'നിശാന്തിനെ പരിചയപ്പെടുമ്പോൾ എന്റെ പ്രായം14,ഇനി അതും 'ബാലപീഡന'മാകുമോ?'

“ജയിൽ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു ” എന്ന വാചകം വിശദീകരണ പോസ്റ്റിൽ ബൽറാം എഴുതുന്നത് മധ്യവർഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്...

'നിശാന്തിനെ പരിചയപ്പെടുമ്പോൾ എന്റെ പ്രായം14,ഇനി അതും 'ബാലപീഡന'മാകുമോ?'

ആ പരാമർശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാൽ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ട്. “ജയിൽ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു ” എന്ന വാചകം വിശദീകരണ പോസ്റ്റിൽ ബൽറാം എഴുതുന്നത് മധ്യവർഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്.

ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തി എന്ന വസ്തുത സമർത്ഥമായി മറയ്ക്കുകയും ചെയ്യുന്നു. സൗഹൃദവും സ്നേഹവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിൻവലിക്കേണ്ട പരാമർശമാണെന്ന കാര്യത്തിൽ സംശയമില്ല.

[ പിൻകുറിപ്പ്[ പ്രധാനമല്ല: തീർത്തും വ്യക്തിപരമാണ്]: നിശാന്തിനെ പരിചയപ്പെടുമ്പോൾ എൻ്റെ പ്രായം 14 ആണ്. എൽ.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തിൽ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവർഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും ‘ബാലപീഡന ‘മാകുമോ എന്തോ!! ]

advertisment

News

Super Leaderboard 970x90