'അവർ എന്നെ ബലാത്സംഗം ചെയ്യട്ടെ.... എന്റെ മാനം അതോടെ നശിപ്പിക്കാം എന്നാണ് അവർ ഉദ്ദേശിക്കുന്നത് ... സംഘപരിവാർ കാരാ നിങ്ങൾക്ക് തെറ്റി ....'- ദീപ നിഷാന്ത്

ഞാൻ ഒരു അധ്യാപികയാണ്. ഒരു മികച്ച അധ്യാപിക എന്നൊന്നുമുള്ള അവകാശ വാദം എനിക്കില്ല. ഞാൻ വളരെ താഴെയാണ് എന്ന് എനിക്ക് അറിയാം. എന്നാലും ഞാൻ ശശികല ടീച്ചറെക്കാളും മികച്ച ടീച്ചർ തന്നെയാണ് എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്....

'അവർ എന്നെ ബലാത്സംഗം ചെയ്യട്ടെ.... എന്റെ മാനം അതോടെ നശിപ്പിക്കാം എന്നാണ് അവർ ഉദ്ദേശിക്കുന്നത് ... സംഘപരിവാർ കാരാ നിങ്ങൾക്ക് തെറ്റി ....'- ദീപ നിഷാന്ത്

അവർ എന്നെ ബലാത്സംഗം ചെയ്യട്ടെ. അങ്ങനെ ആണല്ലോ അവർ പറയുന്നതും പ്രഖ്യാപിക്കുന്നതും.

ബലാത്സംഗം അവരുടെ കാമപൂർത്തീകരണം മാത്രമല്ല അത് അവരുടെ ആയുധവും കൂടിയാണ്. നാം അത് ആസിഫായിലും ഒഡീഷയിലെ കന്യാസ്ത്രീകളിലും മറ്റു പല സ്ത്രീകളിലും നാം കണ്ടതാണല്ലോ

അവർ ഉദ്ദേശിക്കുന്നത് എന്റെ മാനം അതോടെ നശിപ്പിക്കാം എന്നാണ്. സ്ത്രീയുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിൽ ആണ് അവളുടെ മാനം കുടികൊള്ളുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

സംഘപരിവാർ കാരാ നിങ്ങൾക്ക് തെറ്റി എന്നാൽ.

സാന്ദർഭികമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് എന്റെ ഹൃദയപൂർവ്വമായ നന്ദി യാണ്. എന്നെ ഞാനാക്കിയ ഒന്നിനെ.

നിങ്ങൾ എന്നെ ബലാസംഗം ചെയ്താൽ ഞാൻ അതോടെ തീരും എന്നുള്ളത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്. ഞാൻ ഇപ്പൊ ശക്തയായിരിക്കുന്നു. അഥവാ നിങ്ങൾ എന്നെ ശക്തയാക്കിയിരിക്കുന്നു.

രണ്ടു കൊല്ലം മുന്നേയാണ് ഇതുപോലുള്ള ഭീഷണികൾ ഞാൻ നേരിടേണ്ടി വന്നിരുന്നത് എങ്കിൽ ഒരു പക്ഷെ ഞാൻ ഭയപെട്ടുപോയേനെ. പക്ഷെ ഇപ്പൊ ഞാൻ അതിനെയൊക്കെ തരണം ചെയ്യാൻ പഠിച്ചിരിക്കുന്നു. അതിന് നിങ്ങളോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്.

എനിക്ക് നിരന്തരം ഭീഷണികളാണ് എന്റെ മക്കളെ വെച്ച് കൊണ്ട് പോലും അവർ ഭീഷണി പെടുത്തുന്നു.

ഇല്ല ഞാൻ തളരില്ല.

ഞാൻ ഒരു അധ്യാപികയാണ്. ഒരു മികച്ച അധ്യാപിക എന്നൊന്നുമുള്ള അവകാശ വാദം എനിക്കില്ല. ഞാൻ വളരെ താഴെയാണ് എന്ന് എനിക്ക് അറിയാം. എന്നാലും ഞാൻ ശശികല ടീച്ചറെക്കാളും മികച്ച ടീച്ചർ തന്നെയാണ് എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.

എനിക്ക് എന്റെ ജീവിതത്തിൽ ധാരാളം സർട്ടിഫിക്കറ്റുകൾ കിട്ടിയിട്ടുണ്ട് ധാരാളം അവാർഡുകൾ കിട്ടിയിട്ടുണ്ട്. എന്റെ ഡിഗ്രി സെര്ടിഫിക്കറ്റോ മറ്റു സർട്ടിഫിക്കറ്റോ ഒന്നും അല്ല എന്റെ ജീവിതത്തിൽ എനിക്ക് യെതാർത്ഥത്തിൽ സന്തോഷം തന്നിട്ടുള്ള സർട്ടിഫിക്കറ്റുകൾ.

സംഘപരിവാർ സംഘടനകൾ എനിക്കെതിരെ രണ്ട് കേസ് കൊടുത്തിട്ടുണ്ട്. ആ രണ്ട് കടലാസുകളാണ് എന്റെ ജീവിതം ധന്യമാക്കുന്ന എന്റെ സർട്ടിഫിക്കേറ്റ്.
എനിക്ക് അത് മതി.

അവരുടെ ശത്രു ആവുക എന്നല്ലാതെ മറ്റെന്താണ് നമുക്ക് കിട്ടേണ്ടത്..

നാം സംസാരിക്കണം നാം അപിപ്രായം പറയണം അത് നമ്മുടെ ബാധ്യതയാണ് നമ്മുടെ ഭരണഘടന നമുക്ക് തന്ന സ്വാതന്ത്ര്യം നാം ഉപയോഗിക്കണം.

നാം നിത്യജീവിതത്തിൽ സംഭവിക്കുന്ന ഇക്കാലഘട്ടത്തിലേ അസഹിഷ്ണുത ക്കെതിരെ ജാഗരൂഗരാവണം..

( കാര്യവട്ടം കേമ്പസിൽ നടന്ന വനിതാ സമ്മേളനത്തിൽ ദീപ നിഷാന്ത് ടീച്ചർ സംസാരിച്ചതിലെ പ്രസക്തഭാഗങ്ങൾ )

advertisment

News

Related News

    Super Leaderboard 970x90