National

നരേന്ദ്രമോഡിയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തു തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി... കൊടിയ അഴിമതി മാത്രമല്ല കോര്‍പറേറ്റുകള്‍ക്ക് രാജ്യം കൈമാറുന്ന ഒറ്റുകൊടുപ്പുമാണ് മോഡി ചെയ്തത്... ഡോ ആസാദ് എഴുതിയ കുറിപ്പ്

ഈജിപ്തും ഖത്തറും റാഫേല്‍ വിമാനം വാങ്ങിയിട്ടുണ്ട്. അവര്‍ നല്‍കിയതിനെക്കാള്‍ 350 കോടി രൂപ വീതം ഓരോ വിമാനത്തിനും അധികം നല്‍കിയാണ് മോഡി ഗവണ്‍മെന്റ് കച്ചവടമുറപ്പിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങള്‍ അഴിമതി പുറത്തു കൊണ്ടുവന്നത്.

നരേന്ദ്രമോഡിയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തു തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി... കൊടിയ അഴിമതി മാത്രമല്ല കോര്‍പറേറ്റുകള്‍ക്ക് രാജ്യം കൈമാറുന്ന ഒറ്റുകൊടുപ്പുമാണ് മോഡി ചെയ്തത്... ഡോ ആസാദ് എഴുതിയ കുറിപ്പ്

പത്തു ദിവസംകൊണ്ട് ഒരു കമ്പനി തട്ടിക്കൂട്ടി രാജ്യാന്തര യുദ്ധ വിമാനക്കരാറിലെ പങ്കാളിയാവാന്‍മാത്രം അംബാനിയാരാണ്? കോടികളുടെ കടബാധ്യതകളുള്ള അംബാനിയെ (റിലയന്‍സിനെ) ഒരന്താരാഷ്ട്ര കരാറിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ പരമ കാരുണികനാരാണ്? അയാളുടെ ഉദ്ദേശ്യമെന്താണ്?

വിമാന നിര്‍മാണ മേഖലയില്‍ ശേഷിയും ദീര്‍ഘകാല പരിചയവുമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സ് ലിമിറ്റഡിനായിരുന്നു യു പി എ സര്‍ക്കാറിന്റെ കാലത്ത് തുടക്കമിട്ട ഫ്രഞ്ചു സര്‍ക്കാറുമായുള്ള കരാറില്‍ പങ്കാളിത്തം. കരാര്‍ തുക വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചും എച്ച് എ എല്ലിനെ പുറംതള്ളിയും മോഡി ഗവണ്‍മെന്റ് ആയിരക്കണക്കിനു കോടി രൂപയുടെ അഴിമതിക്കാണ് വഴി തുറന്നത്. വന്‍കിട വ്യവസായികളുടെ തോഴനും രക്ഷകനുമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി സ്വയം സ്ഥാപിക്കുന്നു!

നരേന്ദ്രമോഡിയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തു തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി... കൊടിയ അഴിമതി മാത്രമല്ല കോര്‍പറേറ്റുകള്‍ക്ക് രാജ്യം കൈമാറുന്ന ഒറ്റുകൊടുപ്പുമാണ് മോഡി ചെയ്തത്... ഡോ ആസാദ് എഴുതിയ കുറിപ്പ്

റാഫേല്‍ യുദ്ധവിമാന ഇടപാടു സംബന്ധിച്ചു ഈയിടെ രാഹുല്‍ഗാന്ധിയും യെച്ചൂരിയുമൊക്കെ ഉന്നയിച്ച വിമര്‍ശനം നരേന്ദ്ര മോഡിയെ വലിയ പതനത്തിലേക്ക് നയിച്ചേക്കും. കഴിഞ്ഞ ദിവസം മുന്‍ ഫ്രഞ്ചു പ്രസിഡണ്ട് ഫ്രാങ്കോയ്സ് ഹോളന്ദെ നടത്തിയ വെളിപ്പെടുത്തല്‍ രാഹുലിന്റെ ആരോപണത്തിനു പിന്‍ബലമേകുന്നുണ്ട്. 2016 സെപ്തംബറില്‍ പാരീസില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം മുപ്പത്തിയാറു വിമാനങ്ങള്‍ക്ക് 59000 കോടിരൂപയാണ് വില നിശ്ചയിച്ചത്. ഈ കച്ചവടത്തില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയത് മോഡിസര്‍ക്കാറാണെന്നാണ് ഹോളന്ദെ പറഞ്ഞത്. അതില്‍ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കാന്‍ തനിക്കു സാധ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പുവെച്ച രാഷ്ട്രത്തലവന്റെ ഈ ഏറ്റുപറയല്‍ കാര്യങ്ങളുടെ നിജസ്ഥിതി വെളിവാക്കുന്നു. ഈജിപ്തും ഖത്തറും റാഫേല്‍ വിമാനം വാങ്ങിയിട്ടുണ്ട്. അവര്‍ നല്‍കിയതിനെക്കാള്‍ 350 കോടി രൂപ വീതം ഓരോ വിമാനത്തിനും അധികം നല്‍കിയാണ് മോഡി ഗവണ്‍മെന്റ് കച്ചവടമുറപ്പിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങള്‍ അഴിമതി പുറത്തു കൊണ്ടുവന്നത്.

നരേന്ദ്രമോഡിയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തു തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായി. കൊടിയ അഴിമതി മാത്രമല്ല കോര്‍പറേറ്റുകള്‍ക്ക് രാജ്യം കൈമാറുന്ന ഒറ്റുകൊടുപ്പുമാണ് മോഡി ചെയ്തത്. രാജ്യത്തിന്റെ പ്രതിരോധം ദുര്‍ബ്ബലപ്പെടുത്തുന്ന ദ്രോഹം. സൈനികരുടെ ആത്മധൈര്യം ചോര്‍ത്തുന്ന വിശ്വാസവഞ്ചന. ഒറ്റവാക്കില്‍ രാജ്യദ്രോഹം.

advertisment

News

Related News

    Super Leaderboard 970x90