Kerala

ദീപ നിശാന്തിന്റെ പേര് തന്റെ പട്ടിക്കിടുമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്‍എസ്എസുകാരിക്ക് ദീപയുടെ വായടപ്പിക്കുന്ന മറുപടി

ഗാന്ധിജിയെ വെടിവെച്ചു കൊന്നതില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നും, ഗാന്ധി ഘാതകനെ ആര്‍എസ്എസ് ആരാധിക്കുന്നുണ്ടെന്നും തെളിയിച്ചാല്‍ ഒരു പട്ടിയെ വാങ്ങി അതിന് ദീപ എന്ന് പേരിട്ട്, ഒരു ഉമ്മ കൊടുക്കുമെന്നായിരുന്നു അമ്പിക ജെകെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെ പിന്നാലെ മറുപടിയുമായി ദീപ രംഗത്ത് എത്തിയത്.

ദീപ നിശാന്തിന്റെ പേര് തന്റെ പട്ടിക്കിടുമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്‍എസ്എസുകാരിക്ക് ദീപയുടെ വായടപ്പിക്കുന്ന മറുപടി

പ്രശസ്ത എഴുത്തുകാരി ദീപ നിശാന്തിന്റെ പേര് തന്റെ പട്ടിക്കിടുമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്‍എസ്എസുകാരിക്ക് ചുട്ട മറൂപടിയുമായി ദീപ നിഷാന്ത്.ഗാന്ധിജിയെ വെടിവെച്ചു കൊന്നതില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്നും, ഗാന്ധി ഘാതകനെ ആര്‍എസ്എസ് ആരാധിക്കുന്നുണ്ടെന്നും തെളിയിച്ചാല്‍ ഒരു പട്ടിയെ വാങ്ങി അതിന് ദീപ എന്ന് പേരിട്ട്, ഒരു ഉമ്മ കൊടുക്കുമെന്നായിരുന്നു അമ്പിക ജെകെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെ പിന്നാലെ മറുപടിയുമായി ദീപ രംഗത്ത് എത്തിയത്.

എന്റെ പേരിട്ടാലും, അബദ്ധത്തില്‍പ്പോലും നിങ്ങള്‍ക്ക് എന്റെ പേരിടരുതേ ജേഷ്ഠത്തി എന്നുതുടങ്ങിക്കൊണ്ടാണ്  മറുപടിയുമായി ദീപ രംഗത്തെത്തിയത് . ഞാനതിന് നിങ്ങളെ വല്ലോം പറഞ്ഞോ ജേഷ്ഠത്തീ?? ഗുജറാത്തിലെ മൂവായിരം മുസ്ലീങ്ങളെ പോലെ തന്നെ ഗാന്ധിജിയും ആത്മഹത്യ ചെയ്തതാണെന്ന് ആര്‍ക്കാണ് അറിഞ്ഞ് കൂടാത്തത്, പരിഹാസ സ്വരത്തില്‍ ദീപ നിശാന്ത് പോസ്റ്റില്‍ എഴുതി. കട്ടവന്റെ തലയില്‍ പൂട കാണുമെന്ന് പറയുമ്പോഴേക്കും തപ്പി നോക്കുന്നത് ഒരു റിഫളക്‌സ് പ്രവര്‍ത്തനമാണെന്ന് കൂടി ഉള്‍പ്പെടുത്തിയാണ് ദീപയുടെ പോസ്റ്റ് അവസാനിക്കുന്നത്.

എന്തായാലും ദീപ ടിച്ചര്‍ നല്‍കിയ മറുപടി പോസ്റ്റ് ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായി കഴിഞ്ഞു.

advertisment

News

Related News

    Super Leaderboard 970x90