Money

ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഓണ്‍ലൈന്‍ അപേക്ഷിച്ച് തുക സ്വന്തം ബാങ്കില്‍ കൈപ്പറ്റാന്‍ കഴിയുന്ന പുതിയ സംവിധാനം ഒരുക്കി സർക്കാർ

മോശം കാര്യങ്ങള്‍ വിമര്ശിക്കുന്നതോടൊപ്പം നല്ല കാര്യങ്ങള്‍ അന്ഗീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമല്ലേ ഇത് പോലുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ അധികാരികള്‍ക്ക് പ്രേരണ ഉണ്ടാവൂ...

ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഓണ്‍ലൈന്‍ അപേക്ഷിച്ച് തുക സ്വന്തം ബാങ്കില്‍ കൈപ്പറ്റാന്‍ കഴിയുന്ന പുതിയ സംവിധാനം ഒരുക്കി സർക്കാർ

ഈ സര്‍ക്കാര്‍ ചെയ്യുന്നതില്‍ സന്തോഷം തോന്നുന്ന ചില കാര്യങ്ങള്‍ ഉണ്ട്.അതിലൊന്നാണിത്, മാതൃകാപരം.ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഓണ്‍ലൈന്‍ അപേക്ഷിച്ച് തുക സ്വന്തം ബാങ്കില്‍ കൈപ്പറ്റാന്‍ കഴിയുന്ന പുതിയ സംവിധാനം തികച്ചും ജനസൌഹൃദ പരിപാടിയാണ്.

മുന്‍കാലങ്ങളില്‍ നടന്ന പൊറാട്ടുനാടകങ്ങളിലൊന്നായിരുന്നു ദുരിതം അനുഭവിക്കുന്നവരെ വെച്ച് നടത്തുന്ന റോഡ്‌ഷോ."ജനസമ്പര്‍ക്കം" എന്ന പേരില്‍ നടത്തിയ ഈ പബ്ലിസിറ്റി സ്റ്റണ്ടിനു ചില മാദ്ധ്യമങ്ങള്‍ കുഴലൂതിയിരുന്നതും, ഇതിന്‍റെ നെഗറ്റീവ് വശങ്ങള്‍ മനസ്സിലാക്കാതെ ഇതിനു ചിലരില്‍ നിന്നെങ്കിലും പൊതു സമ്മിതി കിട്ടിയിരുന്നതും നിരാശാജനകമായ കാര്യമായിരുന്നു.

കുറെയധികം പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തത് വഴി ഈ പ്രക്രിയയുടെ ഒരു കണ്ണി ആയ ആള്‍ എന്ന നിലയ്ക്ക് പല കാര്യങ്ങളും അറിയാം.
പല കാരണങ്ങള്‍ കൊണ്ടും മുന്‍പത്തെ "ജനസംബര്‍ക്കം" പിന്തിരിപ്പന്‍ ജനവിരുദ്ധ(മനുഷ്യത്വ വിരുദ്ധ) ആശയവും,(അക്കമിട്ടു എഴുതാനാവും പോസ്റ്റ്‌ നീളും എന്നതിനാല്‍ തുനിയുന്നില്ല , ചിലത് കമന്റായി സമയം പോലെ ചേര്‍ക്കുന്നു) സംവിധാനങ്ങളുടെ തകര്‍ച്ച വിളിചോതുന്നതും, ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരാജയവും ആയിരുന്നു എന്നാണു വ്യക്തിപരമായ അഭിപ്രായം.

ആലംബഹീനര്‍ ആയവര്‍ക്ക് കൊടുക്കുന്ന സഹായ പ്രക്രിയ എന്നത്, 
പ്രമുഖര്‍ക്ക് അവരുടെ ഫോട്ടോ എടുത്തു പ്രദര്‍ശിപ്പിക്കാന്‍ പോന്ന രീതിയില്‍ മാസങ്ങള്‍ കാത്തിയിരുത്തി, ഒടുക്കം മണിക്കൂറുകള്‍ വെയിലത്ത് നിര്‍ത്തി നാടുവാഴി തമ്പ്രാന്‍റെ ഔദാര്യം പോലെ കൊടുക്കെണ്ടതോ, അതിന്റെ പേരില്‍ തമ്പ്രാന്റെ ദയാ ദാക്ഷിണ്യം ഉദ്ഘോഷിക്കപെടെണ്ടതോ അല്ല.

ഇന്നിപ്പോ, ഒരു പക്ഷെ കിട്ടുമായിരുന്ന താല്‍ക്കാലിക ചീപ് പബ്ലിസിറ്റി വേണ്ടാന്നു വെച്ചു ജനോപകാരപ്രദമായ രീതിയില്‍ ഈ പ്രവര്‍ത്തി കാര്യക്ഷമമായി നടത്താം എന്ന് തെളിയിക്കുക കൂടി ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും സ്നേഹം.

“മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി” എന്നത് ഒരു പേര് മാത്രമാണ്! അത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും കൊണ്ട് വന്നു കൊടുക്കുന്നതല്ല, അത് കൊടുക്കുന്നതിന്റെ ക്രെഡിറ്റ് ഒരു വ്യക്തിയുടെതും അല്ല, സുമനസ്സുകള്‍ ദാനം ചെയ്യുന്ന പണം അര്‍ഹിക്കുന്നവര്‍ക്ക് ഉത്തരവാദിത്വത്തോടെ കൊടുക്കുന്ന ജോലിയേ സര്‍ക്കാരിന് ഉള്ളൂ.

ഇതിനങ്ങനെ വാര്‍ത്താ പ്രാധാന്യം ഒന്നും ഇല്ലാന്ന് അറിയാം, ഇതില്‍ മുഖ്യന്‍ ഡസ്ക് ചാടി കടന്നു വന്നു, സി ടി സ്കാന്‍ തലകുത്തി പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്ത്, അലിവോടെ "ആരവിടെ ഒരു ഇരുപത്തയ്യായിരം കൊടടെ" എന്ന് പറയുകയില്ലല്ലോ,രാവിലെ തൊട്ടു പന്തലില്‍ കാഴ്ച വസ്തു പോലെ കിടത്തിയിരിക്കുന്ന ശയ്യാവലംബിയായ പാതി രാത്രിയും കാണാന്‍ ഔദാര്യം കാണിച്ച നാടുവാഴിയുടെ അപദാനങ്ങള്‍ വാഴ്ത്താന്‍ വകുപ്പില്ലല്ലോ!!

എന്നാലും ജനങ്ങള്‍ അറിയേണ്ട കാര്യമാണ്, മോശം കാര്യങ്ങള്‍ വിമര്ശിക്കുന്നതോടൊപ്പം നല്ല കാര്യങ്ങള്‍ അന്ഗീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമല്ലേ ഇത് പോലുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ അധികാരികള്‍ക്ക് പ്രേരണ ഉണ്ടാവൂ.

*ഈ പ്രവര്‍ത്തി ഫലപ്രദമായി നടക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്- ഈ സര്‍ക്കാര്‍ വന്നതിനു ശേഷം രണ്ടര ലക്ഷം പേര്‍ക്ക് 423 കോടി രൂപ വിതരണം ചെയ്തെന്നു കണക്കുകള്‍.

അപേക്ഷ സമര്‍പ്പിക്കേണ്ട സൈറ്റ് ലിങ്ക് : http://www.cmdrf.kerala.gov.in...

advertisment

Related News

    Super Leaderboard 970x90