Science

പ്രകാശത്തിന് സുദർശന്റെ വേഗമില്ല- സാബു ജോസ് എഴുതുന്ന ലേഖനം

ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഡോ കലാമിനെക്കാളും സ്റ്റീഫൻ ഹോക്കിങിനെക്കാളും ഉയരത്തിലാണ് ശാസ്ത്രലോകം ഡോ. സുദർശനനെ കാണുന്നത് പക്ഷേ അദ്ദേഹത്തിൻറെ അനുസ്മരണങ്ങൾ ഇവിടെ നടന്നതും നടക്കുന്നതും വിരലിൽ എണ്ണാവുന്നത്ര മാത്രമാണ്.

പ്രകാശത്തിന് സുദർശന്റെ വേഗമില്ല- സാബു ജോസ് എഴുതുന്ന ലേഖനം

ലോകപ്രശസ്‌ത മലയാളി ശാസ്ത്രജ്ഞൻ ഡോ ഇ .സി.ജി സുദർശൻ അന്തരിച്ചു . മലയാളി മറന്നുപോയ ശാസ്ത്രകാരനാണ് ഡോ സുദർശനൻ. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഡോ കലാമിനെക്കാളും സ്റ്റീഫൻ ഹോക്കിങിനെക്കാളും ഉയരത്തിലാണ് ശാസ്ത്രലോകം ഡോ. സുദർശനനെ കാണുന്നത് പക്ഷേ അദ്ദേഹത്തിൻറെ അനുസ്മരണങ്ങൾ ഇവിടെ നടന്നതും നടക്കുന്നതും വിരലിൽ എണ്ണാവുന്നത്ര മാത്രമാണ് .എന്താണ് ഡോ സുദർശൻ സയൻസിൽ ചെയ്തത്? എന്ന്  ഏറെക്കുറെ അജ്ഞാതരായിരിക്കുന്നത് കൊണ്ടായിരിക്കും അദ്ദേഹത്തിൻ അനുസ്മരണങ്ങൾക് ആൾക്കൂട്ടങ്ങളുടെ ആരവങ്ങൾ ഉണ്ടാകാത്തത് . ക്വാണ്ടം  ഓപ്പൺ സിസ്റ്റം ,വെക്റ്റർ -ആക്സിൽ വെക്റ്റർ പ്രഭാവം ക്വാണ്ടം  സീനോ പ്രഭാവം ,സുദർശൻ സമീകരണങ്ങൾ ,ടാക്കിയോണുകൾ എന്നെല്ലാം പറഞ്ഞാൽ ഒരു സാധാരണ സയൻസ് വായനക്കാരന് ഉൾകൊള്ളുന്നതിൽ അപ്പുറമായിരിക്കും അത് . പക്ഷെ ,ഭൗതികശാസ്ത്രത്തിലെ ചില അടിസ്ഥാന പ്രമാണങ്ങൾ രൂപീകരിക്കാൻ ഇവയെല്ലാം അത്യാവശ്യമാണ് .

