Kerala

കാലിക്കറ്റ് സര്‍വ്വകലാശാലയിലെത്തുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടുന്നു..

കലിക്കറ്റ് സര്‍വ്വകലാശാലയിലെത്തുന്നവര്‍ക്ക് വീട്ടടുക്കളയുടെ അനുബന്ധമായി, ഭക്ഷണത്തിലെ വിശ്വസ്തതയായി തുണനിന്ന ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടുകയാണ്. കോഫികൂട്ടായ്മകളും വിചാരങ്ങളും പടിയിറങ്ങും. എകെജിയുടെ സമരോത്സാഹവും ഒത്തുചേരുവിന്‍ എന്ന ആഹ്വാനവും ചുമരുകളില്‍നിന്നു മാഞ്ഞുപോവും.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെത്തുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടുന്നു..

കാലിക്കറ്റ് സര്‍വ്വകലാശാലയിലെത്തുന്നവര്‍ക്ക് വീട്ടടുക്കളയുടെ അനുബന്ധമായി, ഭക്ഷണത്തിലെ വിശ്വസ്തതയായി തുണനിന്ന ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടുകയാണ്. കോഫികൂട്ടായ്മകളും വിചാരങ്ങളും പടിയിറങ്ങും. എകെജിയുടെ സമരോത്സാഹവും ഒത്തുചേരുവിന്‍ എന്ന ആഹ്വാനവും ചുമരുകളില്‍നിന്നു മാഞ്ഞുപോവും. ആ തണല്‍ കൊതിച്ചെത്തുന്ന അനേകരെ കള്ളക്കച്ചവടക്കാര്‍ റാഞ്ചിക്കൊണ്ടുപോവും. കോഫിഹൗസ് നിന്നിടത്ത് അറവുശാലകള്‍ വരുമായിരിക്കും.

ഒരു കോഫിഹൗസ് അടച്ചുപൂട്ടുന്നതില്‍ ഇത്ര വികാരംകൊള്ളാനെന്തുണ്ട് എന്ന് ശങ്കിക്കുന്നവര്‍ കാണും. എണ്‍പതുകള്‍തൊട്ട് കോഫിഹൗസ് എന്റെ ഇഷ്ടസ്ഥാപനമാണ്. എന്റെ മാത്രമല്ല പലരുടെയും. ഒരു സഹകരണ സ്ഥാപനം പടുത്തുയര്‍ത്തി ഇങ്ങനെ ജനവിശ്വാസമാര്‍ജ്ജിക്കുന്നത് അപൂര്‍വ്വം. ആ ചരിത്രവും അതില്‍ എ കെ ജിയുടെ മുന്‍കൈയും അവിസ്മരണീയം. അതറിഞ്ഞാല്‍ കോഫിഹൗസ് ഒരു ഭക്ഷണശാല മാത്രമല്ലാതാവും.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെത്തുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയ ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടുന്നു..

എകെജി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തിന് കലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസില്‍ നില കിട്ടാതായിരിക്കുന്നു. കച്ചവട സംഘങ്ങള്‍ക്കിടയില്‍ ഹ്രസ്വായുസ്സു പൂര്‍ത്തിയാക്കുന്നു. സഹകരണ പ്രസ്ഥാനം അതിന്റെതന്നെ പൂര്‍വ്വ പിതാക്കളെ പുറംതള്ളുകയാണ്. ഒരേ തണലില്‍ വളര്‍ന്നവര്‍ പൊതുനിരത്തില്‍ കലഹിച്ചു പിരിയുന്നു. ലാഭമേതെന്നാം തര്‍ക്കം.

കലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസിലെ കോഫി ഹൗസിന് ഇതൊരു ചരമഗീതം. വിശക്കുമ്പോള്‍ തന്ന ആഹാരത്തിനും നല്ല അനുഭവത്തിനും നന്ദി. തൊഴിലാളി സഖാക്കള്‍ക്ക് അഭിവാദ്യം. ഇവിടെ 'സഹകരണം' അതിന്റെ പഴമ്പാഠങ്ങള്‍ വിഴുങ്ങി പുതു ചങ്ങാത്തങ്ങളിലേയ്ക്കു കുതിക്കുമ്പോള്‍ അന്ത്യാഭിവാദ്യം എന്നെഴുതേണ്ടി വരുന്നതുമാത്രം ബാക്കിയാവുന്ന സങ്കടം.

advertisment

News

Related News

    Super Leaderboard 970x90