Kerala

മോഹനൻ എന്ന മോഹനൻ വൈദ്യന്റെ സാഹസികത കാരണം നട്ടെല്ല് ദ്രവിച്ച നിർഭാഗ്യവാനായ ഒരു 35 വയസ്സുകാരന്റെ ദുഃഖകഥ

വടക്കാഞ്ചേരിയും, മോഹനനും പിന്നെ മലപ്പുറം തിരൂർ ആസ്ഥാനമാക്കിയുള്ള അക്യുപഞ്ചർ (അക്യുപ്രഷർ) ചികിത്സകനും. അവരവർ പ്രതിനിധീകരിക്കുന്നവെന്ന് അവരവകാശപ്പെടുന്ന മേഖലയിൽ ഒരടിസ്ഥാന ബിരുദവുമില്ലാത്തതിനാലാണ്, അത് കൊണ്ട് തന്നെ തങ്ങളുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല എന്ന ധൈര്യം കാരണം മാത്രമാണ് ഇവർ ഈ സാഹസത്തിന് മുതിരുന്നത്.

മോഹനൻ എന്ന മോഹനൻ വൈദ്യന്റെ സാഹസികത കാരണം നട്ടെല്ല് ദ്രവിച്ച നിർഭാഗ്യവാനായ ഒരു 35 വയസ്സുകാരന്റെ ദുഃഖകഥ

മോഹനൻ എന്ന മോഹനൻ വൈദ്യന്റെ സാഹസികത കാരണം നട്ടെല്ല് ദ്രവിച്ച നിർഭാഗ്യവാനായ ഒരു 35 വയസ്സുകാരന്റെ ദുഃഖകഥയാണിന്ന് പറയാനുള്ളത്. ഇയാളിൽ നിന്ന് ഇത്തരത്തിൽ സംഭവിക്കുന്നത് ആദ്യമായല്ല.

കേരളത്തിൽ മൂന്ന് തരം ആളുകൾ മാത്രമേ ഒരു അലിവുമില്ലാതെ അപകടകരമായ രീതിയിൽ ശാസ്ത്രീയ ചികിത്സകൾ നിർത്തലാക്കാൻ ആളുകളെ പ്രേരിപ്പിക്കുകയുള്ളൂ. വടക്കാഞ്ചേരിയും, മോഹനനും പിന്നെ മലപ്പുറം തിരൂർ ആസ്ഥാനമാക്കിയുള്ള അക്യുപഞ്ചർ (അക്യുപ്രഷർ) ചികിത്സകനും. അവരവർ പ്രതിനിധീകരിക്കുന്നവെന്ന് അവരവകാശപ്പെടുന്ന മേഖലയിൽ ഒരടിസ്ഥാന ബിരുദവുമില്ലാത്തതിനാലാണ്, അത് കൊണ്ട് തന്നെ തങ്ങളുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല എന്ന ധൈര്യം കാരണം മാത്രമാണ് ഇവർ ഈ സാഹസത്തിന് മുതിരുന്നത്.

ഹോമിയോ, ആയുർവേദം, നാച്ചുറോപതി തുടങ്ങിയ മേഖലകളിൽ അംഗീകൃത ബിരുദമുള്ള സമാന്തര ചികിത്തകർക്കെല്ലാം തങ്ങളുടെ പഠനകാലത്ത് ഈ രോഗങ്ങളുടെ ഭീകരതയെക്കുറിച്ച് മിനിയം അറിവെങ്കിലും ലഭിക്കുന്നതിനാൽ രോഗികളെ അപകടപ്പെടുത്തുന്ന സാഹസിക തീരുമാനങ്ങളെടുക്കാറില്ല.

അതിനിടെ കേൾക്കാൻ കഴിഞ്ഞ ഒരു കൗതുക വാർത്ത കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായി ചേർന്ന് യാതൊരു പാരമ്പര്യവുമില്ലാത്ത ഇയാൾ പാരമ്പര്യ വൈദ്യ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ്. ദിവസം രണ്ട് ലക്ഷത്തോളം വരുമാനം നേടിക്കൊടുക്കുന്ന ഇയാളെ പൊൻമുട്ടയിടുന്ന താറാവായി കൊണ്ടുനടക്കുന്നചിലർക്കാണത്രേ ഇയാളേക്കാൾ ഈ വിഷയത്തിൽ താൽപര്യം.

