Education

കോളേജുകളിലെ നിയമനം താല്‍ക്കാലികമോ സ്ഥിരമോ ആവട്ടെ....തുല്യജോലിയ്ക്ക് തുല്യ വേതനം നല്‍കണം....ഡോ.ആസാദ് എഴുതിയ ലേഖനം

ഗസ്റ്റ് അദ്ധ്യാപകര്‍ എന്ന വിളിപ്പേര് മാറ്റണം. കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ചെയ്യുന്ന ജോലിയാണ് അവരെടുക്കുന്നത്. തുച്ഛമായ കൂലിക്ക് അമിതാദ്ധ്വാനം ചെയ്യുന്ന അധികയോഗ്യതയുള്ളവരാണ് അവരിലേറെയും. വേലയെടുക്കുന്നവരെ മതിയായ വേതനം നല്‍കാതെ ഗസ്റ്റ് എന്നു വിളിച്ച് അപമാനിക്കുന്നതെങ്കിലും ആദ്യം നിര്‍ത്തണം.

കോളേജുകളിലെ നിയമനം താല്‍ക്കാലികമോ സ്ഥിരമോ ആവട്ടെ....തുല്യജോലിയ്ക്ക് തുല്യ വേതനം നല്‍കണം....ഡോ.ആസാദ് എഴുതിയ ലേഖനം

ഗസ്റ്റ് അദ്ധ്യാപകര്‍ക്കുള്ള വേതനം പുതുക്കി നിശ്ചയിച്ച ഗവണ്‍മെന്റ് തീരുമാനം സ്വാഗതാര്‍ഹം. സര്‍ക്കാറിന് അഭിനന്ദനവും അഭിവാദ്യവും.

ഗസ്റ്റ് അദ്ധ്യാപകര്‍ എന്ന വിളിപ്പേര് മാറ്റണം. കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ചെയ്യുന്ന ജോലിയാണ് അവരെടുക്കുന്നത്. തുച്ഛമായ കൂലിക്ക് അമിതാദ്ധ്വാനം ചെയ്യുന്ന അധികയോഗ്യതയുള്ളവരാണ് അവരിലേറെയും. വേലയെടുക്കുന്നവരെ മതിയായ വേതനം നല്‍കാതെ ഗസ്റ്റ് എന്നു വിളിച്ച് അപമാനിക്കുന്നതെങ്കിലും ആദ്യം നിര്‍ത്തണം. അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന തസ്തികയിലാവണം നിയമനം. താല്‍ക്കാലികമോ സ്ഥിരമോ ആവട്ടെ, തുല്യജോലിയ്ക്ക് തുല്യ വേതനം നല്‍കണം. അടിമകളെപ്പോലെ ഒരാളും ആധുനിക സമൂഹത്തില്‍ അവമതിയ്ക്കപ്പെടരുത്.

വര്‍ഷങ്ങളായി ഗസ്റ്റുകളായി തുടരുന്നവരുണ്ട്. തസ്തികകള്‍ സ്ഥിരമായി ഒഴിഞ്ഞു കിടക്കുന്നു. നിയമനം നടത്താനല്ല, ആ തൊഴില്‍ ഗസ്റ്റടിമകളെക്കൊണ്ട് ചെയ്യിക്കാനാണ് സര്‍ക്കാറിന് താല്‍പ്പര്യം. ഇത് കടുത്ത ചൂഷണമാണ്. കുറഞ്ഞപക്ഷം തുടര്‍ച്ചയായി താല്‍ക്കാലിക ജോലിചെയ്യുന്ന യോഗ്യതയുള്ള അദ്ധ്യാപകരെ ആ തസ്തികയില്‍ സ്ഥിരപ്പെടുത്താനുള്ള നിയമ നിര്‍മാണം വേണം.

കോളേജുകളിലെ നിയമനം താല്‍ക്കാലികമോ സ്ഥിരമോ ആവട്ടെ....തുല്യജോലിയ്ക്ക് തുല്യ വേതനം നല്‍കണം....ഡോ.ആസാദ് എഴുതിയ ലേഖനം

ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു പുറത്ത് കൂടുതല്‍ ചൂഷണം നേരിടുന്ന സ്വാശ്രയ മേഖലയുണ്ട്. തൊഴിലെടുക്കുന്നവരെയും പഠിക്കാനെത്തുന്നവരെയും ഊറ്റിവലിച്ച് തടിക്കുന്ന സ്ഥാപനങ്ങളാണവ. അവിടെ സര്‍ക്കാര്‍ നിയമമൊന്നും ഏശുകയില്ല. ആ സ്ഥിതി മാറണം. അവിടെയും സമഗ്രമായ നിയമ നിര്‍മ്മാണമുണ്ടാവണം.

കോളേജുകളിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതവും പ്രവൃത്തിഭാരം സംബന്ധിച്ച മറ്റ് അനുപാതങ്ങളും പുനര്‍ നിശ്ചയിക്കപ്പെടണം. ഭാഷാപഠനം, സാഹിത്യ പഠനം, സാമൂഹിക ശാസ്ത്ര പഠനം, ശാസ്ത്ര പഠനം തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പരമ്പരാഗത ധാരണകള്‍ ഏറെയും മാറേണ്ടതുണ്ട്. ഓരോന്നിനും ഓരോ പാഠ്യപദ്ധതിയും ഓരോ രീതിശാസ്ത്രവുമാണ്. ശാസ്ത്രം വരേണ്യവും സാമൂഹിക ശാസ്ത്രവും സാഹിത്യവും അധമവും എന്ന ധാരണ ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല. പ്രവൃത്തി വിഭജനത്തില്‍ ഈ അശാസ്ത്രീയ കാഴ്ച്ചപ്പാടാണ് ഇപ്പോഴും തുടരുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും കൂടുതല്‍ ശ്രദ്ധയും കരുതലും കിട്ടാന്‍ അവകാശമുണ്ട്. അതിനനുസരിച്ച് പുനരാലോചനകള്‍ നടക്കണം.

ഗസ്റ്റ് അദ്ധ്യാപകരെ സ്ഥിരപ്പെടുത്തി അസിസ്റ്റന്റ് പ്രൊഫസര്‍മാരാക്കണം. കാലോചിതമായ അനുപാതമാറ്റം നടന്നാല്‍ വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടും. അതിനു കൂടുതല്‍ അദ്ധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താനും സാധിക്കും. കൂടുതല്‍ പരിഗണനയും ശ്രദ്ധയും വേണ്ട മേഖല ഇങ്ങനെ അഴിഞ്ഞും കലുഷമായുമിരിക്കരുത്.

advertisment

News

Super Leaderboard 970x90