Kerala

ഗുരുതര പകര്‍ച്ചവ്യാധികളും വടക്കാഞ്ചേരിയും... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

ഗുരുതര പകര്‍ച്ചവ്യാധി ഭീഷണി നമ്മുടെ സമൂഹം നേരിട്ടപ്പോഴൊക്കെവടക്കാഞ്ചേരി എന്ന വ്യക്തി ഗൂഡാലോചനാ സിദ്ധാന്തങ്ങളും അവാസ്തവ പ്രചാരണങ്ങളും കൊണ്ട് പകര്‍ച്ചവ്യാധി കൂടുതല്‍ പടര്‍ന്നു പിടിക്കാനുതകുന്ന സാഹചര്യം സമൂഹത്തിലുണ്ടാക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ/അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍ പെടുത്തി ന്യായീകരിക്കത്തക്കതല്ല.

ഗുരുതര പകര്‍ച്ചവ്യാധികളും വടക്കാഞ്ചേരിയും... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

✘ഫാസിസം, മനുഷ്യാവകാശം എന്നൊക്കെ ചിലര്‍ വിളിച്ചു കൂവുന്നു.അതെ അതിനെക്കുറിച്ച് തന്നെയാണ് ബാക്കിയുള്ളവര്‍ക്കും പറയാനുള്ളത്.
ബോധപൂര്‍വ്വം അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അല്ലാ...

☀മനുഷ്യാവകാശം/വ്യക്തി സ്വാതന്ത്ര്യം ഒക്കെ....ഒരുവന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മൂക്കിന്‍ തുമ്പില്‍ അവസാനിക്കുന്നു എന്ന് പറയപ്പെടുന്നത് ഇവിടെയും ബാധകമാണ്. 
പൊതുജനാരോഗ്യമെന്നത് സ്റ്റേറ്റ്ന്‍റെ ഉത്തരവാദിത്വമാണ്, വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിനേക്കാള്‍ ഏതൊരു രാജ്യത്തും സ്റ്റേറ്റ് പ്രാമുഖ്യം കൊടുക്കുന്നത് സാമൂഹികാരോഗ്യത്തിനാണ്.

☀അതിനു ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നവയാണ് പകര്‍ച്ചവ്യാധികള്‍ ശ്രദ്ധിച്ചില്ലേല്‍ മനുഷ്യരാശിയെ വരെ തുടച്ചു നീക്കാന്‍ ഇത്തിരിക്കുഞ്ഞന്‍ രോഗാണുക്കള്‍ മതിയാവും.

☀ഒരു വ്യക്തിയുടെ പ്രവര്‍ത്തികള്‍ പൊതു സമൂഹത്തിന്റെ ആരോഗ്യത്തിനും ജീവനുമൊക്കെ ഭീഷണിയാവുന്ന സാഹചര്യങ്ങളില്‍ ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കാള്‍ സമൂഹത്തിന്റെ ആരോഗ്യത്തിനും അവകാശത്തിനുമാണ് പരിഷ്കൃത സമൂഹങ്ങളില്‍ പ്രാമുഖ്യം.

☀ഇവിടെ മറ്റു മനുഷ്യരുടെ പരിഷ്കൃത സമൂഹത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനാണ് വെടക്കന്‍ കത്തിയാഴ്ത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നത്.

ഗുരുതര പകര്‍ച്ചവ്യാധികളും വടക്കാഞ്ചേരിയും... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

✈ഒരു ഉദാഹരണത്തിലൂടെ പറയാം : ക്വാറന്റയിന്‍ എന്ന് കേട്ടിട്ടുണ്ടാവുമല്ലോ, അന്തര്‍ദ്ദേശീയമായി പ്രാബല്യത്തിലുള്ള ഒരു നിയമമാണ്. പകര്‍ച്ചവ്യാധി പടര്‍ച്ച ഉള്ളയിടത്ത് നിന്നും മറ്റൊരു രാജ്യത്ത് എയര്‍ പോര്‍ട്ടില്‍ ഇറങ്ങുന്ന ഒരാള്‍ക്ക്‌ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രസ്തുത രോഗം പടര്‍ത്താന്‍ ഈ വ്യക്തി സാധ്യത ഇല്ലാതാവും വരെ വ്യക്തിയെ എയര്‍ പോര്‍ട്ടില്‍ ഐസോലെറ്റ് ചെയ്യും. അത്തരുണത്തില്‍ ഒരു വ്യക്തിയുടെ ഏറ്റവും അടിസ്ഥാന പരമായ സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ചിലത് താല്‍ക്കാലികമായി നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും ഇത് അനിവാര്യമായ ഒരു പ്രക്രിയയാണ്, സമൂഹത്തിന്റെ മൊത്തം നന്മയെ ലാക്കാക്കിയുള്ളത്.

