Life Style

അലന്‍ ട്യൂറിംഗും ഹാര്‍വി മില്‍ക്കും അത്രയൊന്നും അറിയാതെ പോയതിനു പിന്നില്‍ ഒറ്റ കാര്യമേ ഉള്ളൂ... ഇവർ സ്വവര്‍ഗ്ഗാനുരാഗികൾ ആയിരുന്നു എന്നതാണ്... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

നമ്മുടെ നാട്ടിലും എത്രയോ അറിയപ്പെടാത്ത ട്യൂറിംഗ് ,മില്‍ക്ക് പോലുള്ള പ്രതിഭാശാലികളായ മനുഷ്യര്‍ ജീവിച്ചു മരിച്ചു കാണും. LGBTQ കളത്തില്‍ നില്‍ക്കുന്നുവെന്നതിന്റെ പേരില്‍ പൊതുധാരയില്‍ നിന്നും ഒഴിച്ച് നിര്‍ത്തപ്പെട്ട ഒരു പിടി മനുഷ്യര്‍ , പാര്ശ്വവല്‍ക്കരിക്കപ്പെട്ടതിന്റെ അപകര്‍ഷതാ ബോധവും, വിഷാദവും, സമൂഹം അടിച്ചേല്‍പ്പിച്ച വേദനയും പാപഭാരവും കുറ്റബോധവും ഒക്കെ പേറി അവരുടെ സഹജമായ കഴിവുകളും ചിന്തകളും പുറത്തെടുക്കാന്‍ കഴിയാതെ തിരിച്ചറിയാതെ തിരസ്കൃതരായ മനുഷ്യര്‍!!

അലന്‍ ട്യൂറിംഗും ഹാര്‍വി മില്‍ക്കും അത്രയൊന്നും അറിയാതെ പോയതിനു പിന്നില്‍ ഒറ്റ കാര്യമേ ഉള്ളൂ... ഇവർ സ്വവര്‍ഗ്ഗാനുരാഗികൾ ആയിരുന്നു എന്നതാണ്... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

അലന്‍ ട്യൂറിംഗ് , ഹാര്‍വി മില്‍ക്ക് പലര്‍ക്കും പരിചിതമായ രണ്ടു പേരുകളായിരിക്കും...

ഇവരുടെ ജീവിതങ്ങളെ ആസ്പദമാക്കി അല്‍പം നാള്‍ മുന്നേ 2 മികച്ച സിനിമകള്‍ വന്നിരുന്നു. അംഗീകാരങ്ങളും മറ്റും കിട്ടിയെങ്കിലും അതിനുമപ്പുറം ഈ സിനിമകള്‍ ചെയ്തത് അരികു വല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യര്‍ അമേരിക്കന്‍&ബ്രിട്ടീഷ് സമൂഹത്തില്‍ അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും, അവബോധം ഉണര്‍ത്തുകയും ചെയ്തുവെന്നതാണ്‌.

IPC 377 ഭാഗികമായി അസാധുവാക്കപ്പെട്ട ഈ ദിവസവും ഓര്‍മ്മയിലാദ്യം വന്നത് ഈ രണ്ടു മനുഷ്യരാണ്.

ആരാണ് അലന്‍ ട്യൂറിംഗ് ?

അസാമാന്യ ധിഷണാശാലിയായ ഈ മനുഷ്യന്‍ മാനവരാശിക്ക് നല്‍കിയ സംഭാവന ചില്ലറയല്ല. ഒരു ബ്രിട്ടീഷ് ഗണിത ശാസ്ത്രകാരന്‍ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ ഡാവിഞ്ചി മറ്റൊരു പെയിന്റെര്‍ എന്ന് പറഞ്ഞു പോവുന്നത് പോലെയാവും.വിക്കിപീഡിയയിലെ വിവരണം പകര്‍ത്തിയാല്‍ computer scientist, mathematician, logician, cryptanalyst, philosopher, and theoretical biologist.
ആധുനിക കംബ്യൂട്ടിംഗിനു അടിത്തറയിട്ട ധിഷണശാലി, തിയറിറ്റിക്കല്‍ കംബ്യൂട്ടര്‍ സയന്സിന്റെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്‌ന്‍റെയും പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി എന്നിങ്ങനെയൊക്കെ ആയിട്ടും,
ഐന്‍സ്റ്റീനെയും, എഡിസനെയും മേരി ക്യൂറിയേയുമൊക്കെ കൊച്ചു കുട്ടികള്‍ വരെ അറിയുകയും ആരാധിക്കുകയും ചെയ്യുമ്പോഴും ഇദ്ദേഹത്തെ അത്രയൊന്നും അറിയാതെ പോയതിനു പിന്നില്‍ ഒറ്റ കാര്യമേ ഉള്ളൂ അദ്ദേഹം ഒരു സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നു എന്നതാണ്.

