'ഹിന്ദുത്വ ' എന്ന ലേഖനത്തിലൂടെ നിങ്ങളുടെ താത്വികാചാര്യൻ മുസ്ലീം വിരുദ്ധമായ സ്വത്വത്തിൻ്റെ അടിസ്ഥാനത്തിൽ നിർവചിച്ച ഹിന്ദുവല്ല ഞാൻ... !!

വിമർശനാത്മകമായി പരസ്പരം ഇടപെടാൻ കഴിയുന്ന ജീവിതത്തെയാണ് ഒരു ജനാധിപത്യജീവിതമായി ഞാൻ കാണുന്നത്. എതിരഭിപ്രായങ്ങൾക്ക് ഇടമുണ്ടാകുക എന്നത് ജനാധിപത്യത്തിൻ്റെ സവിശേഷതയാണ്. അപരമതവിദ്വേഷത്താൽ നയിക്കപ്പെടുന്ന നിങ്ങൾക്കത് ബോധ്യമാകണം എന്നില്ല. ഹിംസ മാത്രം മുഖമുദ്രയാക്കിയവർക്കേ ഒരു ദാരുണക്കൊലപാതകത്തെ ന്യായീകരിച്ച് പ്രകടനം നടത്താനും ഒന്നിക്കാനും സാധിക്കൂ. സെക്കുലർ ദേശീയതയുടെ ജാഗ്രതക്കണ്ണുകളെ നിങ്ങൾ ഭയക്കും.

 'ഹിന്ദുത്വ ' എന്ന ലേഖനത്തിലൂടെ നിങ്ങളുടെ താത്വികാചാര്യൻ മുസ്ലീം വിരുദ്ധമായ സ്വത്വത്തിൻ്റെ അടിസ്ഥാനത്തിൽ നിർവചിച്ച ഹിന്ദുവല്ല ഞാൻ... !!

ഉള്ളിൽ പേടിയുടെ തണുപ്പ് അരിച്ചരിച്ച് കയറുന്നുണ്ട്.....

ടൈപ്പ് ചെയ്യുമ്പോൾ കൈകൾ വിറയ്ക്കുന്നുണ്ട്....

ഇതെഴുതി പൂർത്തീകരിക്കാനാകുമോ എന്നറിയില്ല..

പുറത്ത് ഒരു പോലീസ് ജീപ്പിൻ്റെ ഇരമ്പലുണ്ടോ?

ബൂട്സിൻ്റെ ശബ്ദം അടുത്തടുത്ത് വരുന്നുണ്ടോ?

രാവിലെ 'പത്രമുത്തശ്ശി' വായിച്ചപ്പോൾത്തൊട്ട് തുടങ്ങിയ വിറയലാണ്..

എനിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി !

അതും ആര്! അദ്ദേഹത്തെപ്പോലൊരാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഈയുള്ളവൾക്കുണ്ടോ?

അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! എന്നെപ്പോലൊരാളെ ശത്രുവായി കാണാൻ മാത്രം അദ്ദേഹം ചെറുതായതിലാണ് എനിക്കത്ഭുതം!

അദ്ദേഹത്തിനെപ്പോലൊരാൾക്ക് എതിരിടാൻ മാത്രം വലുപ്പം എനിക്കുണ്ടോ?

ഒരു തൂക്കുകയർ മുകളിൽ കിടന്നാടുന്നത് ഞാൻ കാണുന്നുണ്ട് !!

എന്നോടു ക്ഷമിക്കാൻ അദ്ദേഹത്തിനും കൂട്ടുകാർക്കും കഴിയില്ലേ?

'കാരുണ്യം' എന്നൊരു മൂന്നക്ഷരത്തിൻ്റെ വ്യാപ്തി അദ്ദേഹത്തിനറിയില്ലെന്നുണ്ടോ?

സുപ്രീം കോടതിയിലൊക്കെ കേസു കൊടുക്കുമെന്നും കേൾക്കുന്നു!

എനിക്ക് വല്ലോം മനസ്സിലാകുമോ?

സെക്കൻ്റ് ലാംഗ്വേജ് ഹിന്ദിയെടുത്താ മതിയായിരുന്നു!

സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാമായിരുന്നു!

എൻ്റെ പിഴ! എൻ്റെ വലിയ പിഴ!

[ പോസ്റ്റിൻ്റെ ആദ്യഭാഗം തീർന്ന് ! മേൽപ്പറഞ്ഞ ഭാഗം വിവിധ ഗ്രൂപ്പുകളിൽ ഇട്ട് നിറയ്ക്കാനാണ്... 'ദീപാനിശാന്ത് മാപ്പു പറഞ്ഞു ', 'കിടുകിടാ വിറച്ചു', 'പ്രാണഭയത്താൽ നിലവിളിച്ചു' എന്നിത്യാദി തലക്കെട്ടുകൾ സന്ദർഭാനുസരണം ചേർക്കാവുന്നതാണ്.തല വെട്ടിമാറ്റി ഉടൽ മറ്റൊന്നാക്കിയുള്ള ശീലമുള്ളവരാണല്ലോ... കിടുക്കും!]

ഇനി രണ്ടാം ഭാഗം!

