, പഴയ ദുരന്ത അനുഭവങ്ങൾ ഫ്ളാഷ് ബാക്കുപോലെ അനുഭവപ്പെടുക,ദുരന്ത വാർഷികങ്ങൾ അടുക്കുമ്പോൾ ഭയപ്പെടുക ഇവയൊക്കെ പോസ്റ്റ്‌ ട്രൊമാറ്റിക്ക് സ്ട്രസ്സ് ഡിസോർഡറിന്ടെ(PTSD) ലക്ഷണമാകാം.മാനസികാരോഗ്യ രംഗത്തുള്ളവരുടെ സഹായം തേടണം.

*അനിയന്ത്രിതമായ വിഷാദം,തിരികെ ജോലികളിലേക്കും ജീവിതത്തിലെ ഉത്തരവാദിത്തങ്ങളിലേക്കും പോകാൻ കഴിയാതിരിക്കുക. ഒരു പരിധിയ്ക്ക് അപ്പുറം അനുഭവപ്പെടുന്ന സ്ട്രെസ്സ് വിഷാദരോഗത്തിലേയ്ക്ക് എത്തിക്കാം.ഫലപ്രദമായ ചികിത്സയിലൂടെ തരണം ചെയ്യാവുന്ന ഒരവസ്ഥയാണിത്.

ദുരിതത്തിന്റെ കാഠിന്യം എങ്ങനെ കുറയ്ക്കാം?... നമ്മൾ ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയമാണ്... ഡോ.ഷീന ജി സോമൻ എഴുതിയ കുറിപ്പ്

*ദുരന്തബാധിത മേഘലകളിൽ ആത്മഹത്യ പ്രവണതയും,ലഹരി ഉപയോഗം കൂടുന്നതും,അക്രമം,കുടുംബപ്രശ്നങ്ങൾ ഉണ്ടാകുന്നതും കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധയും ഇടപെടലും വേണ്ടി വരും.

*ദുരന്തം ബാധിച്ച വ്യക്തികൾ മാത്രമല്ല സമൂഹത്തിനും നൈരാശ്യം ഉണ്ടാകാതിരിക്കാനുള്ള പിൻതുണ അടുത്ത രണ്ടു വർഷകാലത്തേക്കെങ്കിലും സ്വരുക്കൂട്ടേണ്ടതും ആവശ്യമാണ്.

advertisment

News

Related News

    Super Leaderboard 970x90