സ്വവര്‍ഗ്ഗാനുരാഗം നിയമ വിരുദ്ധമായ ഒന്നായും ഗേ വെറുക്കപ്പെടേണ്ട ജന്മമെന്നും കരുതപ്പെടുന്ന ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്നതിനാല്‍ ബോധപൂര്‍വ്വം തന്നെ അദ്ദേഹത്തെയും കണ്ടുപിടുത്തങ്ങളെയും തമസ്കരിക്കുകയായിരുന്നു അന്നത്തെ ബഹുഭൂരിപക്ഷം വരുന്ന മറ്റു മനുഷ്യര്‍.

അലന്‍ ട്യൂറിംഗും ഹാര്‍വി മില്‍ക്കും അത്രയൊന്നും അറിയാതെ പോയതിനു പിന്നില്‍ ഒറ്റ കാര്യമേ ഉള്ളൂ... ഇവർ സ്വവര്‍ഗ്ഗാനുരാഗികൾ ആയിരുന്നു എന്നതാണ്... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

ലോക മഹായുദ്ധ ചരിത്രത്തിലും ട്യൂറിങ്ങിന്റെ പേര് തങ്ക ലിപികളില്‍ എഴുതി ചേര്‍ക്കേണ്ടതാണ്... ജര്‍മന്‍ രഹസ്യ സന്ദേശങ്ങള്‍ കോഡ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന നാസി എനിഗ്മ മെഷീന്‍ എന്ന് അറിയപ്പെട്ടിരുന്ന (ഒരിക്കലും ഡീ കോഡ് ചെയ്യാന്‍ പറ്റില്ല എന്ന് കരുതപ്പെട്ടിരുന്ന ) മെഷീന്‍ വക സന്ദേശങ്ങള്‍ ഡീ കോഡ് ചെയ്തത് ട്യൂറിംഗ് ആണ്...

അത്തരത്തില്‍ നിര്‍ണ്ണായകമായ പല ജര്‍മന്‍ രഹസ്യ സന്ദേശങ്ങളും ഡീ കോഡ് ചെയ്തു ബ്രിട്ടീഷ് ഇന്റെലിജെന്‍സ്‌ നു ലഭ്യമായത് ഹിറ്റ്ലര്‍ന്റെ പതനത്തിനു തന്നെ കാരണമായ സംഗതികളില്‍ ഒന്നാണെന്നാണ് ചരിത്രം. എന്നാല്‍ യുദ്ധശേഷം 1952 ല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അറെസ്റ്റ്‌ ചെയ്തു...ഗേ ആണെന്നതായിരുന്നു “ക്രിമിനല്‍ കുറ്റം”!!

അന്നത്തെ പ്രാകൃതമായ ശിക്ഷകളില്‍ ഒന്നായ കെമിക്കല്‍ castration (മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണ) ത്തിനു അദ്ദേഹത്തെ വിധേയമാക്കി.ശാരീരികമായും മാനസികമായും തളര്‍ന്ന അദ്ദേഹം 1954 ല്‍ സയനൈഡ് കഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു...നാല്‍പത്തൊന്നാം വയസ്സില്‍ !!! ഒരു പക്ഷെ ജീവിച്ചിരുന്നെങ്കില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ അദ്ദേഹം ലോകത്തിനു നല്‍കുമായിരുന്നു !!

അലന്‍ ട്യൂറിംഗും ഹാര്‍വി മില്‍ക്കും അത്രയൊന്നും അറിയാതെ പോയതിനു പിന്നില്‍ ഒറ്റ കാര്യമേ ഉള്ളൂ... ഇവർ സ്വവര്‍ഗ്ഗാനുരാഗികൾ ആയിരുന്നു എന്നതാണ്... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

