" താഴ്ന്ന ജാതിക്കാരായി ജനിക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ ദുഷ്കൃത്യം ചെയ്തവരാണെന്നും അവർ നീക്കി നിർത്തപ്പെടേണ്ടവരാണെന്നും തങ്കലിപികളിൽ എഴുതിപ്പിടിപ്പിച്ച 'വിചാരധാര'കളാണ് നിങ്ങളെ നയിക്കുന്നത്! നിങ്ങൾക്കെന്തു മതേതരത്വം ? എന്ത് ജനാധിപത്യം? - ദീപ നിഷാന്ത്

മുസ്ലീങ്ങളെ സഹോദരന്മാരായി കാണണമെന്നും പാകിസ്ഥാനുമായി സൗഹൃദം പുലർത്തണമെന്നും ആഗ്രഹിച്ച ഒരാളെ നിങ്ങളെങ്ങനെ വെച്ചുപൊറുപ്പിക്കും?" എൻ്റെ കയ്യിൽ രക്തമില്ലാ '' എന്ന് എത്ര ഉറക്കെ പറഞ്ഞാലും ആ രക്തക്കറ നിങ്ങളുടെ കയ്യിൽ നിന്നും പോകില്ല. എത്ര നുണകളെഴുതിപ്പിടിപ്പിച്ചാലും ചരിത്രം തിരുത്തിയാലും പാഠപുസ്തകങ്ങൾ തിരുത്തിയാലും ഓർമ്മകളിലെ ചരിത്രം കാലഘട്ടങ്ങളിലൂടെ പകർന്നൊഴുകും.

" താഴ്ന്ന ജാതിക്കാരായി ജനിക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ ദുഷ്കൃത്യം ചെയ്തവരാണെന്നും അവർ നീക്കി നിർത്തപ്പെടേണ്ടവരാണെന്നും തങ്കലിപികളിൽ എഴുതിപ്പിടിപ്പിച്ച 'വിചാരധാര'കളാണ് നിങ്ങളെ നയിക്കുന്നത്! നിങ്ങൾക്കെന്തു മതേതരത്വം ? എന്ത് ജനാധിപത്യം? - ദീപ നിഷാന്ത്

"ഹിന്ദുക്കളെ മുഴുവൻ വെടിവെച്ചു കൊല്ലാൻ നീ പറഞ്ഞതെന്തിനാ .. " എന്ന് ചോദിച്ചു നിഷ്കളങ്കബന്ധുവിനോട്, "അങ്ങട്ട് മാറി കുടുംബസമേതം നിൽക്കൂ.. ഞാൻ അകത്തുള്ളവരെ മുഴുവൻ വെടിവെച്ചുകൊന്നിട്ടിപ്പം വരാം..." എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് നടക്കുന്ന സന്ദർഭങ്ങൾ കുടുംബകൂട്ടായ്മകളിൽ ഈയിടെ ഉണ്ടാകാറുണ്ട്. .വലിയ കാര്യമാക്കി എടുത്തിരുന്നില്ല.. പക്ഷേ അത്തരം നിഷ്കളങ്കരായ വിശ്വാസികളെ നുണകൾ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രപ്രചരണതന്ത്രങ്ങളെ അവഗണിക്കാൻ പാടില്ലെന്ന് ഇപ്പോൾ തോന്നുന്നു.. വിപിനും അതുപോലെ നിരവധി പേരും എന്നെക്കുറിച്ച് ചിലർ നടത്തുന്ന നുണപ്രചരണങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അന്തം വിട്ടു പോയി! ഞാൻ ഹിന്ദുക്കളെ കൊല്ലാൻ നടക്കുന്ന യക്ഷിണിയാണ്, ഹിന്ദുമതത്തിൽ നിന്നും വിശ്വാസികളെ അടർത്തിമാറ്റി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിക്കലാണ് എൻ്റെ അജണ്ട, മൂന്നാല് കുട്ട്യോളെ പൊന്നാനീക്കൊണ്ടോയി തൊപ്പിടീച്ചിട്ടുണ്ട്, ഞാൻ തിയേറ്റർ കേസിലെ ശിശുപീഡകനായ മൊയ്തീനെ അനുകൂലിച്ച് എഴുതി, കഴിഞ്ഞ ദിവസം മരണപ്പെട്ട സിസ്റ്റർ ലിനിയെ അപകീർത്തിപ്പെടുത്തും വിധം ഫേസ്ബുക്കിലെഴുതി.... എന്നൊക്കെയാണ് വാട്സപ്പ് പ്രചരണങ്ങൾ.ഇതുപോലുള്ള വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചില ചാണകത്തലകൾ..

