Science

ഭൂമിയുടെ ചരിത്രത്തില്‍ ആല്‍മഹത്യചെയ്യുന്ന ആദ്യത്തെ ജീവിവര്‍ഗ്ഗം ഹോമോ സാപ്പിയന്‍സ് ആയിരിക്കും... ദിലീപ് മമ്പള്ളില്‍ എഴുതിയ കുറിപ്പ്

മനുഷ്യനും ഒരിക്കല്‍ ഇവിടെ നിന്നും നീക്കപ്പെടാം. മനുഷ്യരുടെ എണ്ണം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വിപത്ത്. ജീവിക്കാനായി നാം ഭൂമിയെ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. ഒരിക്കല്‍ നമ്മുടെ ഭൂമിയൊക്കെ കൃഷിക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരും. ദാരിദ്രം വര്ധിക്കാം. മരണങ്ങള്‍ സംഭവിക്കാം. ആളുകളുടെ എണ്ണം കുറഞ്ഞുവരാം. ഇതിന്റെ പുറമേ നാം ഉണ്ടാക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍, മലിനീകരണങ്ങള്‍ എന്നിവയെല്ലാം നമുക്കെതിരെ ഒന്നിക്കും

ഭൂമിയുടെ ചരിത്രത്തില്‍ ആല്‍മഹത്യചെയ്യുന്ന ആദ്യത്തെ ജീവിവര്‍ഗ്ഗം ഹോമോ സാപ്പിയന്‍സ് ആയിരിക്കും... ദിലീപ് മമ്പള്ളില്‍ എഴുതിയ കുറിപ്പ്

ഭൂമിയില്‍ എത്രമാത്രം ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നോ അവയില്‍ 99 ശതമാനവും വംശനാശം സംഭവിച്ചു പോയിട്ടുണ്ട്. പലപ്പോഴായി നടന്ന വംശനാശങ്ങള്‍ക്ക് കാരണം ഇവിടെ ഉല്‍ക്കകള്‍ പതിച്ചതോ, അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചതോ എല്ലാമാണ്. ഇങ്ങനെ 5 മഹാവംശനാശങ്ങള്‍ ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്. 6.5 കോടി വര്‍ഷങ്ങള്‍ മുന്‍പ് ഉണ്ടായ ഉല്‍ക്കാപതനമാണ് ഉദാഹരണത്തിന് ദിനോസോറുകളുടെ അന്ത്യം കുറിച്ചത്. ദിനോസോരുകള്‍ മാത്രമല്ല, ഒരു 75 ശതമാനം വലിയ ജീവിവര്‍ഗ്ഗങ്ങളെങ്കിലും മണ്മറഞ്ഞുപോയിരുന്നു.

നാം സാധാരണ ചിന്തിക്കാന്‍ സാധ്യതയുള്ള പോലെ ഉല്‍ക്ക വീണ അന്നുതന്നെ അല്ലെങ്കില്‍ ഒരാഴചക്കുള്ളില്‍ എല്ലാ ജീവികളും നശിച്ചു പോയി എന്നല്ല. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ എടുത്താണ് ഇവയുടെ വംശനാശം നടക്കുന്നത്. ഉദാഹരണത്തിന് അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്ന ചാരം സൂര്യപ്രകാശം കുറക്കുന്നു. സസ്യങ്ങള്‍ മെല്ലെ കുറഞ്ഞുവരുന്നു. അവയെ ആഹരിക്കുന്ന ജീവികള്‍ക്ക് ജീവിക്കാന്‍ സാധിക്കാതെ വരുന്നു. ഈ ജീവികളെ തിന്നുന്ന ജീവികള്‍ക്കും ഭക്ഷണം കുറയുന്നു. ഇങ്ങനെ ജീവികള്‍ മെല്ലെ മെല്ലെ വംശനാശം സംഭവിച്ചുപോകുന്നു. തങ്ങളുടെ വര്‍ഗ്ഗത്തിന് നാശം വരുന്നത് ഒരു ജീവിയും അറിയില്ല.

