Kerala

പ്രളയത്തെ കണ്ട മനസ്സ്, പ്രളയം കഴിഞ്ഞ കിണറുപോലെയാണ്. രണ്ടും ഒരുപോലെ ശുചിയാക്കുക...

ശാന്തമായി പ്രതിസന്ധികളെ നേരിടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിനാല്‍ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും നിസ്സഹായതയും നിരാശാബോധവും വിഷാദവും കുറെ മനുഷ്യരെയെങ്കിലും പിടികൂടാന്‍ സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനു ശേഷം 3 മാസം കഴിയുമ്പോൾ കടുത്ത വിഷാദരോഗമായി ഇത് ചിലരില്‍ പ്രത്യക്ഷമായേക്കാം.

പ്രളയത്തെ കണ്ട മനസ്സ്, പ്രളയം കഴിഞ്ഞ കിണറുപോലെയാണ്. രണ്ടും ഒരുപോലെ ശുചിയാക്കുക...

മാനസിക സമ്മര്‍ദ്ദം ഒരു വ്യാധിയായി പടര്‍ന്നുപിടിക്കാനുള്ള സാഹചര്യമാണ് പ്രളയത്തിനു ശേഷം ഇനി ഉരുത്തിരിയുക. നഷ്ടപ്പെട്ടവ അതേപടി തിരിച്ചു കൊണ്ടു വരുന്നത് പ്രതീക്ഷിച്ച വേഗതയില്‍ സാധ്യമാകില്ല എന്ന് തിരിച്ചറിയുന്ന ഘട്ടമാണിത്. ശാന്തമായി പ്രതിസന്ധികളെ നേരിടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിനാല്‍ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും നിസ്സഹായതയും നിരാശാബോധവും വിഷാദവും കുറെ മനുഷ്യരെയെങ്കിലും പിടികൂടാന്‍ സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനു ശേഷം 3 മാസം കഴിയുമ്പോൾ കടുത്ത വിഷാദരോഗമായി ഇത് ചിലരില്‍ പ്രത്യക്ഷമായേക്കാം.

 മുന്‍കൂട്ടി കാണാന്‍ കഴിയുന്നില്ലെങ്കില്‍ 6 മാസമെത്തുമ്പോള്‍ ചിലർ ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിച്ചെന്നും വരാം. മാനസികാരോഗ്യം നിലനിറുത്തുക എന്നത് 2 വര്‍ഷത്തോളം കടുത്ത വെല്ലുവിളിയെ നേരിടേണ്ടി വരുന്ന ഒരു പ്രവര്‍ത്തനമായിരിക്കും. മാനസിക സമ്മര്‍ദ്ദത്തിന് കൂടുതല്‍ ഇരയാവുക സ്ത്രീകളും മധ്യവയസ്സിലെത്തിയ ഗൃഹനാഥന്മാരും വൃദ്ധജനങ്ങളുമായിരിക്കും.

പ്രളയത്തെ കണ്ട മനസ്സ്, പ്രളയം കഴിഞ്ഞ കിണറുപോലെയാണ്. രണ്ടും ഒരുപോലെ ശുചിയാക്കുക...

കേരളത്തില്‍ മറ്റൊരു കാര്യം കൂടി പ്രധാനമാണ്. നമ്മുടെ ജനസംഖ്യയുടെ 25-30 ശതമാനം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരാണ്. തുടര്‍ച്ചയായ നിരീക്ഷണവും, പരിശോധനയും ഇവര്‍ക്ക് ആവശ്യമാണ്‌. അതിനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുമുണ്ട്. സ്വകാര്യ മേഖലയിലും അവ ലഭ്യമാണ്. മാത്രമല്ല, അവര്‍ക്ക് പതിവായി കഴിക്കാനുള്ള മരുന്നുകളുടെ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എങ്കിലും ചിലർ ചികിത്സ മുടക്കാനും നൽകുന്ന മരുന്നുകൾ കഴിക്കാതിരിക്കാനും സാധ്യതയുണ്ട് എന്ന സത്യം നാം അറിയണം. 