നുണകൾ വ്യാപകമായി പ്രചരിപ്പിച്ച് അത് സത്യമാണെന്ന് വരുത്തിത്തീർക്കുന്ന നിങ്ങൾ, നിങ്ങൾക്ക് അനഭിമതരായ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുമെതിരെ എക്കാലത്തും പ്രയോഗിക്കുന്ന നികൃഷ്ട തന്ത്രമാണിത്. മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമെല്ലാം വൈദേശിക സങ്കൽപ്പങ്ങളാണെന്നും അവ ഇന്ത്യൻ ഭരണഘടനയിൽ നിലനിർത്തുന്നത് അനുചിതമാണെന്നും പരസ്യമായി പറയുന്ന കേന്ദ്രമന്ത്രിമാരുള്ളപ്പോൾ നിങ്ങളീ ചെയ്യുന്നതൊന്നും ഒന്നുമല്ല. മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ നിന്നും നീക്കം ചെയ്യണമെന്നു വാദിച്ച നിങ്ങളെയൊക്കെ സഹിക്കേണ്ട ഗതികേട് ഒരു ജനതയ്ക്കുണ്ടായിപ്പോയി!

" ബ്രാഹ്മണൻ്റെ പേര് ധിക്കാരപൂർവ്വം പറയുന്ന ശൂദ്രൻ്റെ തൊണ്ടയിൽ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാണി കുത്തിയിറക്കണമെന്ന് " എഴുതിപ്പിടിപ്പിച്ച, മനുസ്മൃതിശാസനകളെ ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുന്ന നിങ്ങൾക്ക് മതേതരത്വം എന്ന വാക്ക് കടുത്ത അശ്ലീലമായിരിക്കും! ആ വാക്കുച്ചരിക്കുന്നവരൊക്കെ നിങ്ങളുടെ ശത്രുക്കളായിരിക്കും.." മതേതരത്വത്തിൽ വിശ്വസിക്കുന്നവർ സ്വന്തം മാതാപിതാക്കൾ ആരെന്നറിയാത്തവരാണെന്ന് " പറഞ്ഞത് ഇന്ത്യൻ ഭരണഘടന തൊട്ട് സത്യവാചകം ചൊല്ലി അധികാരമേറ്റ ആളാണ്! ആ ആൾക്കു വേണ്ടി കയ്യടിച്ചവരാണ് നിങ്ങൾ!

" താഴ്ന്ന ജാതിക്കാരായി ജനിക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ ദുഷ്കൃത്യം ചെയ്തവരാണെന്നും അവർ നീക്കി നിർത്തപ്പെടേണ്ടവരാണെന്നും തങ്കലിപികളിൽ എഴുതിപ്പിടിപ്പിച്ച 'വിചാരധാര'കളാണ് നിങ്ങളെ നയിക്കുന്നത്! നിങ്ങൾക്കെന്തു മതേതരത്വം ? എന്ത് ജനാധിപത്യം?

"ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്ലീങ്ങൾ തൻ്റെ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന സനാതന ഹിന്ദുവായ ഒരു ഗാന്ധി നിങ്ങൾക്കിടയിൽ ജീവിക്കുന്നത് അത്ര വലിയ അപരാധമാണോ?" എന്ന ചോദ്യം ചോദിച്ചതിനാണ് നിങ്ങളുടെ ഹൃദയം ഗാന്ധി വിദ്വേഷത്താൽ നിറഞ്ഞത്.മുസ്ലീങ്ങളെ സഹോദരന്മാരായി കാണണമെന്നും പാകിസ്ഥാനുമായി സൗഹൃദം പുലർത്തണമെന്നും ആഗ്രഹിച്ച ഒരാളെ നിങ്ങളെങ്ങനെ വെച്ചുപൊറുപ്പിക്കും?" എൻ്റെ കയ്യിൽ രക്തമില്ലാ '' എന്ന് എത്ര ഉറക്കെ പറഞ്ഞാലും ആ രക്തക്കറ നിങ്ങളുടെ കയ്യിൽ നിന്നും പോകില്ല. എത്ര നുണകളെഴുതിപ്പിടിപ്പിച്ചാലും ചരിത്രം തിരുത്തിയാലും പാഠപുസ്തകങ്ങൾ തിരുത്തിയാലും ഓർമ്മകളിലെ ചരിത്രം കാലഘട്ടങ്ങളിലൂടെ പകർന്നൊഴുകും.

" പല മതസാരവുമേകം !" എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിൻ്റെ പേരുച്ചരിക്കാൻ നിങ്ങൾക്കവകാശമുണ്ടോ?

" അടച്ചിട്ട ക്ഷേത്രങ്ങളിലിരുന്ന് പൂജ ചെയ്യുന്നതിനേക്കാൾ നിങ്ങൾ ഈശ്വരനുമായി അടുക്കുന്നത് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചാണെ" ന്നു പറഞ്ഞ സ്വാമി വിവേകാനന്ദനെ നിങ്ങൾക്കു പരിചയമുണ്ടോ? മനുഷ്യർ തമ്മിലുള്ള കളികളിലും കൂട്ടായ്മകളിലും ഈശ്വരനെ കാണുന്ന ഉജ്ജ്വല സങ്കൽപ്പത്തെക്കുറിച്ചൊക്കെ ആരോട് പറയാനാണ്!

"ഉദാത്തമായ മാനവികമൂല്യങ്ങളിലധിഷ്ഠിതമാണ് തൻ്റെ മതമെന്നും, തൻ്റെ മതം പോലെയോ, അതിനൊരു പടി മേലെയോ ആണ് മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെന്ന് തിരിച്ചറിഞ്ഞ് പെരുമാറാനുള്ള വിവേകമാണ് മതനിരപേക്ഷത " എന്നൊക്കെ അപര മതവിദ്വേഷത്തിൻ്റെ കാളകൂടവിഷം ഹൃദയത്തിൽ നിറച്ചു വെച്ചിട്ടുള്ള നിങ്ങളോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ലെന്നറിയാം.. ഇനിയും നിങ്ങൾക്കെതിരെ ഒന്നുമെഴുതില്ലെന്ന് തീരുമാനിച്ചിരുന്നതാണ്.. പേടി കൊണ്ടല്ല... വഴിയിൽ കുരയ്ക്കുന്ന എല്ലാ പട്ടികളേയും കല്ലെറിഞ്ഞോടിക്കാൻ നിന്നാൽ എത്തേണ്ടിടത്തെത്തില്ലെന്ന നാടൻ ചൊല്ലുണ്ട്... അതു ബോധ്യമുള്ളതുകൊണ്ടാണ്..

നുണകൾ തുടരണം... ഒരു രാജ്യത്തിൻ്റെ രാഷ്ട്രീയ ,ബൗദ്ധിക, സാംസ്കാരിക മണ്ഡലങ്ങളിൽ സക്രിയമായ ഒരിടപെടലും നടത്തിയിട്ടില്ലാത്ത, മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെപ്പോലും തള്ളിപ്പറഞ്ഞ ദേശീയവഞ്ചകരായ ചെരിപ്പുനക്കികളിൽ നിന്ന് നുണകൾ തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്!

( വിപിന് നന്ദി... വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന്.)

വിപിൻ ഈ വിഷയത്തിലെഴുതിയ പോസ്റ്റിൻ്റെ ലിങ്ക്

advertisment

News

Related News

Super Leaderboard 970x90