⚠ഗുരുതര പകര്‍ച്ചവ്യാധി ഭീഷണി നമ്മുടെ സമൂഹം നേരിട്ടപ്പോഴൊക്കെവടക്കാഞ്ചേരി എന്ന വ്യക്തി ഗൂഡാലോചനാ സിദ്ധാന്തങ്ങളും അവാസ്തവ പ്രചാരണങ്ങളും കൊണ്ട് പകര്‍ച്ചവ്യാധി കൂടുതല്‍ പടര്‍ന്നു പിടിക്കാനുതകുന്ന സാഹചര്യം സമൂഹത്തിലുണ്ടാക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ/അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍ പെടുത്തി ന്യായീകരിക്കത്തക്കതല്ല.

⚠ഇയാളുടെ കുപ്രചാരണങ്ങള്‍ അയാളെ മാത്രം ബാധിക്കുന്ന ഒന്നല്ല, പകര്‍ച്ച വ്യാധികളുടെ കാര്യത്തില്‍ വേണ്ട ചികിത്സാ നടപടികള്‍ /വാക്സിനുകള്‍ ഒക്കെ സ്വീകരിക്കാതിരിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത് ചെയിന്‍ ഓഫ് ട്രാന്‍സ്മിഷന്‍ സാധ്യമാവും വിധം രോഗാണുവിനു അടിമപ്പെടാന്‍ സാധ്യത ഉള്ളവരുടെ എണ്ണം സമൂഹത്തില്‍ കൂട്ടുന്നത്‌ വഴി മരുന്നും വാക്സിനും ചികിത്സയും എടുക്കാത്തവര്‍ക്ക് മാത്രമല്ല ഇതൊക്കെ സ്വീകരിക്കാന്‍ തയ്യാറായ ആള്‍ക്കാരുടെ ജീവനുവരെ ഇക്കൂട്ടര്‍ ഭീഷിണി ഉയര്‍ത്തുന്നുണ്ട്.

ഗുരുതര പകര്‍ച്ചവ്യാധികളും വടക്കാഞ്ചേരിയും... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

⚠ഇത് വടക്കനും കൂട്ടരും സ്വന്തം പ്രവര്‍ത്തന മേഖലയായ വടക്കന്‍ ജില്ലകളില്‍ തെളിയിച്ചു തന്നിട്ടുണ്ട്.വാക്സിനേഷന്‍ പ്രക്രിയ മൂലം നമ്മുടെ നാട്ടില്‍ നിന്നും ഏകദേശം അപ്രത്യക്ഷമായ മീസില്‍സ് , ഡിഫ്തീരിയ , ടെറ്റനസ് കേസുകള്‍ തിരിച്ചു കൊണ്ട് വന്നതില്‍ ഇദ്ദേഹത്തിന്‍റെയും കൂട്ടാളികളുടെയും പങ്കു ചില്ലറയല്ല.

⚠രോഗ പൊട്ടിപ്പുറപ്പെടലുകള്‍ വൈറസുകള്‍ക്കും മറ്റും ജനിതക വ്യതിയാനം ഉണ്ടാവാനുള്ള സാധ്യത ഉയര്‍ത്തുകയും പുതിയ തരം രോഗ ഭീഷണികള്‍ സമൂഹത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.

⛔വടക്കും ചേരിക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടെന്നും പറഞ്ഞു വണ്ടി ഓടിക്കാന്‍ ലൈസന്‍സ് എടുക്കാതെ, ട്രാഫിക് നിയമം പാലിക്കാതെ റോങ്ങ് സൈഡിലൂടെ വണ്ടി ഓടിച്ചു രസിക്കാനിറങ്ങിയാല്‍ സമൂഹം എന്ത് ചെയ്യണം?! അതിനേക്കാള്‍ ഗുരുതരമാണ് ചികിത്സിക്കാന്‍ ഒരു ലൈസന്‍സും ഇല്ലാതെ ഡോക്ടര്‍ എന്ന പദവി വ്യാജമായി മുന്നില്‍ ചേര്‍ത്തു ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചു സാമൂഹികാരോഗ്യം തകര്‍ക്കുന്നത്.

⛔ഇക്കാര്യത്തില്‍ വടക്കന്‍ ഒരു സ്ഥിരം കുറ്റവാളിയാവുന്നത്, കേവലം യാദൃശ്ചികമല്ലാ..മുന്‍കൂട്ടി തീരുമാനിച്ചു ബോധപൂര്‍വ്വം നുണകള്‍ പ്രചരിപ്പിക്കുന്നത് സ്വന്തം “കച്ചവടം” വികസിപ്പിക്കാനും പബ്ലിസിറ്റിക്ക് വേണ്ടിയുമാണ്.

⛔ഇയാളെ വളര്‍ത്തിയത് അധികാരികള്‍ തന്നെയാണ് ഇപ്പൊ വട വൃക്ഷത്തിനിട്ടു ഒരു വെട്ടു വെട്ടി, എന്താവും പരിണിതഫലമെന്നു കാത്തിരുന്ന് കാണാം.
എന്ത് ചികിത്സ സ്വയം സ്വീകരിക്കണം എന്ന് വടക്കനു വ്യക്തി സ്വാതന്ത്ര്യം ഉണ്ട്.

advertisment

News

Super Leaderboard 970x90