Life Style

'വിഷാദരോഗം'... ഓരോ ദിവസവും ഒരു യുദ്ധമായി തോന്നുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചികിത്സയാണ് ആവശ്യം... എല്ലാ ദുരഭിമാനവും മാറ്റി വെച്ച് അവരുടെ കൂടെ നിൽക്കുക, ശാസ്ത്രീയമായ ചികിൽസ തേടുക...

വിശപ്പും ആഗ്രഹവും പ്രണയവും തോന്നാത്ത, എന്തിനെന്നറിയാതെ അതി രാവിലെ എഴുന്നേല്പിക്കുന്ന ഒരു രോഗം.നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും മരണത്തെ ഭയപ്പെടുത്തുന്നതും എല്ലാം ഈ ഹോർമോണുകളും അവയുടെ ഏറ്റക്കുറച്ചിലുകളും മാത്രമാണ്. ഇട്ട് മൂടാനുള്ള സ്വത്തോ, "വീട്ടിൽ ഒന്നിനും കുറവില്ലാത്തതോ", കാമുകിയോ ഭാര്യയോ കുട്ടികളോ ഉള്ളതൊന്നും പലപ്പോഴും ഒരു വിഷാദരോഗിക്ക് ജീവിതത്തിൽ പിടിച്ചു നിൽക്കാൻ തോന്നിക്കുന്ന കാരണങ്ങൾ ആവില്ല.

'വിഷാദരോഗം'... ഓരോ ദിവസവും ഒരു യുദ്ധമായി തോന്നുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചികിത്സയാണ് ആവശ്യം... എല്ലാ ദുരഭിമാനവും മാറ്റി വെച്ച് അവരുടെ കൂടെ നിൽക്കുക, ശാസ്ത്രീയമായ ചികിൽസ തേടുക...

വിഷാദരോഗം ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്... കൂടെയുള്ളവരെയും പിടിച്ചുലയ്ക്കും. തിരിച്ചറിയണം, അംഗീകരിക്കണം, ശരിയായ ചികിത്സ തേടണം.

"ഒരു കുഞ്ഞ് നിങ്ങളെ നോക്കി ചിരിക്കുമ്പോൾ, നിങ്ങളുടെ വിരലിൽ നിന്നു പിടിവിടാതിരിക്കുമ്പോൾ, കൂട്ടുകാരി നിങ്ങൾ പറയുന്നത് ശ്രദ്ധിക്കാതെ നിങ്ങളിൽ മുഴുകി ഇരിക്കുകയാണെന്ന് പെട്ടന്ന് മനസ്സിലാവുമ്പോൾ, ക്‌ളാസ് നടന്നു കൊണ്ടിരിക്കുമ്പോഴും ഇന്നുച്ചക്ക് ഹോസ്റ്റലിൽ ബിരിയാണി ആണല്ലോ എന്നോർത്തു സന്തോഷിക്കുമ്പോൾ , ഹെഡ്‌സെറ്റിൽ "മഴയെ തൂമഴയെ.." എന്നൊക്കെയുള്ള പാട്ടും കേട്ട് KSRTC ബസിന്റെ സൈഡ് സീറ്റിൽ കാറ്റുംകൊണ്ടു ചിരിച്ച മുഖത്തോടെ ഇരിക്കുമ്പോൾ, അപ്പോഴെല്ലാം നിങ്ങളുടെ തലച്ചോറിനകത്ത് ചില രാസപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഈ സമയത്തു ഒഴുകി നടക്കുന്ന ചില ഹോർമോണുകൾ തലച്ചോറിന്റെ ചിലയിടങ്ങളെ ചുംബിക്കുമ്പോൾ മനസ്സിൽ ഒരു പൂവ് വിരിഞ്ഞ പോലെ തോന്നും. ഒരു മനോഹരമായ അനുഭൂതി. സന്തോഷം.

'വിഷാദരോഗം'... ഓരോ ദിവസവും ഒരു യുദ്ധമായി തോന്നുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചികിത്സയാണ് ആവശ്യം... എല്ലാ ദുരഭിമാനവും മാറ്റി വെച്ച് അവരുടെ കൂടെ നിൽക്കുക, ശാസ്ത്രീയമായ ചികിൽസ തേടുക...

