പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ചലച്ചിത്ര മേളയ്ക്കും ഒരു പങ്കു നിര്‍വ്വഹിക്കാനാവും... ഡോ ആസാദ് എഴുതിയ കുറിപ്പ്

ചലച്ചിത്ര മേളയെ കേവലം ആഘോഷമായി കാണുന്ന കാഴ്ച്ച തിരുത്തണം. കേരളത്തിന്റെ തലപ്പൊക്കമാണത്. വീഴുകയോ തളരുകയോ ചെയ്തില്ലെന്ന സ്വയംബോധ്യത്തിനും ലോകബോധ്യത്തിനും അതു തുണയ്ക്കും.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ചലച്ചിത്ര മേളയ്ക്കും ഒരു പങ്കു നിര്‍വ്വഹിക്കാനാവും... ഡോ ആസാദ് എഴുതിയ കുറിപ്പ്

അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റിവെയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണം. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ചലച്ചിത്ര മേളയ്ക്കും ഒരു പങ്കു നിര്‍വ്വഹിക്കാനാവും. അതിനാവുംവിധം ഇരുപത്തിമൂന്നാം മേള സംഘടിപ്പിക്കാനുള്ള കാഴ്ച്ചയും പ്രാപ്തിയും കേരള ചലച്ചിത്ര അക്കാദമിക്കുണ്ട്. സഹകരിക്കാന്‍ ചലച്ചിത്രോത്സാഹികളും തയ്യാറാവും.

ചലച്ചിത്ര മേളയെ കേവലം ആഘോഷമായി കാണുന്ന കാഴ്ച്ച തിരുത്തണം. കേരളത്തിന്റെ തലപ്പൊക്കമാണത്. വീഴുകയോ തളരുകയോ ചെയ്തില്ലെന്ന സ്വയംബോധ്യത്തിനും ലോകബോധ്യത്തിനും അതു തുണയ്ക്കും. പ്രളയത്തില്‍ എല്ലാം തീര്‍ന്നിട്ടില്ല. വിനോദ സഞ്ചാരികള്‍ വന്നു തുടങ്ങിയിരിക്കുന്നു. സമ്പദ്ഘടനയ്ക്ക് അതിന്റെ ഉണര്‍വ്വു വീണ്ടെടുക്കണം. കേരളത്തിന്റെ ആത്മവീര്യം ഉയരണം. അതിനുതകുന്ന ഒന്നും മാറ്റി നിര്‍ത്താനാവില്ല. പണച്ചെലവു കുറച്ചോ ഇതര സ്രോതസ്സു കണ്ടെത്തിയോ ലളിതമായെങ്കിലും ഇത്തവണയും ചലച്ചിത്രോത്സവം നടക്കണം. 1996ല്‍ കോഴിക്കോട്ടാരംഭിച്ച സര്‍ഗോന്മേഷത്തിന് സ്തംഭനാവസ്ഥ വേണ്ട. അതു തുടരട്ടെ.

advertisment

News

Super Leaderboard 970x90