Life Style

മഴക്കാലത്ത് ഉണ്ടാകാവുന്ന വാഹനാപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

വേഗത വളരെ കുറച്ചു മാത്രമേ വണ്ടി ഒടിക്കാവൂ.ഇതിനായി യാത്രയ്ക്ക് സാധാരണയില്‍ കൂടുതല്‍ സമയം അനുവദിക്കാം, നേരത്തെ ഇറങ്ങാം, യാത്രയില്‍ ധൃതിയും അനാവശ്യ റിസ്കും ഒഴിവാക്കാം.

മഴക്കാലത്ത് ഉണ്ടാകാവുന്ന വാഹനാപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

വാഹനാപകടങ്ങള്‍ക്കു വളരെയേറെ സാധ്യത ഏറുന്ന കാലം ആണ് മണ്‍സൂണ്‍...

✔ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

i. മഴക്കാല പൂര്‍വ്വ “ചെക്ക്‌ അപ്പ്‌” നിങ്ങളുടെ വാഹനങ്ങള്‍ക്ക് കൊടുക്കുന്നത് ഉചിതമാണ്. ബ്രെയ്ക്ക്, വിന്‍ഡ് ഷീല്‍ഡ്കള്‍, വൈപ്പര്‍, ടയറുകള്‍, ഹെഡ് ലൈറ്റ്, ഹോണ്‍ എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പു വരുത്തുക.

ii. മഴമൂലം റോഡുകളില്‍ പുതുതായി ഗര്‍ത്തങ്ങളുണ്ടാവാനിടയുണ്ടെന്നത് ഓര്‍ക്കുക.

iii. റോഡില്‍ കൂടെയുള്ള വെള്ളമൊഴുക്ക് അപ്രവചനീയമായതിനാല്‍ കഴിയുന്നതും വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള /പരിചയമില്ലാത്ത സ്ഥലത്ത് കൂടിയുള്ള വാഹനയാത്രകള്‍ ഒഴിവാക്കുക.

iv. അസമയത്ത് വാഹനയാത്ര ഒഴിവാക്കുക.

v. എഞ്ചിന്‍ നില്‍ക്കാനും, ഉള്ളില്‍ വെള്ളം കയറാനും, ബ്രേക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാവനും സാധ്യത ഉണ്ടെന്നത് ഓര്‍ക്കുക. കനത്ത മഴയത്ത് വാഹനങ്ങളുടെ ബ്രേക്കിംഗ് കുറയാന്‍ / തെന്നാന്‍ ഒക്കെ സാധ്യത വളരെ കൂടുതലാണെന്നതും, മഴയത്ത് കാഴ്ച്ചയില്‍ ഉണ്ടാകാവുന്ന കുറവും കണക്കിലെടുത്തു വേണം വാഹനം ഓടിക്കാന്‍.

മഴക്കാലത്ത് ഉണ്ടാകാവുന്ന വാഹനാപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

vi. Hydroplaning എന്ന പ്രതിഭാസം, അതായത് വെള്ളത്തിലൂടെ പോവുമ്പോള്‍ റോഡ്‌ ഉപരിതലവുമായുള്ള സമ്പര്‍ക്കം ഇല്ലാതാവുകയോ വളരെ കുറയുകയോ ചെയ്യുന്നതിലൂടെ വാഹനം നിയന്ത്രണാതീതമായി തെന്നി നീങ്ങാന്‍ സാധ്യതയുണ്ട്.ടയറുകള്‍ തേയുന്നതിന് ആനുപാതികമായി ഇതിലുള്ള അപകടസാധ്യതയും കൂടുന്നു. ഈ സാധ്യത കുറയ്ക്കാന്‍ പെട്ടന്നുള്ള വെട്ടിക്കല്‍, പെട്ടന്ന് ബ്രേക്ക് പ്രയോഗിക്കലെന്നിവ പരമാവധി ഒഴിവാക്കണം.

vii. വേഗത വളരെ കുറച്ചു മാത്രമേ വണ്ടി ഒടിക്കാവൂ.ഇതിനായി യാത്രയ്ക്ക് സാധാരണയില്‍ കൂടുതല്‍ സമയം അനുവദിക്കാം, നേരത്തെ ഇറങ്ങാം, യാത്രയില്‍ ധൃതിയും അനാവശ്യ റിസ്കും ഒഴിവാക്കാം.

viii. വളവുകളില്‍ വേഗത നന്നായി കുറയ്ക്കുക.

ix. മഴയത്ത് ഹെഡ് ലൈറ്റ് തെളിക്കുക.

x. ബ്രേക്ക് ചെയ്യാന്‍ എടുക്കുന്ന അകലം കൂടുന്നതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലങ്ങള്‍ പാലിക്കണം.

xi. കനത്ത മഴ ആണെങ്കില്‍ വാഹനം നിര്‍ത്തിയിട്ട് മഴ കുറയുന്നത് വരെ കാത്തിരിക്കുന്നതാണ് ഉചിതം.

xii. റോഡിലൂടെ നടക്കുന്ന യാത്രികരെ കാണാന്‍ പ്രയാസം ഉണ്ടാവാം എന്നതിനാല്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക.

xiii. മരങ്ങള്‍ക്കടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക.

xiv. യാതൊരു കാരണവശാലും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നയാള്‍ /സഹചാരി കുട പിടിച്ചു കൊണ്ട് യാത്ര ചെയ്യാന്‍ പാടില്ല, കുടയില്‍ കാറ്റ് പിടിച്ചു നിയന്ത്രണം വിട്ടു വണ്ടി മറിയുകയും യാത്രികര്‍ മരിക്കുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ അനവധി ഉണ്ടായിട്ടുണ്ട്!

ജീവിതത്തോളം വിലയില്ല നിങ്ങളുടെ മറ്റു തിരക്കുകള്‍ക്ക്.

advertisment

News

Super Leaderboard 970x90