പ്രകാശത്തിന് സുദർശന്റെ വേഗമില്ല- സാബു ജോസ് എഴുതുന്ന ലേഖനം

പ്രപഞ്ചത്തെ സ്ഥൂലമെന്നു സൂഷ്മമെന്നു നമുക്ക് വിശേഷിപ്പിക്കാം .നാം ജീവിക്കുന്ന സ്ഥൂല പ്രപഞ്ചത്തിലാണ് . ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും അവയിലെ ജീവനുമെല്ലാം സ്ഥൂല  പ്രപഞ്ചത്തിൻറ്റെ ഭാഗങ്ങളാണ് . പക്ഷേ ,ഇവയെല്ലാം എങ്ങനെയാണ് നിര്മിക്കപ്പെട്ടിട്ടുള്ളത് എന്ന് ചിന്തിച്ചിട്ടിട്ടുണ്ടോ ? ചില അതിസൂഷ്മ കണങ്ങളുടെ സംഘാതമാണ് പ്രപഞ്ചമെല്ലാം . ഇത്തരം കണങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നറിയണമെകിൽ  പ്രപഞ്ച ഉൽപത്തി മുതൽ അനേഷിക്കേണ്ടിയിരിക്കുന്നു. അത്തരം അന്വേഷണങ്ങളാണ് അതിബുദ്ധിമാന്മാരായ ക്വാണ്ടം ഭൗതിക ശാസ്ത്രജ്ഞർ ചെയ്തുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലുള്ള ഏറ്റവും പ്രഗൽഭനായ  ശാസ്ത്രജ്ഞനാണ് ഡോ.സുദർശനൻ വൈദ്യുത്‍ കാന്തിക മണ്ഡലം, ശകത-ന്യൂക്ലിയാർ ബലം, ക്ഷീണ ന്യൂക്ലിയാർ ബലം, ഗുരുത്വാകർഷണബലം എന്നീ നാല് പ്രതി പ്രവർത്തനങ്ങളിലാണ് പ്രപഞ്ചം കിടക്കുന്നത്. ഇവയെ ഒരിക്കലും ഇന്ന് കൂട്ടി യോജിപ്പിക്കുവാൻ കഴിയില്ല. പക്ഷേ,പ്രപഞ്ച ഉത്പത്തിയുടെ ആദ്യനിമിഷങ്ങളിൽ ഇവയെല്ലാം ഒരുമിച്ചായിരുന്നിരിക്കണം. അത്തരം ഒരവസ്ഥ പരീക്ഷണശാലയിൽ നിർമിക്കാൻ കഴിയാത്തതുകൊണ്ട് ക്വാണ്ടം ഭൗതീകത്തിലെ  ചില സമവാക്യങ്ങളെയാണ് നാം ഇന്ന് ആശ്രയിക്കുന്നത്. അത്തരം സമീപനങ്ങൾ  നടത്തുന്നതിനുഭാഗമായി ആദ്യമായി സൈദ്ധാന്തിക ഭൗതീകശാസ്ത്രജ്ഞർ ചെയ്യാൻ ആരംഭിച്ചത് ക്ഷീണ ന്യൂക്ലിയാർ ബലത്തേയും വിദ്യത് കാന്തിക ബലത്തേയും സംയോജിപ്പിക്കാനുള്ള നടപടികളായിരുന്നു. ഈ സമീപനത്തെ ആധുനിക ഭൗതിക ശാസ്ത്രം ഇലക്ട്രോ - വീക്ക് സിദ്ധാന്തം എന്നാണ് പറയുന്നത്. ഈ സിദ്ധാന്തത്തിന്റെ പ്രണേതാവ് ഡോ.സുദർശനാണ്.

ക്ഷീണ ന്യൂക്ലിയാർ ബലം പ്രവർത്തിക്കുന്നത് അളു കേന്ദ്രത്തിന് ഉള്ളിലാണ് എന്നുവച്ചാൽ അണു കേന്ദ്രം രൂപീകൃതമാക്കണമെങ്കിൽ ക്ഷീണ ന്യൂക്ലിയാർ ബലം വേണം.അതിന് അർത്ഥം ദ്രവ്യരൂപിയ്ക്കരണത്തിന്റെ  അടിസ്ഥാനം ഈ ബലം ആണെന്നാണ്.മറ്റൊരുതരത്തിൽ പറഞ്ഞാൽ ആറ്റങ്ങളും തന്മാത്രകളും പദാർത്ഥവും വലിയ പിണ്ഡങ്ങളും നക്ഷത്ര സമൂഹങ്ങളും ഗ്രഹകുടുംബങ്ങളും ജീവനുമെല്ലാം നിർണയിക്കുന്നത് ഈ ബലമാണ്.  ക്ഷീണ ന്യൂക്ലിയാർ ബലത്തിന്റെ അത്  പ്രപഞ്ചത്തേ കുറിച്ചും ജീവനേകുറിച്ചും പഠിക്കുന്നതിന് തുല്യമാണ്.ഈ പഠനങ്ങൾക്കിടയിലും ആധുനിക ഭൗതീക ശാസ്ത്രത്തിന്റെ പ്രകമ്പനം കൊള്ളിക്കുന്ന ചില സമീകരണങ്ങളും അദ്ദേഹം രൂപീകരിച്ചു എന്നാണ് ഡോ.സുദർശനൻ ഭൗതീക ശാസ്ത്രത്തോട്ചെയ്തത് എന്ന് പരിശോധിക്കാം.

