Kerala

പിതാവ് ചെയ്ത കുറ്റത്തിന് കോളേജിലേക്കുള്ള മകളുടെ പ്രവേശനം നിഷേധിച്ച് പ്രിൻസിപ്പാൾ... ദീപ നിശാന്ത് എഴുതിയ കുറിപ്പ്

പെരുമ്പിലാവ് പി എസ് എം ദന്തൽ കോളേജ് പ്രിൻസിപ്പാളാണ് മെയ് 12ന് കുട്ടിയുടെ അച്ഛൻ അറസ്റ്റിലായതിനെത്തുടർന്ന് മെയ്15 മുതൽ മകളെ കോളേജിൽ പ്രവേശിക്കുന്നത് വിലക്കിയത്.പരീക്ഷയ്ക്ക് വന്നാൽ മതിയെന്ന ഔദാര്യവും നൽകിയത്രേ.

പിതാവ് ചെയ്ത കുറ്റത്തിന് കോളേജിലേക്കുള്ള മകളുടെ പ്രവേശനം നിഷേധിച്ച് പ്രിൻസിപ്പാൾ... ദീപ നിശാന്ത് എഴുതിയ കുറിപ്പ്

വിവാദമായ ഒരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഒരാളുടെ മകൻ പഠിക്കുന്ന സ്കൂളിലാണ് ധ്യാനുവും പഠിക്കുന്നത്.. ഒരിക്കൽ സ്കൂളിലൊരു പ്രോഗ്രാം നടക്കുന്നതിനിടയിൽ രണ്ടു രക്ഷകർത്താക്കൾ സംസാരിക്കുന്നത് കേട്ടാണ് എനിക്കത് മനസ്സിലായത്.വീട്ടിൽ വന്നപ്പോൾ ഞാനാ കുട്ടിയെപ്പറ്റി മോനോട് ചോദിച്ചു.രണ്ടു ചോദ്യത്തിനപ്പുറം ചോദിക്കാൻ പറ്റിയില്ല.. " അവനോട് കുട്ടികളൊക്കെ എങ്ങനാ പെരുമാറണേ?'' എന്ന എൻ്റെ ചോദ്യത്തെ " അമ്മയെന്തിനാ ഇതൊക്കെ ചോദിക്കണേ? എന്നോട് പെരുമാറണ പോലെ അവനോടും പെരുമാറും. എന്നെ കളിയാക്കണപോലെ അവനേം കളിയാക്കും. എന്നോട് പിണങ്ങണ പോലെ അവനോടും പിണങ്ങും!" എന്ന മറുപടി കൊണ്ട് ധ്യാനു ചവിട്ടിയരച്ചു കളഞ്ഞു.

ഇന്ന് പത്രവാർത്ത കണ്ടപ്പോൾ ഓർത്തത് ആ സംഭവമാണ്. പിതാവ് ചെയ്ത കുറ്റത്തിന് കോളേജിലേക്കുള്ള മകളുടെ പ്രവേശനം നിഷേധിക്കുന്ന പ്രിൻസിപ്പാളൊക്കെ ഏത് പ്രാകൃതയുഗത്തിലെ ജീവിയാണ്?

പെരുമ്പിലാവ് പി എസ് എം ദന്തൽ കോളേജ് പ്രിൻസിപ്പാളാണ് മെയ് 12ന് കുട്ടിയുടെ അച്ഛൻ അറസ്റ്റിലായതിനെത്തുടർന്ന് മെയ്15 മുതൽ മകളെ കോളേജിൽ പ്രവേശിക്കുന്നത് വിലക്കിയത്.പരീക്ഷയ്ക്ക് വന്നാൽ മതിയെന്ന ഔദാര്യവും നൽകിയത്രേ.ജൂൺ 25 ന് ഫീസടക്കാൻ ചെന്നപ്പോൾ ഫീസ് വാങ്ങാൻ വിസമ്മതിക്കുകയും അടുത്ത മാർച്ചിൽ പരീക്ഷയെഴുതിയാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

മനുഷ്യാവകാശക്കമ്മീഷനിൽ പരാതിപ്പെട്ടതിനെത്തുടർന്ന് അവർ റിപ്പോർട്ടാവശ്യപ്പെട്ടിട്ടുണ്ട് എന്നറിയുന്നു.

സംശയം ഇത്രേയുള്ളൂ..

ആ കോളേജിൽ ഒരു കുട്ടിക്കു പോലും ഇക്കാര്യത്തിൽ പരാതിയില്ലേ? ഒരു കുട്ടി പോലും ഈ അനീതിക്കെതിരെ പ്രതികരിച്ചില്ലേ?

അധോമുഖവാമനന്മാരായി സ്വന്തം കാലടികളിൽ മാത്രം ദൃഷ്ടിയൂന്നി പഠിച്ച് മിടുക്കരാക്! ആശംസകൾ!

advertisment

News

Related News

    Super Leaderboard 970x90