ഭൂമിയുടെ ചരിത്രത്തില്‍ ആല്‍മഹത്യചെയ്യുന്ന ആദ്യത്തെ ജീവിവര്‍ഗ്ഗം ഹോമോ സാപ്പിയന്‍സ് ആയിരിക്കും... ദിലീപ് മമ്പള്ളില്‍ എഴുതിയ കുറിപ്പ്

മനുഷ്യരിലേക്ക് വരാം..ഭൂമിയില്‍ ഉണ്ടായിരുന്ന മറ്റനേകം മനുഷ്യ വര്‍ഗ്ഗങ്ങളും വംശനാശം സംഭവിച്ചു പോയി. ഉദാഹരണത്തിന് ഹോമോ ഇറക്ടസ്, നിയാണ്ടാര്ത്താല്സ് എന്നിവരൊക്കെ. സത്യത്തില്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മനുഷ്യവിഭാഗം ഹോമോ ഇറക്ടസ് ആയിരുന്നു. കുറഞ്ഞത്‌ 15 ലക്ഷം വര്‍ഷങ്ങള്‍ എങ്കിലും അവര്‍ ഇവിടെ ഉണ്ടായിരുന്നു. നിങ്ങളുടെ വീടിന്റെ മുറ്റത്തൊക്കെ ഒരു കാലത്ത് അവര്‍ നടന്നിട്ടുണ്ടാകും. നമ്മള്‍ സാപ്പിയന്‍സ് പരിണമിച്ചു വന്നിട്ട് വെറും രണ്ടുലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയോട്ടുള്ളൂ.

നമുക്കും കുറഞ്ഞത്‌ 15 ലക്ഷം വര്‍ഷങ്ങള്‍ ജീവിക്കാം എന്നൊന്നും കരുതണ്ട. സത്യത്തില്‍ ഇപ്പോള്‍ ഒരു വംശനാശം നടന്നുകൊണ്ടിരിക്കുന്ന കാലമാണ്. അതായത് ആറാമത്തെ വംശനാശം (ഹോളോസീന്‍ വംശനാശം Holocene extinction). ഞാന്‍ പറഞ്ഞല്ലോ വംശനാശങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് സംഭവിക്കുക എന്നത്. എന്നിവച്ചാല്‍ ആ കാലഘട്ടത്തില്‍ ‍ ജീവിക്കുന്ന ഒരാള്‍ക്ക്‌ അവിടെ പ്രത്യേകിച്ച് വംശനാശങ്ങള്‍ നടക്കുന്നുണ്ട് എന്നൊന്നും തോന്നില്ല. നോക്കിയിരുന്നാല്‍ ക്ലോക്കിന്റെ മണിക്കൂര്‍ സൂചി നീങ്ങുന്നത്‌ കാണാന്‍ കഴിയില്ല എന്ന് പറയുന്നത് പോലെ. വല്ലപ്പോഴും ഒന്നോ രണ്ടോ വര്‍ഗ്ഗങ്ങള്‍ ഇല്ലാതായി എന്ന് കേള്‍ക്കും. എന്നാല്‍ ഒരായിരം വര്‍ഷങ്ങള്‍ എടുത്താല്‍ അനേകം അനേകം വര്‍ഗ്ഗങ്ങള്‍ ഇല്ലാതായത് കാണുവാന്‍ കഴിയും.

ഭൂമിയുടെ ചരിത്രത്തില്‍ ആല്‍മഹത്യചെയ്യുന്ന ആദ്യത്തെ ജീവിവര്‍ഗ്ഗം ഹോമോ സാപ്പിയന്‍സ് ആയിരിക്കും... ദിലീപ് മമ്പള്ളില്‍ എഴുതിയ കുറിപ്പ്

ഇന്നത്തെ ഹോളോസീന്‍ വംശനാശത്തിനു പ്രധാന കാരണം നമ്മള്‍ മനുഷ്യര്‍ തന്നെയാണ്. നാം ഭൂമിയില്‍ വ്യാപിച്ചതോടെ അനേകം ജീവികള്‍ തുടച്ചുനീക്കപ്പെട്ടു. പക്ഷെ നമ്മുടെ ഊഴം എന്നാണ് ?

മനുഷ്യനും ഒരിക്കല്‍ ഇവിടെ നിന്നും നീക്കപ്പെടാം. മനുഷ്യരുടെ എണ്ണം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വിപത്ത്. ജീവിക്കാനായി നാം ഭൂമിയെ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. ഒരിക്കല്‍ നമ്മുടെ ഭൂമിയൊക്കെ കൃഷിക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരും. ദാരിദ്രം വര്ധിക്കാം. മരണങ്ങള്‍ സംഭവിക്കാം. ആളുകളുടെ എണ്ണം കുറഞ്ഞുവരാം. ഇതിന്റെ പുറമേ നാം ഉണ്ടാക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍, മലിനീകരണങ്ങള്‍ എന്നിവയെല്ലാം നമുക്കെതിരെ ഒന്നിക്കും.