വിമർശനാത്മകമായി പരസ്പരം ഇടപെടാൻ കഴിയുന്ന ജീവിതത്തെയാണ് ഒരു ജനാധിപത്യജീവിതമായി ഞാൻ കാണുന്നത്. എതിരഭിപ്രായങ്ങൾക്ക് ഇടമുണ്ടാകുക എന്നത് ജനാധിപത്യത്തിൻ്റെ സവിശേഷതയാണ്. അപരമതവിദ്വേഷത്താൽ നയിക്കപ്പെടുന്ന നിങ്ങൾക്കത് ബോധ്യമാകണം എന്നില്ല. ഹിംസ മാത്രം മുഖമുദ്രയാക്കിയവർക്കേ ഒരു ദാരുണക്കൊലപാതകത്തെ ന്യായീകരിച്ച് പ്രകടനം നടത്താനും ഒന്നിക്കാനും സാധിക്കൂ. സെക്കുലർ ദേശീയതയുടെ ജാഗ്രതക്കണ്ണുകളെ നിങ്ങൾ ഭയക്കും.

ഹിന്ദുക്കളെ കൊല്ലാൻ ഞാനാഹ്വാനം നടത്തിയെന്ന പച്ചക്കള്ളം നിങ്ങൾ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം. ഏത് കളവും വിശ്വസിക്കാവുന്ന തരത്തിലുള്ള മനോനിലയുള്ള ഒരു യുക്തിഹീനജനത അത് വിശ്വസിക്കും.. നുണപ്രചാരണങ്ങളിലൂടെ അവരിൽ വിദ്വേഷത്തിൻ്റെ ഉന്മാദം വളർത്തി നിങ്ങൾ മുന്നോട്ടു പോകണം.. നിങ്ങളുടെ ജന്മദൗത്യം തന്നെ മതപരമായ വിഭജനമുണ്ടാക്കി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തകർക്കുക എന്നതായിരുന്നുവല്ലോ... നിങ്ങളുടെ അസഹിഷ്ണുതയ്ക്കെതിരെ സംസാരിക്കുന്ന എല്ലാവരേയും ദേശദ്രോഹികളായി ചിത്രീകരിച്ചാൽ സംഗതി എളുപ്പമാകുമല്ലോ.. അതിലൂടെ ഒരു രാഷ്ട്രത്തിൻ്റെ മതനിരപേക്ഷ സംസ്കാരത്തെ തകർക്കാൻ നിങ്ങൾക്കു കഴിയും..

നിങ്ങളുടെ മതത്തെ തകർക്കാൻ ഞാനല്ല ശ്രമിക്കുന്നത്.

എൻ്റെ മതത്തെ തകർക്കാൻ ശ്രമിക്കുന്നത് നിങ്ങളാണ്..

ഹിന്ദുമതത്തിൽ നിന്നും പുറത്തു കടക്കണമെന്നാഗ്രഹിക്കാത്ത, എൻ്റെ മതത്തെ നിങ്ങൾക്കു വിട്ടുതരാനാഗ്രഹിക്കാത്ത ,വ്യത്യസ്ത സംസ്കാരങ്ങൾ പുലരുന്ന ഒരു ദേശത്തെ അതേ നിലയിൽത്തന്നെ നിലനിർത്താനാഗ്രഹിക്കുന്ന ജനാധിപത്യബോധമുള്ള വ്യക്തിയാണ് ഞാൻ.

നിങ്ങളല്ല... ഞാനാണ് ഹിന്ദു !

നാനാജാതിമതസ്ഥരടങ്ങിയ ഇന്ത്യൻ ജനതയെ സാമാന്യമായി വിശേഷിപ്പിക്കുന്ന ഒരു പദമാണ് ഹിന്ദു..

മുസൽമാൻമാരും പാർസികളും സിക്കുകാരും ജൈനരും ബൗദ്ധരും ക്രൈസ്തവരുമടങ്ങുന്ന സമസ്ത ഇന്ത്യക്കാരും ഹിന്ദുക്കളാണ്...

'ഹിന്ദുത്വ ' എന്ന ലേഖനത്തിലൂടെ നിങ്ങളുടെ താത്വികാചാര്യൻ മുസ്ലീം വിരുദ്ധമായ സ്വത്വത്തിൻ്റെ അടിസ്ഥാനത്തിൽ നിർവചിച്ച ഹിന്ദുവല്ല ഞാൻ...

നിങ്ങളുടെ മനോരോഗസമാനമായ വിദ്വേഷപ്രചാരണത്തിൽ അടിപതറി വീഴാൻ ഉദ്ദേശിച്ചിട്ടില്ല!

എന്നെയും കുടുംബാംഗങ്ങളേയും അപകീർത്തിപ്പെടുത്തുന്ന നിങ്ങളുടെ ആർഷഭാരതീയപ്പോസ്റ്റുകൾ പലരും അയച്ചുതരുന്നുണ്ട്...

എനിക്ക് തെല്ലും അത്ഭുതം തോന്നിയില്ല എന്നതാണ് സത്യം...

ചാണകത്തിൽ പുളയ്ക്കുന്ന പുഴുക്കളിൽ നിന്ന് മനുഷ്യരാരെങ്കിലും പട്ടുനൂൽ പ്രതീക്ഷിക്കുമോ??

തുടരൂ.... നന്മകൾ....!

" നിഷ്പക്ഷത,

പറക്കാനറയ്ക്കുന്ന പക്ഷിയാണെങ്കിൽ,

ഞാനതിനെ തീറ്റിപ്പോറ്റിയിട്ടില്ല!

നിഷ്പക്ഷത,

കയ്യാലപ്പുറത്തെ തേങ്ങയുടെ,

താടിക്കു കയ്യും കൊടുത്തുള്ള ഇരിപ്പാണെങ്കിൽ,

ഞാനതു പൊതിച്ചു നോക്കിയിട്ടില്ല !''

ആകയാൽ ഞാൻ നിഷ്പക്ഷയല്ല!

advertisment

News

Related News

Super Leaderboard 970x90