Kerala

ഹൈകോടതിയിൽ നിന്ന് മലബാർ സിമെന്റ്സ് അഴിമതിക്കേസ് ഫയലുകൾ അപ്രത്യക്ഷമാകുന്നു....കോടതിയുടെ സുരക്ഷ അപകടത്തിലെന്ന് ഹൈക്കോടതി

ഹര്‍ജികളും ഫയലുകളും അപ്രത്യക്ഷമാകുന്നു. നീതിയുടെ ദേവാലയത്തില്‍ ചെകുത്താന്മാര്‍ വിഹരിക്കുന്നു. ജനങ്ങള്‍ക്ക് സമാധാനവും നിയമ പരിരക്ഷയും നല്‍കേണ്ട സ്ഥാപനം അധാര്‍മിക വൃത്തികളിലേക്കു വഴുതുന്നു.

ഹൈകോടതിയിൽ നിന്ന് മലബാർ സിമെന്റ്സ് അഴിമതിക്കേസ് ഫയലുകൾ അപ്രത്യക്ഷമാകുന്നു....കോടതിയുടെ സുരക്ഷ അപകടത്തിലെന്ന് ഹൈക്കോടതി

കോടതിയുടെ സുരക്ഷ അപകടത്തിലെന്ന് ഹൈക്കോടതിയാണ് നിലവിളിക്കുന്നത്! ഹര്‍ജികളും ഫയലുകളും അപ്രത്യക്ഷമാകുന്നു. നീതിയുടെ ദേവാലയത്തില്‍ ചെകുത്താന്മാര്‍ വിഹരിക്കുന്നു. ജനങ്ങള്‍ക്ക് സമാധാനവും നിയമ പരിരക്ഷയും നല്‍കേണ്ട സ്ഥാപനം അധാര്‍മിക വൃത്തികളിലേക്കു വഴുതുന്നു.

ഭയപ്പെടുത്തുന്നുണ്ട് വാര്‍ത്തകള്‍. മലബാര്‍ സിമെന്റ്സുമായി ബന്ധപ്പെട്ട അഴിമതി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ചാക്കുകച്ചവടവുമായി തിണ്ണകള്‍ കയറിയിറങ്ങി ഉപജീവനം കഴിച്ചുപോന്നവര്‍ കോടികളുടെ ആസ്തിയിലേക്കു കുതിച്ചുയര്‍ന്നു. ചുറ്റിപ്പറ്റി നിന്നവരെല്ലാം രക്ഷപ്പെടുന്നു. തൊഴിലെടുത്ത മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും മരണത്തിലേക്ക് എടുത്തെറിയപ്പെട്ടു. അത് ആത്മഹത്യയായിരുന്നുവെന്നും അതല്ല കമ്പനിയിലെ അഴിമതികളുടെ ഭാഗമായ ദുരൂഹ സംഭവമാണെന്നും വാദങ്ങളുണ്ടായി. ഇതു സംബന്ധിച്ച് ജോയ് കൈതാരത്തിന്റെയും ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെയും പരാതികള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും അവ കാണാതായി. കമ്പനി മുന്‍ ചെയര്‍മാന്മാരെ കുറ്റവിമുക്തരാക്കി വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെയും ജോയ് ഹരജി നല്‍കിയിരുന്നു. ആദ്യം നല്‍കിയ ഹര്‍ജിയും കാണാതായത്രെ.

അഴിമതിക്കാരെ സംരക്ഷിക്കാന്‍ ആര്‍ക്കൊക്കെയാണ് താല്‍പ്പര്യം? ആ ശൃംഖലയുടെ കണ്ണികള്‍ എത്ര ആഴത്തിലും പരപ്പിലുമാണ് വളര്‍ന്നിരിക്കുന്നത്! ചെറുക്കാന്‍ വലിയ പ്രസ്ഥാനങ്ങളെ കാണുന്നില്ല. നേതാക്കന്മാരെല്ലാം അവിഹിത സമ്പാദ്യങ്ങളുടെ കാവല്‍ക്കാരാവുന്നു. കള്ളപ്പണക്കാരുടെ കുഴലൂത്തുകാരാവുന്നു. ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളെ ഏതു ഹീനമാര്‍ഗം ഉപയോഗിച്ചും ഇല്ലാതാക്കുന്നു. അനീതിക്കെതിരെ പൊരുതി നില്‍ക്കുന്നവര്‍ നിരന്തരം അപമാനിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യും. ജോയ് കൈതാരം ഒറ്റപ്പെട്ട പ്രതിരോധമാണ്. പണവും അധികാരവും തിമര്‍ക്കുന്ന ലോകത്ത് ജീവന്‍പണയംവെച്ചാണ് പോരാട്ടം. സംഘടിത ശക്തിയല്ലാത്തതിനാല്‍ നിയമ പോരാട്ടമേ വഴിയുള്ളു. അവിടെയും തിന്മയുടെ ശക്തികളാണ് പിടിമുറുക്കുന്നത്. ആശങ്കയും ഭയവുമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്നു വായിക്കേണ്ടിവന്നത്.

നന്മയും തിന്മയും തമ്മില്‍, ധര്‍മ്മവും അധര്‍മ്മവും തമ്മില്‍, ചൂഷിതരും ചൂഷകരും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ നാമൊക്കെ എവിടെ നില്‍ക്കുന്നുവെന്ന് ഉറക്കെ പറയേണ്ടതുണ്ട്. നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്ക് ജനങ്ങളുടെ നികുതിപ്പണം ഒഴുക്കി വിടുന്നവര്‍ ആദ്യം ചെയ്യേണ്ടത് അവിടത്തെ ചോര്‍ച്ചയടക്കുകയാണ്. പൊതു സമൂഹത്തിന് നഷ്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കണം. പിന്‍വാതിലില്‍ പണം ചോര്‍ത്തുന്നവരെ വണങ്ങുന്ന അധികാരികള്‍ ജനങ്ങളെ പിഴിഞ്ഞൂറ്റി അഴിമതിക്കു വളമിടുകയാണ്. കോടതിയുടെ നിലവിളി വീണ്ടും ജനങ്ങള്‍ക്കു മുന്നിലെത്തുമ്പോള്‍ അത് ഒരാഹ്വാനമാകുന്നുണ്ട്.

advertisment

News

Related News

    Super Leaderboard 970x90