Health

മഴക്കാലത്തെ പനിക്കാലം എന്ന് വിളിക്കുന്ന അവസ്ഥയെ എങ്ങനെ മാറ്റിയെടുക്കാം ?

ഡെങ്കി ഉള്‍പ്പെടെയുള്ള പലവിധ രോഗങ്ങള്‍ സമ്മാനിക്കുന്ന കൊതുകുകള്‍ നമ്മുടെ നാട്ടിലുണ്ട്. രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ പ്രധാനമായ ഒന്ന് ഇവറ്റകള്‍ക്ക് നമ്മുടെ രക്തമൂറ്റാന്‍ അവസരം കൊടുക്കാതെയിരിക്കുകയെന്നതാണ്.

അതിലൊരു പ്രധാന ഉപാധി കൊതുക് കുത്താതെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയില്‍ ശരീരം ആവരണം ചെയ്യുന്ന വസ്ത്രം ധരിക്കുക എന്നതാണ്.

മഴക്കാലത്തെ പനിക്കാലം എന്ന് വിളിക്കുന്ന അവസ്ഥയെ എങ്ങനെ മാറ്റിയെടുക്കാം ?

എന്നാല്‍ ...
⚠നമ്മുടെ മിക്ക സ്കൂളുകളിലും ചെറിയ കുട്ടികളുടെ യൂണിഫോം മുട്ടിനു മുകളില്‍ നില്‍ക്കുന്ന ഷോര്‍ട്ട്സാണ് അതായത് കൊതുകുകള്‍ക്ക് കുത്താന്‍ താല്‍പര്യമുള്ള കുഞ്ഞിക്കാലുകള്‍ അനാവൃതമായിരിക്കുന്ന പരുവത്തിലാണ് കുഞ്ഞുങ്ങള്‍ സ്കൂളില്‍ ഇരിക്കുക.

⚠കൊതുക് പരത്തുന്ന പല രോഗങ്ങളും കേരളത്തില്‍ വ്യാപകമായത് കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങളിലാണ് (ഞാനൊക്കെ എംബിബിഎസ് പഠിക്കുമ്പോള്‍ തുലോം കുറവായിരുന്നു ഡെങ്കിപ്പനിയൊക്കെ)

⚠ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പകല്‍ സമയത്ത് രക്തം കുടിക്കുന്ന ആള്‍ക്കാരാണ്.

മഴക്കാലത്തെ പനിക്കാലം എന്ന് വിളിക്കുന്ന അവസ്ഥയെ എങ്ങനെ മാറ്റിയെടുക്കാം ?

ചില അഭിപ്രായങ്ങള്‍

നമ്മുടെ സ്കൂളുകളും, വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളും ഈ പൊതുജനാരോഗ്യ പ്രശ്നത്തെ നേരിടാന്‍ സജ്ജമാവേണ്ടതുണ്ട്, കാലികമായ മാറ്റങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്.

✔ചെറിയ കുട്ടികള്‍ക്കും കാല്‍ മുഴുവന്‍ മറയുന്ന പാന്റും, ആവശ്യമെങ്കില്‍ ഇത്തരം രോഗം പകരാന്‍ കൂടുതല്‍ സാധ്യതയുള്ള കാലയളവില്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ / ഓവര്‍ കോട്ട് പോലുള്ള യൂണിഫോമും സ്കൂളുകളില്‍ ഏര്‍പ്പെടുത്താന്‍ നീക്കം ഉണ്ടാവണം.

✔കൊതുകിനെ തുരത്താന്‍ പോന്ന തരത്തിലുള്ള മറ്റുള്ള സംവിധാനങ്ങള്‍ ക്ലാസ്സ് റൂമുകളില്‍ ഉണ്ടാവണം എന്ന് നിഷ്കര്‍ഷിക്കണം.

✔Mosquito repellent Cream പോലുള്ളവ ഉപയോഗിക്കാന്‍ കുട്ടികളെ അനുശാസിക്കണം.

✔ഡ്രൈ ഡേ ആചരിക്കെണ്ടതിന്റെ/കൊതുക് മുട്ട ഇട്ടു പെരുകാനുള്ള സാദ്ധ്യതകള്‍ വീടിന്റെയും സ്കൂളിന്റെയും പരിസരത്തില്ലതാക്കാന്‍ എന്തൊക്കെ ചെയ്യണം ഇന്നത്തെ കുട്ടികളെ പരിശീലിപ്പിക്കണം.

(പുതിയ കാര്യങ്ങള്‍ പഠിക്കാനും ജീവിതത്തില്‍ ഉടനീളം പ്രാവര്‍ത്തികമാക്കാനും സ്കൂള്‍ കാലഘട്ടത്തിലെ പരിശീലനം വളരെ ഫലപ്രാപ്തിയുള്ള രീതിയാണല്ലോ.മുതിര്‍ന്നവരോട് പത്തു പ്രാവശ്യം പറയുന്നതിനേക്കാള്‍ ഫലപ്രദമാവും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനും മാതാപിതാക്കളെ ഓര്‍മ്മിപ്പിക്കാനും കുട്ടികളോട് പറയുന്നത്)

advertisment

Super Leaderboard 970x90