National

ദശദിന സമരം: ഇന്ത്യന്‍ കര്‍ഷക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പോരാട്ടം

ജൂണ്‍ ഒന്നിന് ആരംഭിച്ച ദശദിന സമരം സംസ്ഥാനങ്ങള്‍ തോറും പടരുകയാണ്. ഉത്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക, വായ്പകള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം.

ദശദിന സമരം: ഇന്ത്യന്‍ കര്‍ഷക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പോരാട്ടം

ഈ ചിത്രങ്ങള്‍ ഇന്ത്യയെ വരയ്ക്കുന്നു.

ഇന്ത്യന്‍ കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പോരാട്ടമാണ് നയിക്കുന്നത്. ജൂണ്‍ ഒന്നിന് ആരംഭിച്ച ദശദിന സമരം സംസ്ഥാനങ്ങള്‍ തോറും പടരുകയാണ്. ഉത്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക, വായ്പകള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം.

ദശദിന സമരം: ഇന്ത്യന്‍ കര്‍ഷക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പോരാട്ടം

മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലാണ് ഇപ്പോള്‍ സമരമാളുന്നത്. മധ്യപ്രദേശിലെ മണ്ട്സോളില്‍ ആറു കര്‍ഷകരെ കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. ആ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികാചരണം അന്നത്തെ സമരത്തിന്റെ കൂടുതല്‍ ശക്തമായ തുടര്‍ച്ചയായി മാറി. നഗരങ്ങളിലേയ്ക്കു പാലും പഴവും പച്ചക്കറിയും പ്രവഹിച്ചില്ല. തെരുവുകളില്‍ പാലൊഴുക്കിയും പച്ചക്കറികള്‍ വിതറിയും ആത്മപീഢയുടെ സഹനതീഷ്ണമായ സമരമാര്‍ഗം തുറന്നു. രാജ്യത്തിന്റെ ആത്മാവിനെ എരിയിക്കുന്ന ഈ പീഢാനുഭവത്തിന് ആത്മഹത്യ ചെയ്ത കര്‍ഷക ലക്ഷങ്ങളുടെ അനുഭവത്തുടര്‍ച്ചയുണ്ട്. വെടിയേറ്റു വീണവരില്‍ മുറിഞ്ഞു തൂങ്ങിയ മുദ്രാവാക്യങ്ങളുടെ മുഴക്കമുണ്ട്. പത്താം ദിവസം ഭാരത് ബന്ദു നടത്തിയാവും സമരം തീരുക.

ദശദിന സമരം: ഇന്ത്യന്‍ കര്‍ഷക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പോരാട്ടം

ആത്മഹത്യകളില്‍നിന്ന് ദീര്‍ഘസമര യാത്രകളിലേക്ക് ഗ്രാമങ്ങളുണരുന്നു. വിവേചനങ്ങളുടെ പലമട്ടനുഭവങ്ങളിലേയ്ക്ക് ചിതറിത്തെറിച്ച മനുഷ്യര്‍ പുതുതും അനിവാര്യവും ആയ നിര്‍ബന്ധത്തില്‍ ഐക്യപ്പെടുന്നു. പതിറ്റാണ്ടുകളായി കെട്ടി നിര്‍ത്തപ്പെട്ട വീര്യത്തിന്റെ കുത്തൊഴുക്കാണിത്. ഈ പ്രക്ഷോഭത്തില്‍ ഐക്യപ്പെടാം. കാര്‍ഷിക ഇന്ത്യയെ വിഴുങ്ങുന്ന കോര്‍പറേറ്റ് ഭീകരസത്വങ്ങളെ നേരിടാം. ഒപ്പം അകത്തെ വൈരുദ്ധ്യങ്ങളില്‍ ഞെരിയുന്ന വിലാസമില്ലാത്ത അനേക ലക്ഷങ്ങളുടെ ക്ഷോഭങ്ങള്‍ക്കും കൂട്ടാകാം.

advertisment

News

Super Leaderboard 970x90