ഹാര്‍വി മില്‍ക്ക് നെ പറ്റി :
ഗേ ആണെന്ന് പ്രസ്താവിച്ചു കൊണ്ട് തന്നെ സമൂഹത്തിനു മുന്നില്‍ വന്നു ആദ്യമായി ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ആയി അവരോധിക്കപ്പെട്ട ആള്‍ ആയിരുന്നു ഹാര്‍വി മില്‍ക്ക്.. ഗേ ലിബെറെഷന്‍ പ്രസ്ഥാനങ്ങള്‍ മുന്നില്‍ നിന്നും നയിച്ച അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു...എന്നാല്‍ അദ്ദേഹത്തിന്‍റെ വ്യക്തി വൈഭവവും ജീവിതവും കൊലപാതകവും അമേരിക്കന്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ഗണ്യമായ രീതിയില്‍ സ്വാധീനിച്ചു.
വിശദമായി വേണമെങ്കില്‍ പിന്നീട് ഒരിക്കല്‍ എഴുതാം താല്പര്യം ഉള്ളവര്‍ വായിച്ചു നോക്കുക..അല്ലെങ്കില്‍ മില്‍ക്ക് എന്ന പേരിലുള്ള സിനിമ കാണുക.

ദശകങ്ങള്‍ എടുത്തു വൈദേശിക സമൂഹം പോലും ഈ മഹദ് വ്യക്തിത്വങ്ങളെ ശരിയായി വിലയിരുത്താന്‍, അവരോടു മാപ്പ് അപേക്ഷിക്കാന്‍...

നാം ഇന്നും അതിനടുത്തു പോലും എത്തിട്ടിയില്ലയെങ്കിലും നേരായ ദിശയിലുള്ള ഒരു ചെറിയ വലിയ കാല്‍വെയ്പ് ആണിന്നുണ്ടായത്...

നമ്മുടെ നാട്ടിലും എത്രയോ അറിയപ്പെടാത്ത ട്യൂറിംഗ് ,മില്‍ക്ക് പോലുള്ള പ്രതിഭാശാലികളായ മനുഷ്യര്‍ ജീവിച്ചു മരിച്ചു കാണും. 
LGBTQ കളത്തില്‍ നില്‍ക്കുന്നുവെന്നതിന്റെ പേരില്‍ പൊതുധാരയില്‍ നിന്നും ഒഴിച്ച് നിര്‍ത്തപ്പെട്ട ഒരു പിടി മനുഷ്യര്‍ , പാര്ശ്വവല്‍ക്കരിക്കപ്പെട്ടതിന്റെ അപകര്‍ഷതാ ബോധവും, വിഷാദവും, സമൂഹം അടിച്ചേല്‍പ്പിച്ച വേദനയും പാപഭാരവും കുറ്റബോധവും ഒക്കെ പേറി അവരുടെ സഹജമായ കഴിവുകളും ചിന്തകളും പുറത്തെടുക്കാന്‍ കഴിയാതെ തിരിച്ചറിയാതെ തിരസ്കൃതരായ മനുഷ്യര്‍!!

അലന്‍ ട്യൂറിംഗും ഹാര്‍വി മില്‍ക്കും അത്രയൊന്നും അറിയാതെ പോയതിനു പിന്നില്‍ ഒറ്റ കാര്യമേ ഉള്ളൂ... ഇവർ സ്വവര്‍ഗ്ഗാനുരാഗികൾ ആയിരുന്നു എന്നതാണ്... ദീപു സദാശിവൻ എഴുതിയ കുറിപ്പ്

അത്തരം മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലുമാണ് നാം എന്ന ഭൂരിപക്ഷം ഇന്നേവരെ ഹനിച്ചു കൊണ്ടിരുന്നത് ...സുപ്രീം കോടതി പരാമര്‍ശിച്ചത് പോലെ നാം അവരോടു മാപ്പ് ചോദിക്കേണ്ടതുണ്ട്...ഇനിയും ഈ തെറ്റ് ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്, അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടതുണ്ട് അവര്‍ക്കെതിരെയുള്ള അക്രമങ്ങളെ നാം ഒന്നിച്ചു ചെറുക്കേണ്ടതുണ്ട്, അവരെ സഹായിക്കെണ്ടതുണ്ട് ...ഉള്ളിലെ ഹോമോഫോബിയയുടെ കറ പൂര്‍ണ്ണമായും തുടച്ചു നീക്കെണ്ടതുണ്ട് (ഞാന്‍ ഇപ്പഴും അതില്‍ നിന്നും പൂര്‍ണ്ണ വിമുക്തനാണ് എന്ന് എനിക്ക് തോന്നുന്നില്ല)..കാലം നമ്മള്‍ക്ക് മാപ്പ് തരട്ടെ...

advertisment

News

Super Leaderboard 970x90