കാരണം മാനസിക സമ്മര്‍ദ്ദം ജീവിതത്തെ തന്നെ നിഷേധിക്കുന്ന അവസ്ഥയില്‍ അവരെ കൊണ്ടെത്തിക്കാം. നഷ്ടബോധം വിദ്വേഷമായി പുറത്തുവരാം. അത് ഉള്ളിലേക്ക് സ്വീകരിച്ചു സമൂഹത്തില്‍ നിന്ന് അവര്‍ ഉള്‍വലിഞ്ഞു പോകുകയും ചെയ്യാം.. ഇതിന്‍റെ ഫലമായി പ്രമേഹവും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നിയന്ത്രണം തെറ്റും. ഇത് അവരെ ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം. വെള്ളപ്പൊക്കത്തിനു ശേഷം 3 മാസം കഴിയുമ്പോഴാണ് ഇത്തരം സങ്കീര്‍ണ്ണതകള്‍ പ്രകടമാവുക. ഇത് അടിസ്ഥാനപരമായി ഒരു മാനസികാരോഗ്യ പ്രശ്നമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും വേണം.

പ്രളയത്തെ കണ്ട മനസ്സ്, പ്രളയം കഴിഞ്ഞ കിണറുപോലെയാണ്. രണ്ടും ഒരുപോലെ ശുചിയാക്കുക...

എന്താണ് പരിഹാരം?

നമ്മുടെ അയല്‍ക്കാരന് നേരെ, നമ്മുടെ സുഹൃത്തുക്കള്‍ക്ക് നേരെ, നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നേരെ എപ്പോഴും തുറന്നു വെയ്ക്കുന്ന കാതുകളാണ് നമുക്ക് വേണ്ടത്. ഏത് സമയത്തും അവരെ കേള്‍ക്കാന്‍ സന്നദ്ധരായിരിക്കുക. അവര്‍ ഇങ്ങോട്ട് വരാന്‍ കാത്തുനില്‍ക്കാതെ അവരുടെ അടുത്തേക്ക് പോയി വിശേഷങ്ങള്‍ ചോദിക്കുക. “എല്ലാം ഓക്കെയെല്ലേ?” എന്ന ഒരൊറ്റ ചോദ്യം പോലും ഒരു മനുഷ്യന്‍റെ ജീവിതം മാറ്റി മറിച്ചേക്കാം. ഒരാളെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചേക്കാം. ഒരിക്കല്‍ അവരെ കേള്‍ക്കാനും അവരോടു സംസാരിക്കാനും ശ്രമിക്കുമെങ്കില്‍ മറഞ്ഞിരിക്കുന്ന ഉത്കണ്ഠയും വിഷാദവും നേരത്തേ തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം. ഒരു പ്രമേഹ ബാധിതന്‍ ചികിത്സ മുടക്കുന്നത്, ഗുരുതരമാകും മുന്‍പ് കണ്ടെത്താന്‍ സഹായിച്ചേക്കാം. എത്രയും വേഗം ആ വ്യക്തിയെ ഒരു ഡോക്ടറുടെ മുന്നിലോ ഒരു സൈക്യാട്രിസ്റ്റിന്‍റെ അടുത്തോ എത്തിക്കാന്‍ അത് വഴിയൊരുക്കും.

പ്രളയത്തെ കണ്ട മനസ്സ്, പ്രളയം കഴിഞ്ഞ കിണറുപോലെയാണ്. രണ്ടും ഒരുപോലെ ശുചിയാക്കുക...

ഇതിനെല്ലാം വേണ്ടത് രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രം.

നിങ്ങളുടെ തൊട്ടടുത്തുള്ള വ്യക്തിയോട് സംസാരിക്കാനും അയാള്‍ പറയുന്നത് കേള്‍ക്കാനുമുള്ള സന്നദ്ധത. അത് പരസ്പരം നാം ചെയ്യുമ്പോഴാണ് മനസിന്‍റെ ‘ക്ലോറിനേഷന്‍’ സംഭവിക്കുക.

അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങൾ പ്രളയക്കെടുതികളെ മറികടക്കാൻ വ്യക്തികളെയും സമൂഹത്തെയും സഹായിക്കും. എപ്പോഴും അത് ഓർക്കുക.

advertisment

News

Super Leaderboard 970x90