National

ജനങ്ങളുടെ ദുരിതം പുറത്തറിയിക്കാൻ പോയതാണ് ഞങ്ങളുടെ സഹപ്രവർത്തകർ... അവരെ നിങ്ങൾ അഭിനന്ദിക്കേണ്ട - പക്ഷേ മരിച്ചവരെ നിന്ദിക്കരുത്... ഡോ.പ്രസാദ് കുമാർ എഴുതിയ കുറിപ്പ്

ചെന്നൈയിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായപ്പോൾ അവിടെ തന്നെയുണ്ടായിരുന്ന എന്നെപ്പോലെയുള്ള മാധ്യമ പ്രവർത്തകർക്ക് അത് മലയാളികളെ അറിയിക്കണമെന്നുള്ള വ്യഗ്രത മാത്രമേയുണ്ടായിരുന്നുള്ളൂ.

ജനങ്ങളുടെ ദുരിതം പുറത്തറിയിക്കാൻ പോയതാണ് ഞങ്ങളുടെ സഹപ്രവർത്തകർ... അവരെ നിങ്ങൾ അഭിനന്ദിക്കേണ്ട - പക്ഷേ മരിച്ചവരെ നിന്ദിക്കരുത്... ഡോ.പ്രസാദ് കുമാർ എഴുതിയ കുറിപ്പ്

രണ്ടര വർഷത്തെ പഴക്കമുണ്ട് ഈ ചിത്രങ്ങൾക്ക് . ചെന്നൈയിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായപ്പോൾ അവിടെ തന്നെയുണ്ടായിരുന്ന എന്നെപ്പോലെയുള്ള മാധ്യമ പ്രവർത്തകർക്ക് അത് മലയാളികളെ അറിയിക്കണമെന്നുള്ള വ്യഗ്രത മാത്രമേയുണ്ടായിരുന്നുള്ളൂ. ആദ്യം മഴ, പിന്നെ വെള്ളപ്പൊക്കവും.

ലക്ഷക്കണക്കിന് പേർ ജീവിക്കുന്ന നഗരമാണ് വെള്ളത്തിലായിരിക്കുന്നത്. വൈദ്യുതിയില്ല, പല മൊബൈൽ സർവീസുകളും നിലച്ചു. കുടിവെള്ളവും പാലും അത്യാവശ്യ സാധനങ്ങളും കിട്ടാതെയായി. അതെല്ലാം റിപ്പോർട്ട് ചെയ്തത് ആരെയും കുറ്റപ്പെടുത്താനോ മോശക്കാരാക്കാനോ ആയിരുന്നില്ല . അങ്ങനെ അവിടത്തെ സർക്കാറോ സർക്കാറിനെ പിന്തുണയ്ക്കുന്നവരോ കരുതിയില്ല. 

ജനങ്ങളുടെ ദുരിതം പുറത്തറിയിക്കാൻ പോയതാണ് ഞങ്ങളുടെ സഹപ്രവർത്തകർ... അവരെ നിങ്ങൾ അഭിനന്ദിക്കേണ്ട - പക്ഷേ മരിച്ചവരെ നിന്ദിക്കരുത്... ഡോ.പ്രസാദ് കുമാർ എഴുതിയ കുറിപ്പ്

നാട്ടുകാരും വിദൂരദേശങ്ങളിലുള്ളവരും ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങി'. (മാതൃഭൂമിയുടെ ചെന്നൈയ്ക്കൊരു കൈത്താങ്ങ് - ഒരു ഉദാഹരണം) അതാണ് ചെന്നൈ നഗരം ഭുരിതക്കയത്തിൽ നിന്ന് പെട്ടെന്ന് കരകയറാൻ സഹായകരമായത്. ചെന്നൈ വെള്ളപ്പൊക്കവും ദുരിതാശ്വാസ പ്രവർത്തനവും റിപ്പോർട്ട് ചെയ്തതിന് മാതൃഭൂമിയും ചെന്നൈയിലെ തെലുഗു ജേർണലിസ്റ്റ് യൂണിയനും എന്നെ ആദരിച്ചു. 

ജനങ്ങളുടെ ദുരിതം പുറത്തറിയിക്കാൻ പോയതാണ് ഞങ്ങളുടെ സഹപ്രവർത്തകർ... അവരെ നിങ്ങൾ അഭിനന്ദിക്കേണ്ട - പക്ഷേ മരിച്ചവരെ നിന്ദിക്കരുത്... ഡോ.പ്രസാദ് കുമാർ എഴുതിയ കുറിപ്പ്

മണ്ണുമാന്തിയുടെ കയ്യിൽ കയറി പ്രസന്റേഷൻ എടുത്തത് റേറ്റിങ് കൂട്ടാനല്ല സുഹൃത്തുക്കളെ, വെള്ളപ്പൊക്കത്തിന് കാരണമായ ഡാം പൊട്ടിയ സ്ഥലം ഏതാണെന് വ്യക്തമാക്കാൻ കൂടിയായിരുന്നു.അതുപോലെ ജനങ്ങളുടെ ദുരിതം പുറത്തറിയിക്കാൻ പോയതാണ് ഞങ്ങളുടെ സഹപ്രവർത്തകർ.

ജനങ്ങളുടെ ദുരിതം പുറത്തറിയിക്കാൻ പോയതാണ് ഞങ്ങളുടെ സഹപ്രവർത്തകർ... അവരെ നിങ്ങൾ അഭിനന്ദിക്കേണ്ട - പക്ഷേ മരിച്ചവരെ നിന്ദിക്കരുത്... ഡോ.പ്രസാദ് കുമാർ എഴുതിയ കുറിപ്പ്

ആ സംഘത്തിൽ ഉണ്ടായിരുന്ന അഭിലാഷ് ചിറക്കടവ് ആയിരുന്നു കഴിഞ്ഞ ഒരു വർഷം എന്റെ കൂടെയുണ്ടായിരുന്ന ക്യാമറാമാൻ. വാർത്തയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവൻ'. കെ.ബി. ശ്രീധരനും അങ്ങനെ തന്നെ. അവർ രക്ഷപ്പെട്ടു. സജിയും ബിപിനും ഓർമ്മയായി. അവരെ നിങ്ങൾ അഭിനന്ദിക്കേണ്ട - പക്ഷേ മരിച്ചവരെ നിന്ദിക്കരുത്.

advertisment

News

Super Leaderboard 970x90