Kerala

ഗൗരിയമ്മ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മരിക്കാത്ത ജ്വാലയാണ്... പൊതുപ്രവര്‍ത്തനത്തിന് ലിംഗഭേദമില്ലയെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തി...

കേരം തിങ്ങും കേരളനാട് ഗൗരിയമ്മയുടെ ഭരണം കൊതിച്ചിരുന്നു. കാര്‍ഷിക പരിഷ്കരണത്തിന്റെ ബില്ലവതരിപ്പിച്ച് ലോകരാഷ്ട്രീയ ശ്രദ്ധയിലേക്കു കയറുമ്പോള്‍ സ്ത്രീയെന്ന സംവരണസീറ്റീന്റെ ഔദാര്യമായിരുന്നില്ല അവരുടെ ശക്തി. പൊതുപ്രവര്‍ത്തനത്തിന് ലിംഗഭേദമില്ലയെന്ന് ജീവിതംകൊണ്ടാണവര്‍ തെളിയിച്ചത്...

ഗൗരിയമ്മ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മരിക്കാത്ത ജ്വാലയാണ്... പൊതുപ്രവര്‍ത്തനത്തിന് ലിംഗഭേദമില്ലയെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തി...

ഗൗരിയമ്മ നൂറാം വയസ്സിലേയ്ക്ക്. നിലയ്ക്കാത്ത പോര്‍വീര്യത്തിന്റെ സ്ത്രീനാമത്തിന്, ജീവിതത്തിന് ആദരം. ഒപ്പം ചോദിച്ചുപോകുന്നു. സാധാരണ കുടുംബജീവിതം കൈവിട്ട് അശാന്തി നിറഞ്ഞ പൊതു രാഷ്ട്രീയ സമരങ്ങളിലേയ്ക്കു സ്വയം സമര്‍പ്പിക്കുമ്പോള്‍ അങ്ങ് ആഗ്രഹിച്ച സാമൂഹിക മാറ്റം അല്‍പ്പമെങ്കിലും സംഭവിച്ചുവോ? ഇപ്പോഴും അതേ ലക്ഷ്യം മുന്നില്‍ താരശോഭയോടെ കാത്തു നില്‍ക്കുന്നുവോ? എന്തു തോന്നുന്നു? തൃപ്തിയോ അതൃപ്തിയോ?

പോരാളികള്‍ക്ക് തൃപ്തിയും ശാന്തിയും കൈവരില്ല. എങ്ങുമുള്ള മനുഷ്യര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നവര്‍ അവനവനെ പോറ്റാന്‍ മറന്നുപോകും. അതിനുള്ള കൗശലംമാത്രം ഓര്‍മ്മവരില്ല. ഗൗരിയമ്മ കേരളത്തില്‍ എന്താവണമായിരുന്നുവോ അതായിട്ടുണ്ടോ? ഇല്ലെങ്കില്‍ ആരാണവരെ വീഴ്ത്തിയത്? ഏതു വ്യാമോഹത്തിലാണ് ആര്‍ക്കും രക്ഷിക്കാനാവാത്ത വിധം അവര്‍ പെട്ടുപോയത്? അതല്ലെങ്കില്‍ ശത്രുവര്‍ഗത്തിന്റെ കെണിയോ സ്വപക്ഷത്തിന്റെ ചതിയോ അവരെ വീഴ്ത്തിയത്?

കേരം തിങ്ങും കേരളനാട് ഗൗരിയമ്മയുടെ ഭരണം കൊതിച്ചിരുന്നു. കാര്‍ഷിക പരിഷ്കരണത്തിന്റെ ബില്ലവതരിപ്പിച്ച് ലോകരാഷ്ട്രീയ ശ്രദ്ധയിലേക്കു കയറുമ്പോള്‍ സ്ത്രീയെന്ന സംവരണസീറ്റീന്റെ ഔദാര്യമായിരുന്നില്ല അവരുടെ ശക്തി. പൊതുപ്രവര്‍ത്തനത്തിന് ലിംഗഭേദമില്ലയെന്ന് ജീവിതംകൊണ്ടാണവര്‍ തെളിയിച്ചത്. ഏതോ ചെറിയ പിശക് ഊതിവീര്‍പ്പിച്ചു പുറത്താക്കാനും എന്നേയ്ക്കുമായി വാതില്‍ കൊട്ടിയടയ്ക്കാനും ഒട്ടും മനക്ലേശം അനുഭവിച്ചില്ല നേതൃപ്രതിഭകള്‍! അങ്ങനെ എത്രപേരെ ഓരംനിന്നു കുതികാല്‍വെട്ടി വീഴ്ത്തിയിരിക്കുന്നു! തിരുത്താനും തിരിച്ചു കയറാനും ഒരു താങ്ങു നല്‍കിയോ?

