ഉയര്‍ന്ന പൊലീസ് ഏമാന്മാർക്ക് വീട്ടുപണിയ്ക്കും പരിചരണത്തിനും താഴ്ന്ന തസ്തികകളിലുള്ള പോലീസുക്കാർ....അവസാനിപ്പിക്കണം ഈ പതിവ്.... ഡോ.ആസാദ് എഴുതിയ ലേഖനം

ഉയര്‍ന്ന പൊലീസ് ഏമാന്മാര്‍ക്കെല്ലാം വീട്ടുപണിയ്ക്കും പരിചരണത്തിനും താഴ്ന്ന തസ്തികകളിലുള്ള പൊലീസുകാരെ നിയോഗിക്കുന്ന പതിവ് നിര്‍ബന്ധമായും അവസാനിപ്പിക്കണം. ഡിജിപിയുടെയോ എഡിജിപിയുടെയോ ഐജിയുടെയോ വീട്ടുകാരെ പരിചരിക്കാനും പുറംപണിക്കും കൂലികൊടുത്ത് ആളെ നിര്‍ത്തണം.

ഉയര്‍ന്ന പൊലീസ് ഏമാന്മാർക്ക് വീട്ടുപണിയ്ക്കും പരിചരണത്തിനും താഴ്ന്ന തസ്തികകളിലുള്ള പോലീസുക്കാർ....അവസാനിപ്പിക്കണം ഈ പതിവ്.... ഡോ.ആസാദ് എഴുതിയ ലേഖനം

ഉയര്‍ന്ന പൊലീസ് ഏമാന്മാര്‍ക്കെല്ലാം വീട്ടുപണിയ്ക്കും പരിചരണത്തിനും താഴ്ന്ന തസ്തികകളിലുള്ള പൊലീസുകാരെ നിയോഗിക്കുന്ന പതിവ് നിര്‍ബന്ധമായും അവസാനിപ്പിക്കണം. ഡിജിപിയുടെയോ എഡിജിപിയുടെയോ ഐജിയുടെയോ വീട്ടുകാരെ പരിചരിക്കാനും പുറംപണിക്കും കൂലികൊടുത്ത് ആളെ നിര്‍ത്തണം. അതിന് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാനും പൊലീസുകാരുടെ ആത്മവീര്യം തകര്‍ക്കാനും ഇടവരുത്തരുത്. ഒരു ജനാധിപത്യ സര്‍ക്കാറിന് ഒട്ടും ഭൂഷണമല്ലാത്ത കാര്യമാണ് അടിമവേല ചെയ്യിക്കല്‍.

മന്ത്രിമാര്‍ക്ക് പൊലീസ് സേനയും ഉയര്‍ന്ന പൊലീസുകാര്‍ക്ക് അടിത്തട്ടു പൊലീസുകാരും അവര്‍ക്കൊക്കെ ജനങ്ങളും അടിമകളാകുന്ന കൊളോണിയല്‍ അധികാര ഘടന ഇനിയും പൊളിച്ചെഴുതിയിട്ടില്ല. ജനങ്ങള്‍ക്ക് നീതികിട്ടാന്‍ എളുപ്പമല്ലാത്ത വ്യവസ്ഥയാണത്. അത് ജനാധിപത്യപരമാവാന്‍ വലിയ പൊളിച്ചെഴുത്ത് വേണം. ഇന്നത്തെ രണ്ടു വാര്‍ത്തകള്‍ നോക്കൂ. ഒന്ന് എഡിജിപിയുടെ മകള്‍ ,തന്നെ കനകക്കുന്നിലേയ്ക്ക് പ്രഭാത നടത്തത്തിന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോവാന്‍ നിര്‍ബന്ധിതനായ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവമാണ്. മറ്റൊന്ന് ഒരു എം എല്‍ എ, വഴിമാറിക്കൊടുക്കാന്‍ നിര്‍ബന്ധിതരായ ഒരമ്മയെയും മകനെയും നേരിട്ട രീതിയാണ്. രണ്ടും അധികാരത്തിമര്‍പ്പായിരുന്നു.

ഇവിടെ ഏകാധിപതികളായ രാജാക്കന്മാര്‍ വേണ്ട. വിനീത പ്രജകളോ അടിമകളോ ആവാന്‍ നാമാരും പഴയ നൂറ്റാണ്ടില്‍ കഴിയുന്നവരുമല്ല. ലജ്ജയോ വിവേകമോ ഇല്ലാത്ത അധികാര ധാര്‍ഷ്ട്യത്തിന്റെ ആള്‍ രൂപങ്ങളെ നിലയ്ക്കു നിര്‍ത്താനായില്ലെങ്കില്‍ നമ്മുടെ പ്രബുദ്ധത കെട്ടുകഥയാവും. അധികാര പ്രമത്തത പുതിയ വരേണ്യ വിഭാഗങ്ങളെ സൃഷ്ടിക്കുന്നു. അതു നിലനിര്‍ത്താനോ അതിന്റെ തണലില്‍ താല്‍പ്പര്യങ്ങള്‍ നേടാനോ ശ്രമിക്കുന്ന രാഷ്ട്രീയം ജനവിരുദ്ധമാകും. പൊതുസമൂഹം ഒന്നിച്ചെതിര്‍ത്തേ പറ്റൂ.

advertisment

News

Super Leaderboard 970x90