എന്ത് താൽപര്യത്തിന്റെ പേരിലായാലും ഒരു സർട്ടിഫിക്കറ്റ് കൂടി കൊടുത്ത് കൂടുതൽ അപകടകാരിയായി ഇത്തരക്കാരെ സമൂഹത്തിൽ തുറന്ന് വിടുന്നവർ ചെയ്യാൻ പോകുന്നത് വലിയ സാമൂഹ്യദ്രോഹമാണെന്ന് വിനീതമായി ഓർമ്മിപ്പിക്കുകയാണ്.

മോഹനൻ എന്ന മോഹനൻ വൈദ്യന്റെ സാഹസികത കാരണം നട്ടെല്ല് ദ്രവിച്ച നിർഭാഗ്യവാനായ ഒരു 35 വയസ്സുകാരന്റെ ദുഃഖകഥ

നമുക്കീ 35 വയസ്സുള്ള സാധു മനുഷ്യനെ റഫീഖെന്ന് പേരിട്ട് വിളിക്കാം..

വിട്ട് മറാത്ത പനിയായിരുന്നു റഫീഖിനെ പ്രയാസപ്പെടുത്തിയത്.

2016 സെപ്റ്റംബറിൽ ആദ്യം കോഴിക്കോട് പനിയുമായി അഡ്മിറ്റായപ്പോൾ വലത് തുടക്ക് മുകളിൽ നല്ല വേദനയോടെയൊരു കയലയും വീങ്ങിയിരുന്നു. അതെടുത്ത് പരിശോധിച്ചപ്പോൾ കിട്ടിയ granulomatous lymphadenitis എന്ന ബയോപ്സി റിപ്പോർട്ട് സാധാരണ ഗതിയിൽ TBയുമായി യോജിച്ചു പോകുന്നതിനാൽ 6 മാസം ക്ഷയത്തിന് മരുന്ന് കഴിച്ചു.

2017 മാർച്ചിൽ മരുന്ന് നിർത്തിയയുടനെ ശക്തമായ പനിയും കഫക്കെട്ടുമായി അഡ്മിറ്റായി. CT സ്കാനടക്കം ടെസ്റ്റുകൾ നടത്തി TBയുടെ മരുന്നുകൾ പൂർവ്വാധികം ശക്തിയോടെ തുടർന്നു. പനിയും ചുമയും കൂടെ തന്നെയുണ്ട്.

ഈ അവസ്ഥയിലാണ് 2017 ഏപ്രിലിൻ റഫീഖ് ആദ്യമായി നമ്മുടെ ആശുപത്രിയിലെത്തുന്നത്. അപ്പോഴേക്കും 7 കിലോ ശരീരഭാരവും നഷ്ടപ്പെട്ടിരുന്നു. ശക്തമായ പനിയും ചുമയുമായിട്ടാണ് വരവ്. തലയിൽ 5 സെന്റിമീറ്റർ വലിപ്പത്തിൽ ഒരു തടിപ്പുമുണ്ട്. നെഞ്ചിന്റെ CT റിപ്പോർട്ടിൽ ഒരു പാട് കയലകൾ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.

ശ്വാസകോശത്തിൽ വിശദപഠനത്തിന്നയി bronchoscopy, വാതസംബന്ധമായ ഒരു പാട് ടെസ്റ്റുകൾ, മജ്ജയിൽ നിന്ന് കുത്തിയെടുത്ത് പരിശോധന തുടങ്ങി ദിവസങ്ങൾ നീളുന്ന ടെസ്റ്റുകൾ. അവസാനം തലയിലെ മുഴയിൽ നിന്ന് കിട്ടിയ പഴുപ്പിന്റെ റിസൽട്ടിലാണ് യഥാർത്ഥ പ്രതിയെ പിടി കിട്ടിയത്. ഹിസ്റ്റോപ്ലാസ്മയെന്ന ഫൻഗസായിരുന്നു വില്ലൻ.

മോഹനൻ എന്ന മോഹനൻ വൈദ്യന്റെ സാഹസികത കാരണം നട്ടെല്ല് ദ്രവിച്ച നിർഭാഗ്യവാനായ ഒരു 35 വയസ്സുകാരന്റെ ദുഃഖകഥ

അത്ഭുതപ്പെടേണ്ട ഒരു കാര്യവുമില്ല. സാധാരണയാളുകളിൽ വലിയ പ്രയാസമില്ലാതെ വന്ന് പോകുന്ന ഹിസ്റ്റോപ്ലാസ്മ കുറച്ച് പ്രതിരോധശേഷി കുറഞ്ഞവരിൽ ശരീരമാസകലം പടരുന്ന അപകടകാരിയായ രോഗമാണ്. നമ്മുടെ റഫീഖിനും പ്രതിരോധശേഷി കുറയുന്ന chronic granulomatous disease ഉണ്ടെന്ന് തുടർ പരിശോധനയിൽ കണ്ടെത്തി.

