Health

കുഞ്ഞുങ്ങളെ കയ്യില്‍ പിടിച്ചു പൊക്കി എടുക്കുകയോ, വട്ടത്തില്‍ കറക്കി കളിക്കുകയോ ചെയ്യുന്നത് അപകടകരം!

കുഞ്ഞുങ്ങളുടെ കയ്യില്‍ ശക്തിയില്‍ വലിക്കുമ്പോള്‍ കൈ മുട്ടില്‍ ഉള്ള സന്ധിയില്‍ ഭ്രംശം സംഭവിക്കുന്നതാണ് ഇതിനു കാരണം.സന്ധിയില്‍ അസ്ഥികളെ യോജിപ്പിക്കുന്ന ലിഗമെന്റുകള്‍ക്ക് കേടുപാട് സംഭവിക്കുകയും, ആയതിനാല്‍ കയ്യിലെ അസ്ഥി ആയ “Radial Bone”നു മുട്ടിലെ Joint അഥവാ കുഴയില്‍ നിന്ന് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്യുന്നു.( Radial head subluxation).

കുഞ്ഞുങ്ങളെ കയ്യില്‍ പിടിച്ചു പൊക്കി എടുക്കുകയോ, വട്ടത്തില്‍ കറക്കി കളിക്കുകയോ ചെയ്യുന്നത് അപകടകരം!

കുഞ്ഞുങ്ങളെ കയ്യില്‍ (മുട്ടിനു താഴെ) പിടിച്ചു പൊക്കി എടുക്കുകയോ, വട്ടത്തില്‍ കറക്കി കളിക്കുകയോ,നിര്‍ബന്ധം പിടിക്കുമ്പോള്‍ കയ്യില്‍ പിടിച്ചു വലിക്കുകയോ ഒക്കെ ചെയ്യുക പതിവാണ്,എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ കൈ മുട്ടിനു പരുക്ക് ഉണ്ടാക്കാവുന്നതാണ് എന്ന് പലരും അറിയുന്നില്ല.

അഞ്ചു വയസ്സിനു താഴെ ഉള്ള കുട്ടികളില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന പരുക്കുകളില്‍ ഒന്നായ ഇതിനെ Pulled Elbow അല്ലെങ്കില്‍ nursemaid's elbow എന്ന് വിളിക്കപ്പെടുന്നു.

കുഞ്ഞുങ്ങളുടെ കയ്യില്‍ ശക്തിയില്‍ വലിക്കുമ്പോള്‍ കൈ മുട്ടില്‍ ഉള്ള സന്ധിയില്‍ ഭ്രംശം സംഭവിക്കുന്നതാണ് ഇതിനു കാരണം.സന്ധിയില്‍ അസ്ഥികളെ യോജിപ്പിക്കുന്ന ലിഗമെന്റുകള്‍ക്ക് കേടുപാട് സംഭവിക്കുകയും, ആയതിനാല്‍ കയ്യിലെ അസ്ഥി ആയ “Radial Bone”നു മുട്ടിലെ Joint അഥവാ കുഴയില്‍ നിന്ന് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്യുന്നു.( Radial head subluxation).

കുഞ്ഞുങ്ങളെ കയ്യില്‍ പിടിച്ചു പൊക്കി എടുക്കുകയോ, വട്ടത്തില്‍ കറക്കി കളിക്കുകയോ ചെയ്യുന്നത് അപകടകരം!

ലക്ഷണങ്ങള്‍

•അഞ്ചു വയസ്സില്‍ താഴെ ഉള്ള കുട്ടികളില്‍ ആണ് ഇത് സാധാരണഗതിയില്‍ സംഭവിക്കുക.
• ഇങ്ങനെ സംഭവിക്കുന്ന അവസരത്തില്‍ കുഞ്ഞു കരയാം എങ്കിലും പലപ്പോളും ഇത് ഉണ്ടാവാന്‍ കാരണം ആയ സംഭവം ശ്രദ്ധിക്കപ്പെടാതെ പോവും.
• പരുക്ക് പറ്റിയ കൈ സാധാരണ പോലെ ഉപയോഗിക്കാതെ ഇരിക്കുക,
• കൈ ചലിപ്പിക്കാതെ വെയ്ക്കുക,
• മുട്ട് നിവര്‍ത്തി കൈ പത്തി താഴോട്ട് അഭിമുഖീകരിക്കുന്ന അവസ്ഥയില്‍ കൈ പിടിച്ചു കൊണ്ടിരിക്കുക.
• ചലിപ്പിക്കുമ്പോള്‍ വേദന എടുക്കുക
• കൈ മുട്ടില്‍ വേദന

കുഞ്ഞുങ്ങളെ കയ്യില്‍ പിടിച്ചു പൊക്കി എടുക്കുകയോ, വട്ടത്തില്‍ കറക്കി കളിക്കുകയോ ചെയ്യുന്നത് അപകടകരം!

എന്താണ് ചെയ്യേണ്ടത്?

എത്രയും പെട്ടന്ന് ഒരു അസ്ഥിരോഗ വിദഗ്ദ്ധനെ/ഡോക്ടറെ കണ്ടു ചികിത്സ തേടുക ആണ് വേണ്ടത്.
ഒരിക്കല്‍ ഈ അവസ്ഥ ഉണ്ടായ കുട്ടികളില്‍ ഇത് വീണ്ടും സംഭവിക്കാന്‍ സാധ്യത ഉണ്ട് എന്നാല്‍ കുട്ടിക്കാലത്തിന് ശേഷം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേടുപാടുകള്‍ ഒന്നും ഉണ്ടാവില്ല.

advertisment

Super Leaderboard 970x90