പ്രകാശത്തിന് സുദർശന്റെ വേഗമില്ല- സാബു ജോസ് എഴുതുന്ന ലേഖനം

കോട്ടയം  ജില്ലയിലെ പള്ളത്ത് എണ്ണക്കൽ വീട്ടിൽ 1931 സെപ്റ്റംബർ 16  ന് അണ് സുദർശനൻ ജനിച്ചത് . പിതാവ് ഇ .ഐ .ചാണ്ടി റവൻന്യൂ സൂപ്പർവൈയിസറും മാതാവ് അച്ചാമ്മ അദ്ധ്യാപികയുമായിരുന്നു. കോട്ടയം സി .എം .എസ് കോളേജിലെ പഠനത്തിനു ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജ് ,മദ്രാസ് യൂണിവേഴ്സിറ്റി, റോച്ചസ്റ്റർ യൂണിവേഴ്സിറ്റി എന്നിവിടകളിൽ ഉപരിപഠനം നടത്തി. സൈദ്ധാന്തിക  ഭൗതികമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ മേഖല . അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഡോ സുദർശൻ തന്റെ 86 മതെ വയസിൽ 2018 മെയ് 14 ന് ആണ് ലോകത്തോട് വിട പറഞ്ഞത് . ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ടെക്‌സാസ് യൂണിവേഴ്സിറ്റി , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസ് , റോച്ചസ്റ്റർ യൂണിവേഴ്സിറ്റി , ഹാർവാർഡ് സർവകലാശാല എന്നിവിടകളിൽ അദ്ധാപകനായും ഡോ സുദർശൻ സേവനമനുഷ്‌ടിച്ചിട്ടുണ്ട്  .

ചെറുപ്പത്തിൽ എണ്ണയിടാൻ പിതാവ് താഴെയിറക്കിയ വയസൻ ഘടികാരത്തിനുളിലെ പെന്ഡുലത്തിന്റെ പ്രവർത്തനം കണ്ടപ്പോഴാണ് തന്റെ ഉള്ളിലെ ശാസ്ത്രകൗതുകം ഉണ്ടായതെന്ന് സുദർശൻ വെളിപ്പെടുത്തിയിട്ടുണ്ട് പിന്നീടൊരു ദിവസം ജ്യേഷ്ഠൻ വായിച്ചതു ശേഷം മറന്നു  വെച്ച ഭൗതിക ശാസ്ത്ര പാഠപുസ്തകം സുദർശൻ മറച്ചു നോക്കി. അതിൽ പെന്ഡുലത്തിന്റെ ദോലന കാലം കണക്കുകൂട്ടി കണ്ടു പിടിക്കുന്നത് ഈ പുസ്തകത്തിന്റെ പരിധിക്കപ്പുറമാണെന്നു എഴുതിയിരുന്നത് സുദര്ശന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഈ വെല്ലുവിളി സ്വയം ഏറ്റെടുത്ത സുദർശൻ അതിനായി ഒരു നിർധാരണം രൂപീകരിക്കുകയും അതിന്റെ മൂല്യം കണ്ടെത്തുകയും ചെയ്‌തു. നൂറ്റാണ്ടിനുമപ്പുറം ക്രിസ്ത്യൻ ഹൈഗൻസ് കണ്ടെത്തിയ നിർധാരണത്തിൽ നിന്ന് തികച്ചു വ്യത്യാസ്തമായ മാർഗത്തിലൂടെയായിരുന്നു സുദര്ശന്റെ കണ്ടുപിടുത്തം. സുദർശൻ എന്ന ശാസ്ത്രഞ്ജന്റെ വളർച്ച അവിടെ ആരംഭിച്ചു എന്നു പറയാം.