പക്ഷെ ഭക്ഷണം രാസവസ്തുക്കാള്‍ ആണെന്ന് നമുക്കറിയാം. അന്നത്തെ മനുഷ്യന് കഴിക്കാനുള്ള ഭക്ഷണം കൃത്രിമമായി ഉണ്ടാകുന്ന രാസശാലകള്‍ ഇവിടെ ഉണ്ടായേക്കാം. അങ്ങനെ വന്നാല്‍ ഭക്ഷണം നമുക്കൊരു പ്രശ്നം അല്ലാതെ വരും. അന്നജവും മാംസ്യവും അടങ്ങിയ പൊടികളോ പിണ്ണാക്കോ ആയി ഭക്ഷണം ഫാക്ടറികൾ ഉണ്ടാക്കും. കൃതിമ ഭക്ഷണമൊക്കെ എങ്ങനെ കഴിക്കും എന്നൊന്നും ചിന്തിക്കണ്ട. നാമൊന്നും അക്കാലത്ത് ആരുടെയും ഓര്‍മ്മകളില്‍ പോലും ഉണ്ടാവില്ല. അന്നത്തെ മനുഷ്യര്‍ക്ക്‌ അതൊക്കെയായിരിക്കും ഭക്ഷണം.അവരുടെ കാര്യത്തില്‍ കേറി നാമെന്തിനു അഭിപ്രായം പറയണം

ഭൂമിയുടെ ചരിത്രത്തില്‍ ആല്‍മഹത്യചെയ്യുന്ന ആദ്യത്തെ ജീവിവര്‍ഗ്ഗം ഹോമോ സാപ്പിയന്‍സ് ആയിരിക്കും... ദിലീപ് മമ്പള്ളില്‍ എഴുതിയ കുറിപ്പ്

പക്ഷെ ഭക്ഷണം കൊണ്ടൊന്നും തീര്‍ന്നില്ല. പണി നമുക്ക് വേറെയും വിധത്തില്‍ കിട്ടാം. മരുന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍ നമ്മുടെ പൊതുവിലുള്ള രോഗപ്രതിരോധശേഷി കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അതേസമയം ബാക്ട്ടീരിയകള്‍ നമ്മുടെ മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടിക്കൊണ്ടേയിരിക്കുകയാണ്. രണ്ടും നമുക്കെതിരാണ്. ഒരിക്കല്‍ നമ്മുടെ മരുന്നുകള്‍ ഏല്‍ക്കാത്ത വലിയ പകര്‍ച്ചവ്യാധി വന്നാല്‍മതി. വലിയൊരു കൂട്ടം ആളുകളെ ഇവിടെനിന്നും തുടച്ചുനീക്കം ചെയ്യപ്പെടും. രാസഭക്ഷണശാലകള്‍ പ്രവര്ത്തിക്കാതെ വരാം, സാമ്പത്തീക സംവിധാനങ്ങള്‍ തകര്ന്നടിയാം..ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായ മനുഷ്യനും തകര്ന്നടിയാം.

പക്ഷെ ശാസ്ത്രം ജയിക്കുമോ അതോ ബാക്ട്ടീരിയകള്‍ ജയിക്കുമോ എന്നത് കണ്ടറിയണം.

എന്തായാലും, മിക്കവാറും നമ്മുടെ മരണം സ്വന്തം കൈകൊണ്ടായിരിക്കും. മെല്ലെമെല്ലെ നാം മരിക്കുന്നത് ഇപ്പോള്‍ ആര്‍ക്കും നേരിട്ട് കാണുവാന്‍ കഴിയില്ല. എന്തായാലും ഭൂമിയുടെ ചരിത്രത്തില്‍, ആല്‍മഹത്യചെയ്യുന്ന ആദ്യത്തെ ജീവിവര്‍ഗ്ഗം ഹോമോ സാപ്പിയന്‍സ് ആയിരിക്കും.

advertisment

Related News

    Super Leaderboard 970x90