Cinema

ഇന്ദ്രൻസ് എന്ന 'ചെറിയ' വലിയ കലാകാരന് അർഹിച്ച അംഗീകാരം കുറച്ച് വൈകിയാണെങ്കിലും സമ്മാനിച്ച ചലച്ചിത്ര നിർണ്ണയ ജൂറിക്ക് അഭിവാദ്യങ്ങൾ..

കാണാൻ കാത്തു നിന്നവരെയൊന്നും മുഷിപ്പിക്കാതെ കുശലം പറഞ്ഞ് ആൾത്തിരക്കില്ലാത്ത ഒരിടം നോക്കി ഞങ്ങളിരുന്നു. യാതൊരു മറയുമില്ലാതെ ഇന്ദ്രൻസേട്ടൻ നടന്നു തീർത്ത വഴികളെക്കുറിച്ച് വിശദമായി പറഞ്ഞു. സംസാരത്തിനിടയിൽ ലഭിക്കാതെ പോകുന്ന അവാർഡ് പോലുള്ള അംഗീകാരങ്ങളെക്കുറിച്ച് സംസാരിച്ചു. മൺട്രോതുരുത്തിന് അംഗീകാരം ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള ചെറിയ നിരാശയും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. ഇനി നമ്മുടെ അടുത്ത ഇന്റർവ്യൂ അവാർഡ് കിട്ടിയതിന് ശേഷമെന്നായിരുന്നു ഈ സമയത്ത് പറയാൻ തോന്നിയത്....

ഇന്ദ്രൻസ് എന്ന 'ചെറിയ' വലിയ കലാകാരന് അർഹിച്ച അംഗീകാരം കുറച്ച് വൈകിയാണെങ്കിലും സമ്മാനിച്ച ചലച്ചിത്ര നിർണ്ണയ ജൂറിക്ക് അഭിവാദ്യങ്ങൾ..

ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ തീയറ്ററിൽ നിന്ന് തീയറ്ററിലേയ്ക്ക് ഊഴമിട്ട് പായുകയാണ്. ഇതിനിടയിൽ ഓഫീസിൽ പോയി അസൈൻമെന്റ്സ് ഫയൽ ചെയ്യാനും സമയം കണ്ടെത്തണം. വ്യാഴാഴ്ച വൈകിട്ടാണ് കലാകൗമുദിയിലെ പതിവ് കോളമായ സ്വകാര്യത്തിലേയ്ക്ക് ആളെ കണ്ടെത്തിയിട്ടില്ലെന്ന് ഓർമ്മിക്കുന്നത്. ഇനിയെന്തെന്ന് ചിന്തിച്ച് ടാഗോർ തീയറ്ററിൽ നിൽക്കുമ്പോഴാണ് സംവിധായകൻ ഷിബു ഗംഗാധരനും സ്റ്റിൽ ഫോട്ടോഗ്രാഫർ അജി മസ്ക്കറ്റും അവിടേയ്ക്ക് വരുന്നത്. ഇന്ദ്രൻസേട്ടൻ ടാഗോറിലേയ്ക്ക് വരുന്നുണ്ട്, അവർ അദ്ദേഹത്തെ കാത്ത് നിൽക്കുകയാണ്. ഇത്തവണ സ്വകാര്യം ഇന്ദ്രൻസ് ചേട്ടന്റെ ആയാലെന്താണെന്ന ചോദ്യം മനസ്സിലുയർന്നു. ഉടനെ ശെൽവരാജ് സാറിനെ വിളിച്ചു. ''എടേ ഇപ്പോൾ ഇന്ദ്രൻസിന്റെ സ്വകാര്യം എന്ത് പറഞ്ഞു കൊടുക്കും?'' സാറിനൊരു സംശയം. സാധാരണ വാർത്തയിൽ നിൽക്കുന്ന ആൾ എന്ന പരിഗണനയാണ് സ്വകാര്യം കോളത്തിനായി ആളുകളെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുക. ''നമ്മുടെ ഇന്ദ്രൻസല്ലെ, നമ്മളല്ലാതെ ആരാ അദ്ദേഹത്തെക്കുറിച്ച് എഴുതേണ്ടത്, നീയെടടേ'' സാറിന്റെ അനുമതിയായി.

ഇന്ദ്രൻസ് എന്ന 'ചെറിയ' വലിയ കലാകാരന് അർഹിച്ച അംഗീകാരം കുറച്ച് വൈകിയാണെങ്കിലും സമ്മാനിച്ച ചലച്ചിത്ര നിർണ്ണയ ജൂറിക്ക് അഭിവാദ്യങ്ങൾ..

കുറച്ച് സമയത്തിനകം സ്വന്തം കാർ ഡ്രൈവ് ചെയ്ത് ഇന്ദ്രൻസേട്ടൻ ടാഗോറിലെത്തി. കലാകൗമുദിയോട് ഇന്ദ്രൻസേട്ടനെപ്പോഴും സവിശേഷമായ സ്നേഹമാണ്. ഇന്ദ്രൻ സേട്ടന്റെ വീടിന് വിളിപ്പാടകലെയാണ് കലാകൗമുദിയുടെ ഓഫീസ്. ദീർഘകാലമായി കലാകൗമുദിയോടുള്ള അടുപ്പത്തിന്റെ പുറത്ത് വളരെ അടുപ്പവും പരിഗണനയും ആദ്യ കാഴ്ച മുതൽ വ്യക്തിപരമായി ഇന്ദ്രൻസേട്ടൻ പകർന്ന് നൽകിയിട്ടുണ്ട്.