പ്രകാശത്തിന് സുദർശന്റെ വേഗമില്ല- സാബു ജോസ് എഴുതുന്ന ലേഖനം

കോട്ടയം സി.എം.എസ് കോളേജിലെ വിദ്യാഭാസത്തെ തുടർന്നു 1951-ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഡിഗ്രി ഹോണേഴ്‌സ് കരസ്ഥമാക്കി. 1952-ൽ തന്നെ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദവും നേടി. തുടർന്ന് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ എത്തി ചേർന്ന സുദർശൻ ഹോമി ഭാഭ ഉൾപ്പടെയുള്ള പ്രഗൽഭ ശാസ്ത്രജ്ഞരുടെ കിഴിൽ പഠിക്കാൻ കഴിഞ്ഞു. തുടർന്ന് ന്യൂയോർക്കിലേക്ക് ചേക്കേറിയ സുദർശൻ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രൊഫ.റോബർട്ട് മാർഷാക്കിന്റെ കീഴിൽ ഭൗതീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പോസ്റ്റ് ഡോക്ടറിൽ പഠനം പൂർത്തിയാക്കിയത് ജൂലിയൻ സ്വിഗറുടെ കീഴിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ്. മൗലിക ബലങ്ങളിലൊന്നായ ക്ഷീണ ന്യൂക്ലിയർ ബലവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സിദ്ധാന്തമായിരുന്നു സുദര്ശന്റെ പി.എച്ച്.ഡി ഗവേഷണ പ്രബന്ധം. എന്നാൽ ഗൈഡ് ആയ റോബർട്ട് മാർഷകിനു ഈ പ്രബന്ധത്തിൽ കാര്യമായ താൽപര്യം തോന്നാത്തതുകൊണ്ട് അക്കാലത്തെ പ്രശസ്തനായ ക്വാണ്ടം ഭൗതീക ശാസ്ത്രജ്ഞനായ മുറെഗെയ്ൽമാനുമായി ചർച്ച ചെയ്യാൻ നിർദ്ദേശിക്കുകയുണ്ടായി. അടിസ്ഥാന ബലങ്ങളെ സംയോജിപ്പിക്കുന്നതിനു അതുവഴി ഒരു ഏകീകൃത പ്രപഞ്ച സിദ്ധാന്തം സരൂപിക്കുന്നതിനുമുള്ള ആദ്യ നീക്കമായ ഇലക്ട്രോ- വീക്ക് തിയറിയുടെ ചവിട്ടുപടി ആകുമായിരുന്ന ഈ പ്രബന്ധത്തെക്കുറിച്ച് ഗെൽമാനുമായി വേണ്ടത്ര ചർച്ച ചെയ്യുന്നതിന് സുദര്ശന് അവസരം ലഭിച്ചില്ല .അധികം താമസിക്കാതെ റിച്ചാർഡ് ഫെയൻമാനും മറ്‍റൊ ഗെൽമാനും ചേർന്ന് V-A തിയറി ഓഫ് ദി വീക്ക് ഫോഴ്‌സ് അവതരിപ്പിച്ചു.

പ്രകാശത്തിന് സുദർശന്റെ വേഗമില്ല- സാബു ജോസ് എഴുതുന്ന ലേഖനം

1963-ൽ ഫെയിൻമാൻ നടത്തിയ ഒരു പ്രഭാഷണത്തിൽ V.A തിയറിയുടെ സ്രഷ്ടാവ് ഡോ. സുദർശൻ ആണെന്നു താനും ഗെൽമാനും ചേർന്ന് ഈ സിദ്ധാന്തത്തെ വിപുലപ്പെടുത്തുകയാണ് ഉണ്ടായതെന്നും സൂചിപ്പിക്കുകയുമുണ്ടായി.  അണുകേന്ദ്രത്തിലെ കണങ്ങൾക്കിടയിലുള്ള മൗലിക പ്രതി പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കുന്ന ഈ സിദ്ധാന്തം ദ്രവത്തിന്റെ ഉത്പത്തിയെക്കുറിച്ച വിവരിക്കാൻ പര്യാപ്തമാണ് കൊഹരന്റെ ലൈറ്റുമായി ബന്ധപ്പെട്ട് സുദർശനും ഗ്ലോബറും ചേർന്ന് രൂപപ്പെടുത്തിയ അവതരണമാണ് സുദർശൻ-ഗ്ലോബർ റെപ്രെസെന്റഷൻ. ഈ കണ്ടുപിടുത്തത്തിന് 2005-ൽ ഗ്ലോബറിന് നോബൽ പുരസ്‌കാരം ലഭിക്കുകയുണ്ടായി. എന്നാൽ സുദർശൻ അവഗണിക്കപ്പെട്ടും. ക്വാണ്ടം ഒപ്റ്റിക്‌സുംമായി ബന്ധപ്പെട്ടാണ് സുദര്ശന്റെ ഏറ്റവും വലിയ സംഭാവന ഉണ്ടായിട്ടുള്ളത്. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങൾ ഉണ്ടായേക്കാമെന്ന് ആദ്യമായി സമർത്ഥിച്ചതും അവയ്‌ക് ടാക്കിയോണുകൾ എന്ന് പേരിട്ടതും ഡോ.സുദർശനാണ്. വൈദ്യനാഥ് മിശ്രയുമായി ചേർന്ന്‌ അവതരിപ്പിച്ച ക്വാണ്ടം സീനോ എഫക്ട് ക്വാണ്ടം ഭൗതികത്തിലെ എണ്ണം പറഞ്ഞ പരികല്പനകളിലൊന്നാണ്. ഡിറാക്ക് സമീകരണകളുപയോഗിച് ചാർജിത കണങ്ങളുമായി ബന്ധപ്പെട്ട് ഒരു ക്വാണ്ടം സിദ്ധാന്തവും ഡോ.സുദർശൻ രൂപീകരിച്ചിട്ടുണ്ട്.
                  
            ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അത് ആ ശാസ്ത്രകാരന്റെ പ്രതിഭയോട് കാണിക്കുന്ന വലിയ നീതിയായിരിക്കും.

advertisment

Related News

    Super Leaderboard 970x90