ഗൗരിയമ്മ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മരിക്കാത്ത ജ്വാലയാണ്... പൊതുപ്രവര്‍ത്തനത്തിന് ലിംഗഭേദമില്ലയെന്ന് ജീവിതംകൊണ്ട് തെളിയിച്ച വ്യക്തി...

വന്‍മരങ്ങളുടെ ശീതളഛായകളില്‍ രമണന്‍ പാടി നടക്കുകയായിരുന്നില്ല ചങ്ങമ്പുഴയ്ക്കൊപ്പം പഠിച്ച ഗൗരി. ഓടക്കുഴലല്ല ലാത്തിയാണ് ഏറെ കണ്ടത്. അതിന്റെ താണ്ഡവം ലാത്തിക്കുഞ്ഞുങ്ങളെ ത്തന്നെ സൃഷ്ടിക്കുമായിരുന്നുവെന്ന് അവര്‍ നിയമ സഭയില്‍ പറഞ്ഞിട്ടുണ്ട്. ആ മുഴക്കം മാഞ്ഞു പോയിട്ടില്ല. കൂടുതല്‍ ആസുരമായ കാലത്തും അങ്ങനെയൊരു പോരാളി ജന്മമെടുത്തിട്ടില്ല. പക്ഷെ പദവികളില്‍ കടികൂടുന്ന നേതാക്കളുടെ വംശം പെരുകിയതേയുള്ളു.

ഗൗരിയമ്മ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മരിക്കാത്ത ജ്വാലയാണ്. അവര്‍ക്കുപോലും മായ്ക്കാനാവാത്ത വിധം അത് ചരിത്രമായിരിക്കുന്നു. പില്‍ക്കാലത്ത് എന്ത് പറഞ്ഞു ആര്‍ക്കൊപ്പം നിന്നു എന്നതൊന്നും ചരിത്രം ഓര്‍ത്തുവയ്ക്കില്ല. അവരെ വെട്ടി വീഴ്ത്തിയവരെയും ചരിത്രം കൈവിടും. കഴിഞ്ഞ നൂറ്റാണ്ടിന്റെ കേരളീയ വിപ്ലവകാരികളില്‍ മുന്‍നിരയില്‍ കെ ആര്‍ ഗൗരി കാണും. അവരെ ഓരങ്ങളിലേയ്ക്കു തള്ളി കയറിപ്പോയവര്‍ക്കും മുന്നില്‍ അവരുണ്ടാകും. സ്വയം തിരസ്കരിച്ചിട്ടും ഞാനിവിടെയുണ്ടല്ലോ എന്ന് അവര്‍ക്കുതന്നെ വിസ്മയപ്പെടാം. ചരിത്രത്തിലെ ഇടപെടലുകള്‍ വെറുതെയാവുകയില്ല.

പിറകില്‍നിന്നു വെട്ടിയും പുറംതള്ളിയും ക്വട്ടേഷന്‍ നല്‍കി ഒതുക്കിയും സ്വന്തം സഖാക്കളെ തോല്‍പ്പിക്കുന്ന അധാര്‍മ്മിക-കയ്യൂക്ക് രാഷ്ട്രീയം പക്ഷ ഭേദമില്ലാതെ വളരുകയാണ്. അതിനിടയിലും ആ പേരിന്റെ ശോഭയും രാഷ്ട്രീയവും ഇടതുപക്ഷത്തിന്റെ വിപ്ലവ മൂലധനമാകുന്നു. തിരുത്താനും മുന്നേറാനും പ്രചോദനമാകുന്നു. ഗൗരിയമ്മയ്ക്ക് പ്രായമില്ല. ചെയുടെ ചിത്രംപോലെ കേരളം ലോകത്തിന്റെ നെഞ്ചില്‍ അവരുടെ രൂപം പതിയ്ക്കുന്നു. നൂറ്റാണ്ടിന്റെ പെണ്ണഭിമാനമേ, വിപ്ലവത്തിന്റെ തീക്കണ്ണേ, ഗൗരിയമ്മേ അഭിവാദ്യം .

advertisment

News

Super Leaderboard 970x90