ഇരയ്ക്കും വേട്ടക്കാരനും നീതികിട്ടണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോടാണ് സര്‍ക്കാറിനു മമത... ഡോ.ആസാദ് എഴുതിയ കുറിപ്പ്

മോഹന്‍ലാല്‍ മഹാനടന്‍തന്നെ. ആദരപൂര്‍വ്വം പക്ഷെ വിയോജിക്കാമല്ലോ. മനുഷ്യത്വം ഉണര്‍ന്നു നില്‍ക്കേണ്ട സമയത്ത് വ്യക്തി താല്‍പ്പര്യത്തിനു കീഴ്പ്പെട്ടതിനു ചെറിയ ഷോക്കു നല്‍കണമെന്ന് കലാപ്രവര്‍ത്തകര്‍തന്നെ പറയുന്നു.

ഇരയ്ക്കും വേട്ടക്കാരനും നീതികിട്ടണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോടാണ് സര്‍ക്കാറിനു മമത... ഡോ.ആസാദ് എഴുതിയ കുറിപ്പ്

അക്രമിക്കപ്പെട്ട നടിക്കൊപ്പമോ വിചാരണ നേരിടുന്ന നടനൊപ്പമോ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി നടിക്കൊപ്പം നിന്ന് നടനു വേണ്ടി പ്രാര്‍ത്ഥിക്കും എന്നായിരുന്നുവല്ലോ. ഇരയ്ക്കും വേട്ടക്കാരനും നീതികിട്ടണമെന്ന ലാലിന്റെ നിലപാടിനോടാണ് സര്‍ക്കാറിനു മമത.

മോഹന്‍ലാല്‍ മഹാനടന്‍തന്നെ. ആദരപൂര്‍വ്വം പക്ഷെ വിയോജിക്കാമല്ലോ. മനുഷ്യത്വം ഉണര്‍ന്നു നില്‍ക്കേണ്ട സമയത്ത് വ്യക്തി താല്‍പ്പര്യത്തിനു കീഴ്പ്പെട്ടതിനു ചെറിയ ഷോക്കു നല്‍കണമെന്ന് കലാപ്രവര്‍ത്തകര്‍തന്നെ പറയുന്നു. അതു പക്ഷെ സാംസ്കാരിക മന്ത്രി എ കെ ബാലനു മനസ്സിലാവുന്നില്ല. മോഹന്‍ലാല്‍ തന്നെ വന്നു കണ്ടപ്പോള്‍തന്നെ അദ്ദേഹം സംപ്രീതനായി. ആള്‍ദൈവങ്ങളെ പുണരാന്‍ എന്തോ അദമ്യ പ്രേരണയാണ് അദ്ദേഹത്തിന്.

ഇടതുപക്ഷ കലാ സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നൂറിലേറെ പേരുടെ നിവേദനം ചവറ്റുകൊട്ടയിലെറിഞ്ഞ് ഞങ്ങളുടെ നയവും മോഹന്‍ലാലിന്റെ നിഷ്പക്ഷത തന്നെയെന്ന് ബാലന്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. നന്നായി. ആര്‍ക്കെങ്കിലും സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചു വല്ല സംശയവുമുണ്ടെങ്കില്‍ അതു തീരട്ടെ.

നടിക്കൊപ്പംനിന്ന് മോഹന്‍ലാലിന്റെ നിലപാടിനെ എതിര്‍ക്കാന്‍ ത്രാണി കാട്ടിയ എല്ലാവര്‍ക്കും അഭിവാദ്യം. അവരത് തുടരണേയെന്ന് ആഗ്രഹം. മോഹന്‍ലാലും സര്‍ക്കാറും പങ്കുവയ്ക്കുന്ന നിഷ്പക്ഷതയാണ് തങ്ങളുടെയും പക്ഷമെന്ന് ആര്‍ക്കും എളുപ്പം കൂറുമാറാവുന്നതാണ്. ഒപ്പിട്ടവരുടെ പ്രതികരണമറിയാന്‍ താല്‍പ്പര്യമുണ്ട്.

advertisment

News

Related News

    Super Leaderboard 970x90