എന്തിനിത്ര നീട്ടി പറഞ്ഞു എന്നു ചോദിച്ചാൽ, ഇതിനു വിപരീതമായ ഒരവസ്ഥ, വിഷാദം, അത് വന്നു മുന്നിൽ നിൽക്കുമ്പോഴേ നേരത്തെ പറഞ്ഞ സന്തോഷത്തിന് ജീവിതത്തിൽ എത്ര സ്വാധീനം ഉണ്ടെന്നു അറിയൂ. ഞാൻ ആദ്യം പറഞ്ഞ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒരു വികാരവും തോന്നാത്ത അവസ്‌ഥ. വിശപ്പും ആഗ്രഹവും പ്രണയവും തോന്നാത്ത, എന്തിനെന്നറിയാതെ അതി രാവിലെ എഴുന്നേല്പിക്കുന്ന ഒരു രോഗം.നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും മരണത്തെ ഭയപ്പെടുത്തുന്നതും എല്ലാം ഈ ഹോർമോണുകളും അവയുടെ ഏറ്റക്കുറച്ചിലുകളും മാത്രമാണ്. 

ഇട്ട് മൂടാനുള്ള സ്വത്തോ, "വീട്ടിൽ ഒന്നിനും കുറവില്ലാത്തതോ", കാമുകിയോ ഭാര്യയോ കുട്ടികളോ ഉള്ളതൊന്നും പലപ്പോഴും ഒരു വിഷാദരോഗിക്ക് ജീവിതത്തിൽ പിടിച്ചു നിൽക്കാൻ തോന്നിക്കുന്ന കാരണങ്ങൾ ആവില്ല. എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിച്ചു കിട്ടിയാൽ മതിയെന്നും, മരിച്ചു കഴിഞ്ഞാൽ ഈ യുദ്ധം ഒന്നു തീരുമല്ലോ എന്നും മാത്രമാവും ചിന്ത. ബാധയൊഴിപ്പിച്ചും വഴിപാട് നടത്തിയും ഒന്നും സമയം കളയാനില്ല,ഓരോ ദിവസവും ഒരു യുദ്ധമായി തോന്നുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചികിത്സയാണ് ആവശ്യം. എല്ലാ ദുരഭിമാനവും മാറ്റി വെച്ച് അവരുടെ കൂടെ നിൽക്കുക, ശാസ്ത്രീയമായ ചികിൽസ തേടുക, മരുന്നു പ്രവർത്തിക്കും വരെ ശ്രദ്ധയോടെയും കരുതലോടും കൂടി അവർക്ക് തുണയാവുക. ശരീരത്തിന്റെ ഏതൊരസുഖവും ഭേദമാവുന്നത് പോലെ മനസ്സിന്റെയും അസുഖം മാറി അവർ തിരിച്ചു വരും.

'വിഷാദരോഗം'... ഓരോ ദിവസവും ഒരു യുദ്ധമായി തോന്നുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചികിത്സയാണ് ആവശ്യം... എല്ലാ ദുരഭിമാനവും മാറ്റി വെച്ച് അവരുടെ കൂടെ നിൽക്കുക, ശാസ്ത്രീയമായ ചികിൽസ തേടുക...

കണ്ട്രോൾഡ് ഡെമോളിഷൻ(controlled demolition) എന്നൊന്നുണ്ട്, ചുറ്റുപാടുമുള്ള കെട്ടിടങ്ങൾക് കേടുപാട് പറ്റാതെ കൃത്യമായി വൻ കെട്ടിയിടങ്ങളെ തകർക്കുന്ന ഒരു പരിപാടി. പ്രകൃതി അതിന് വേണ്ടാത്തവരെ ഒഴിവാക്കാനായി മനുഷ്യർക്കിടയിൽ നടത്തുന്ന കണ്ട്രോൾഡ് ഡെമോളിഷൻ ആണ് ഡിപ്രഷൻ എന്നാണ് നിറഞ്ഞ കണ്ണുകളോടെ അവൻ പറഞ്ഞത്. പക്ഷെ ജീവിതം ഒരു മരുന്ന് കുറിപ്പടിക്കപുറം അവനെ കാത്ത് നിൽപ്പുണ്ടായിരുന്നു. അവനെ പോലെ നിങ്ങൾക് ചുറ്റും ചിരിയുടെ മുഖം മൂടി അണിഞ്ഞ് അവർ ഉള്ളിലേക്ക് തകർന്നു കൊണ്ടിരിപ്പുണ്ടാവാം, അവരിലേക്ക് ഒരു കൈ നീട്ടി ജീവിതത്തിലേക്ക് തിരിച്ചു വിളിക്കൂ.

advertisment

News

Super Leaderboard 970x90