Kerala

കാമ്പസില്‍ വീണ്ടും ചോര വീണിരിക്കുന്നു.....എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകൻ അഭിമന്യു കുത്തേറ്റു മരിച്ചു.

ഞാന്‍ മാത്ര - ഞങ്ങള്‍മാത്ര ബോധത്തിലേയ്ക്കല്ല സംഘടനകള്‍ വളരേണ്ടത്. ജനാധിപത്യം സഹിഷ്ണുത ആവശ്യപ്പെടുന്നു. ആദരവോടെ വിയോജിക്കാനും സംവദിക്കാനുമുള്ള ശേഷിയുണ്ടാവണം. രാഷ്ട്രീയത്തെ ആശയാധിഷ്ഠിതവും സര്‍ഗാത്മകവുമാക്കാന്‍ കഴിയണം. അതിനുള്ള പരിശീലനമാവണം കാമ്പസ് രാഷ്ട്രീയം.

കാമ്പസില്‍ വീണ്ടും ചോര വീണിരിക്കുന്നു.....എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകൻ അഭിമന്യു കുത്തേറ്റു മരിച്ചു.

കാമ്പസില്‍ വീണ്ടും ചോര വീണിരിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗം അഭിമന്യു. ദുഖവും പ്രതിഷേധവും കേരളത്തെ പൊതിയണം.

ഒരിടവേളയ്ക്കു ശേഷം കൊലക്കത്തികള്‍ കളി തുടങ്ങിയിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങളോ അതിലൂന്നിയ സംവാദങ്ങളോ അറിയാത്തവരുടെ ഭാഷയാണത്. ആയുധംകൊണ്ടു ആരെയും തോല്‍പ്പിക്കാമെന്ന് പഠിപ്പിക്കുന്ന ഗുരുക്കന്മാര്‍ പൊതുസമൂഹത്തില്‍ നിറഞ്ഞിട്ടുണ്ട്. അവരെ അഭിവാദ്യം ചെയ്യാന്‍ അധികാരം ധൃതികൂട്ടുന്നു.

കാമ്പസില്‍ വീണ്ടും ചോര വീണിരിക്കുന്നു.....എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകൻ അഭിമന്യു കുത്തേറ്റു മരിച്ചു.

ജാതി മത സങ്കുചിത അവകാശവാദങ്ങളും കൂട്ടായ്മകളും പൊതു ഇടങ്ങളെ കീഴ്പ്പെടുത്തി മുന്നേറുകയാണ്. വലിയ വര്‍ഗീയത ചെറിയ വര്‍ഗീയത എന്ന് വേര്‍തിരിവുകള്‍ സാധ്യമല്ല. വര്‍ഗീയമായ ഒരു കൂട്ടുകെട്ടും ജനാധിപത്യ വാദികള്‍ക്ക് സഹിക്കാനാവില്ല. അധികാരവും ധനക്കോയ്മയും സൃഷ്ടിക്കുന്ന അവിഹിത സഖ്യങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത് ഇത്തരം ഹീനസംഘങ്ങളാണ്. കാമ്പസുകളിലേയ്ക്ക് അവ വളരുമ്പോള്‍ പൊതു രാഷ്ട്രീയം കൂടുതല്‍ ജാഗ്രത കാട്ടേണ്ടതുണ്ട്.

ഞാന്‍ മാത്ര - ഞങ്ങള്‍മാത്ര ബോധത്തിലേയ്ക്കല്ല സംഘടനകള്‍ വളരേണ്ടത്. ജനാധിപത്യം സഹിഷ്ണുത ആവശ്യപ്പെടുന്നു. ആദരവോടെ വിയോജിക്കാനും സംവദിക്കാനുമുള്ള ശേഷിയുണ്ടാവണം. രാഷ്ട്രീയത്തെ ആശയാധിഷ്ഠിതവും സര്‍ഗാത്മകവുമാക്കാന്‍ കഴിയണം. അതിനുള്ള പരിശീലനമാവണം കാമ്പസ് രാഷ്ട്രീയം.

അഭിമന്യുവിന് അന്ത്യാഭിവാദ്യം. പൊള്ളിക്കുന്ന ആ രക്തം കാമ്പസുകളെ നയിക്കട്ടെ, സര്‍ഗാത്മക രാഷ്ട്രീയത്തിലേയ്ക്ക്. മാനവികതയിലേയ്ക്ക്.

advertisment

News

Super Leaderboard 970x90