ഈ ഫൻഗസിനെ വൈദ്യശാസ്ത്രം കണ്ടെത്തുന്നതിന് മുമ്പ് ഏകദേശം ഇത്തരത്തിലുള്ള രോഗികൾ മുഴുവൻ TB രോഗികളായാണ് കണക്കാക്കപ്പെട്ടിരുന്നത്. കുറേപേർ അന്നത്തെ പ്രധാന ക്ഷയചികിത്സയുടെ ഭാഗമായി സാനറ്റോറിയങ്ങളിൽ അടക്കപ്പെട്ട് അവിടെ നിന്ന് TB കിട്ടി മരിച്ചു. അത് പോലെ വേഷ പ്രചന്നനാകുന്ന രോഗമാണ് Histoplasmosis.

ഇനി ചികിത്സയുടെ നാളുകൾ. സാധാരണ കൊടുക്കാറുള്ള Amphotericin B എന്ന ഇഞ്ചക്ഷന് പാർശ്വഫലങ്ങൾ കാണിച്ചതിനാൽ വിലകൂടിയ Liposomal Amphotericin Bയാണ് റഫീഖിന് കൊടുത്തത്. ആ ഇഞ്ചക്ഷൻ വാങ്ങാൻ റഫീഖിന് സാമ്പത്തികമായ പ്രയാസമുള്ളതിനാൽ ഡോക്ർമാർ പിരിവെടുത്തും ഹോസ്പിറ്റൽ മാനേജ്മെന്റിന്റെ ഇളവിലുമായിരുന്നു 14 ദിവസത്തെ ഇഞ്ചക്ഷൻ പൂർത്തിയാക്കിയത്. തുടർന്ന് 2 വർഷം itroconazole എന്ന ഗുളികയും കഴിക്കണമെന്ന ധാരണയിൽ റഫീഖ് ഡിസ്ചാർജാകുന്നു.

മുറതെറ്റാതെ കഴിഞ്ഞ ഒന്നര വർഷമായി OPയിൽ ഫോളോ അപിന് വന്ന് പോകുന്നു. പനിയില്ല, ചുമയില്ല, ഒരു മാസത്തിന് ശേഷം വന്ന അപസ്മാരം ഹിസ്പ്ലാസ്മ വന്ന് പോയ ഈ പാടിൽ നിന്നുള്ള (Scar epilepsy) അപസ്മാരമായതിനാൽ അതിനുള്ള മരുന്നും കൂടി ആകെ രണ്ട് തരം മരുന്നുകളുമായി സുഖമായി മുന്നോട്ട് പോകുന്നു. പതുക്കെ സാമൂഹ്യ ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നു. മുൻപത്തെ പോലെ വാടക വണ്ടിയോടിച്ച് കുടുംബം പോറ്റി വരുന്നു.

മോഹനൻ എന്ന മോഹനൻ വൈദ്യന്റെ സാഹസികത കാരണം നട്ടെല്ല് ദ്രവിച്ച നിർഭാഗ്യവാനായ ഒരു 35 വയസ്സുകാരന്റെ ദുഃഖകഥ

അതിനിടയിലാണ് കൊയിലാണ്ടിയിലെ അത്ഭുത വൈദ്യരെക്കുറിച്ച് നാട്ടിലെ പരസഹായികളാരോ പറഞ്ഞ് കൊടുക്കുന്നത്. രോഗിയെ കണ്ടപാടെ മരുന്നുകളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ധൈര്യമായി മുഴുവൻ മരുന്നുകളും നിർത്താൻ മോഹനൻ വൈദ്യർ വക ഉത്തരവായി.

കൺസൽട്ടേഷൻ ഫ്രീ ആണെങ്കിലും ഏകദേശം പതിനായിരത്തിനടുത്ത് രൂപ വിലവരുന്ന പച്ചമരുന്ന് കുറിക്കപ്പെട്ടു. 3 മാസത്തിന് ശേഷം പക്ഷെ റഫീഖ് തിരിച്ചു വന്നു, പുതിയ പ്രശ്നങ്ങളുമായി. രണ്ട് കാലിനും തളർച്ച. നട്ടെല്ലിന് വേദന.

