"പുരുഷൻ ഹീറോയാകുന്നത് അവന്റെ പ്രിയപ്പെട്ട ഭാര്യയുടെ മുന്നിലാണടോ..." അപ്പോൾ സുന്ദരിയാണെന്ന് ഭർത്താവ് പറയുന്നിടത്ത് അവളും ഹീറോയിനാണ്..

ഇരുണ്ട്, തൂങ്ങിയയഞ്ഞ്., പൊട്ടൽവീണ ശരീരവും കൊണ്ട് ഞാൻ അത്യധികം ക്ഷീണമഭിനയിച്ച് കള്ളയുറക്കമുറങ്ങി.. തെളിഞ്ഞിരുന്ന വിളക്കുകളെയെല്ലാം പൂർണ്ണമായും കെടുത്തിമാത്രം വേഴ്ചയ്ക്ക് തയ്യാറായി. അദ്ദേഹത്തിന്റെ കൈപരതലുകളെ അത്യധികം ശക്തിയോടെ തടഞ്ഞുവച്ചു... പക്ഷേ.......

"പുരുഷൻ ഹീറോയാകുന്നത് അവന്റെ പ്രിയപ്പെട്ട ഭാര്യയുടെ മുന്നിലാണടോ..." അപ്പോൾ സുന്ദരിയാണെന്ന് ഭർത്താവ് പറയുന്നിടത്ത് അവളും ഹീറോയിനാണ്..

"പുരുഷൻ ഹീറോയാകുന്നത് അവന്റെ പ്രിയപ്പെട്ട ഭാര്യയുടെ മുന്നിലാണടോ..."

അപ്പോൾ സുന്ദരിയാണെന്ന് ഭർത്താവ് പറയുന്നിടത്ത് അവളും ഹീറോയിനാണ്..

പ്രസവശേഷം ഡിപ്രഷനുണ്ടായതിന്റെ ക്രെഡിക്റ്റ് നിലക്കണ്ണാടിക്കാണ്.
മഞ്ഞളും നാല്പാമരവും ചതച്ചിട്ട ചൂടുവെള്ളത്തിലെ കുളിക്കുശേഷം ഉടുപുടവകളില്ലാതെ സ്വയംപരിശോധന നടത്തി പൊട്ടിക്കരഞ്ഞ ദിവസങ്ങൾ..

ഇനിയൊരിക്കലും മായാത്ത വടുക്കൾ നിറഞ്ഞു തൂങ്ങിയ വയറോളം അഭംഗി പരിസരത്ത് മറ്റൊന്നിനുമുണ്ടായില്ല.
വീർത്തിരുന്ന ശരീരം അയഞ്ഞുവരുന്ന മുറക്ക് പൊട്ടൽപാടുകൾ വെളുത്തും കറുത്തും തെളിഞ്ഞുവന്നു.

സൗന്ദര്യസങ്കൽപ്പങ്ങൾ ഏറെയുള്ള മനസ്സ്
കണ്ണാടിയെ വെറുത്തുതുടങ്ങിയ ദിനങ്ങൾ..

ചന്ദനനിറത്തിൽ മഞ്ഞൾക്കുറി ചാർത്തിയ ഭർത്താവിന്റെ ചിരിച്ചമുഖം കാണുമ്പോഴൊക്കെ അപകർഷതാ ബോധം മനസ്സിനെ കീഴ്പ്പെടുത്തിനിന്നു.
ആർദ്രമായും പ്രണയപൂർവ്വവുമുള്ള അദ്ദേഹത്തിന്റെ മൂകക്ഷണങ്ങളെ കണ്ടില്ലെന്നു നടിച്ച രാവുകൾ..

ഇരുണ്ട്, തൂങ്ങിയയഞ്ഞ്., പൊട്ടൽവീണ ശരീരവും കൊണ്ട് ഞാൻ അത്യധികം ക്ഷീണമഭിനയിച്ച് കള്ളയുറക്കമുറങ്ങി..
തെളിഞ്ഞിരുന്ന വിളക്കുകളെയെല്ലാം പൂർണ്ണമായും കെടുത്തിമാത്രം വേഴ്ചയ്ക്ക് തയ്യാറായി.
അദ്ദേഹത്തിന്റെ കൈപരതലുകളെ അത്യധികം ശക്തിയോടെ തടഞ്ഞുവച്ചു...
പക്ഷേ.......

മനസ്സുവായിക്കാൻ മിടുക്കനായവന്റെ അടിമയാണ് ഞാനെന്നും... ഉറങ്ങുന്ന കുഞ്ഞുമകളുടെ നെറ്റിമേൽ ചുവന്ന ചുണ്ടുകൾകൊണ്ട് മുത്തംകൊടുത്തുകൊണ്ട് അന്നദ്ദേഹം എന്നോട് പറഞ്ഞു...

" വെളിച്ചത്തെ ഭയപ്പെടാതിരിക്ക് പെണ്ണേ..
നീ nഇപ്പോഴാണ് എന്റെ സങ്കൽപ്പത്തിലെ സ്ത്രീരൂപത്തിലെത്തിച്ചേർന്നത്...
എനിക്ക് വികാരംതോന്നുന്നതരത്തിൽ
നിന്റെ ശരീരം പൂർണ്ണത നേടിയിരിക്കുന്നു.
നീ സുന്ദരിയായിരിക്കുന്നു."

അന്നാനിമിഷം ഞാനെന്റെ അപകർഷതയെ പറമ്പിലേക്കെറിഞ്ഞു..ആ കണ്ണുകളിൽ വിരിയുന്ന രാഗഭാവങ്ങളെ പഴയപോലെ പ്രണയത്തോടെ നോക്കിനിന്നു...
ഭാര്യയായലിഞ്ഞു...
അമ്മയായ ഭാര്യ...
സുന്ദരിയായ അമ്മ....

അന്നദ്ദേഹത്തിന്റെ ആ വാക്കുകൾ തന്ന പോസിറ്റീവ് എനർജി പിന്നീടെന്നും കൂട്ടായി നിൽക്കുന്നു.....ഇനിയെന്നും....

advertisment

News

Related News

    Super Leaderboard 970x90