കലാകൗമുദിയിലെ സ്വകാര്യം കോളത്തിനായി സംസാരിക്കാമെന്ന് പറഞ്ഞപ്പോൾ ഇന്ദ്രൻസേട്ടന് പെരുത്ത സന്തോഷം. കാണാൻ കാത്തു നിന്നവരെയൊന്നും മുഷിപ്പിക്കാതെ കുശലം പറഞ്ഞ് ആൾത്തിരക്കില്ലാത്ത ഒരിടം നോക്കി ഞങ്ങളിരുന്നു. യാതൊരു മറയുമില്ലാതെ ഇന്ദ്രൻസേട്ടൻ നടന്നു തീർത്ത വഴികളെക്കുറിച്ച് വിശദമായി പറഞ്ഞു. സംസാരത്തിനിടയിൽ ലഭിക്കാതെ പോകുന്ന അവാർഡ് പോലുള്ള അംഗീകാരങ്ങളെക്കുറിച്ച് സംസാരിച്ചു. മൺട്രോതുരുത്തിന് അംഗീകാരം ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള ചെറിയ നിരാശയും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു. ഇനി നമ്മുടെ അടുത്ത ഇന്റർവ്യൂ അവാർഡ് കിട്ടിയതിന് ശേഷമെന്നായിരുന്നു ഈ സമയത്ത് പറയാൻ തോന്നിയത്. ദിപിന്റെ നാവ് പൊന്നാവട്ടെയെന്ന് ഇന്ദ്രൻസേട്ടൻ ഏറ്റവും നിഷ്കളങ്കമായ ചിരിയോടെ മറുപടിയും പറഞ്ഞു.

ഇന്ദ്രൻസ് എന്ന 'ചെറിയ' വലിയ കലാകാരന് അർഹിച്ച അംഗീകാരം കുറച്ച് വൈകിയാണെങ്കിലും സമ്മാനിച്ച ചലച്ചിത്ര നിർണ്ണയ ജൂറിക്ക് അഭിവാദ്യങ്ങൾ..

ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ആകസ്മികമായി തിരുവനന്തപുരത്തുണ്ടായിരുന്നു. ഓഫീസിൽ നിന്നും മടങ്ങും വഴി ഇന്ദ്രനസേട്ടന്റെ വീട്ടിൽ കയറി. സഹപ്രവർത്തകൻ രാജേഷും ഒപ്പമുണ്ടായിരുന്നു. തിരക്കുകൾക്കിടയിലും എക്സ്റ്റൈസായ ഒരു ആതിഥേയനെപ്പോലെ നമ്മുടെ കൺവീനിയൻസിനെക്കുറിച്ചായിരുന്നു ഇന്ദ്രൻസേട്ടന് ആകുലത. കാര്യങ്ങൾ നടക്കട്ടെ തിരക്കൊഴിയട്ടെ എന്ന് പറഞ്ഞ് ഒതുങ്ങി നിന്നു. ഇതിനിടയിൽ പലവട്ടം പൂമുഖത്തേക്ക് ഇറങ്ങി വന്ന് അകത്തേയ്ക്ക് ക്ഷണിക്കാനും അദ്ദേഹം മറന്നില്ല. ഒടുവിൽ തിരക്കൊഴിഞ്ഞപ്പോൾ അടുത്തെത്തി അദ്ദേഹത്തെ ഹൃദയപൂർവ്വം അഭിനന്ദിച്ചു. രണ്ടു മാസം മുമ്പ് 'ഇനി നമ്മുടെ അടുത്ത ഇന്റർവ്യൂ അവാർഡ് കിട്ടിയതിന് ശേഷ'മെന്ന വാക്കുകൾ അദ്ദേഹം വീണ്ടും ഓർമ്മിച്ചു. ഇത്രയും വലിയ നേട്ടത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ഇത്രയും താഴ്മയോടെ സംസാരിക്കാൻ കഴിയുന്ന ഇന്ദ്രൻസെന്ന അ'സാധാരണ' കലാകാരനോട് തികഞ്ഞ ആദരവ് തോന്നി. യാത്ര പറഞ്ഞിറങ്ങുമ്പോൾ ''ത്യാഗമെന്നതേ നേട്ടം താഴ്മതാൻ അഭ്യുന്നതി''യെന്ന വള്ളത്തോൾ കവിതയാണ് ഓർമ്മവന്നത്. ഇന്ദ്രൻസ് എന്ന 'ചെറിയ' വലിയ കലാകാരന് അർഹിച്ച അംഗീകാരം കുറച്ച് വൈകിയാണെങ്കിലും സമ്മാനിച്ച ചലച്ചിത്ര നിർണ്ണയ ജൂറിക്ക് അഭിവാദ്യങ്ങൾ..

advertisment

News

Super Leaderboard 970x90