MRI സ്കാനിൽ രോഗം നട്ടെല്ലിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇനി വീണ്ടും വില കൂടിയ ഇഞ്ചക്ഷനിൽ തുടങ്ങണം. രണ്ടാമത് 2 വർഷം ഗുളിക കഴിക്കണം. ദ്രവിച്ച നട്ടെല്ല് പൂർവ്വസ്ഥിതിയിലാവാൻ മാസങ്ങളുടെ കാത്തിരിപ്പും. നിസ്സഹായനായി തന്റെ വിധിയെയും വിവരക്കേടിനെയും പഴിച്ച് വാർഡിൽ കഴിഞ്ഞ് പോരുന്ന ആ സഹോദരന്റ ദയനീയ മുഖംസങ്കടകരമാണ്.

ഒരു പാട് ഗുണപാഠങ്ങൾ മലയാളി സമൂഹം ഇതിൽ നിന്നുൾകൊള്ളേണ്ടിയിരിക്കുന്നു;

1) മോഹനൻ വൈദ്യരാണെങ്കിലും, ഇത് പോലെ ഒരു പാട് രോഗികളെ പച്ചക്ക് അപകടത്തിൽപെടുത്തിയ വടക്കാഞ്ചേരിയാണെങ്കിലും (പ്രധാനമായും ഈ രണ്ട് പേരാണ് ജനങ്ങളെ ശാസ്ത്രീയ ചികിത്സകളിൽ നിന്നകറ്റി അപകടത്തിൽ ചാടിക്കുന്നത്) സർക്കാർ അടിയന്തിരമായി ഇവരുടെ രോഗചികിത്സ നിയമം മൂലം തടയേണ്ടിയിരിക്കുന്നു.

2) ഈ പറഞ്ഞ കാര്യം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇതിന് എത്രയോ മുമ്പേ സംഭവിക്കേണ്ടതായിരുന്നു. ഇത് വരെ സംഭവിക്കാത്ത സ്ഥിതിക്ക് ജനങ്ങൾ സുരക്ഷിതരാകാൻ ഇവർക്ക് കുറച്ച് അടിസ്ഥാന വൈദ്യ വിദ്യാഭ്യാസം നൽകാനെങ്കിലും സർക്കാർ തയ്യാറാകണം.

മോഹനൻ എന്ന മോഹനൻ വൈദ്യന്റെ സാഹസികത കാരണം നട്ടെല്ല് ദ്രവിച്ച നിർഭാഗ്യവാനായ ഒരു 35 വയസ്സുകാരന്റെ ദുഃഖകഥ

നമ്മുടെ നാട്ടിൽ സർക്കാർ അംഗീകൃത ബിരുദമുള്ള പ്രകൃതി ചികിത്സകരോ, ആയുർവേദ ചികിത്സകരോ ഇത്ര മാരകമായ അപകടം വരുത്തില്ല. കാരണം Histoplasmosis എന്താണെന്ന അടിസ്ഥാന വിവരം അവരുടെ കോഴ്സിന്റെ രണ്ടാം ഭാഗത്തിൽ മൈക്രോബയോളജിയിൽ ( രോഗാണു ശാസ്ത്രം) ഈ പറഞ്ഞ എല്ലാ അംഗീകൃത ചികിത്സാ ശാഖകളും നിർബ്ബന്ധമായി പഠിപ്പിക്കുന്നു.

ആദ്യം അംഗീകൃത അറിവുള്ള ആളുകളുമായി സംസാരിപ്പിച്ച് ഇവരുടെ അറിവില്ലായ്മ ഇവരെ ബോധ്യപ്പെടുത്തണം. ശേഷം ഒരു രോഗിയെ കൈവെക്കുമ്പോൾ അറിഞ്ഞരിക്കേണ്ട മിനിമം അപകട ലക്ഷണളെങ്കിലും (danger signs) പഠിപ്പിക്കണം.

കേരളത്തിന്റെ ആരോഗ്യമേഖലയയിൽ ഈ രണ്ടാളുകളുടെ സേവനം കൂടിയേ തീരൂവെന്ന് വാശിയുള്ളവർ ഈ കാര്യമെങ്കിലും ശ്രദ്ധിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90