പിണറായി സാർ.., ഞങ്ങളുടെ അങ്ങളെമാരെ കൊല്ലാൻ അങ്ങയുടെ ഗുണ്ടകൾക്ക് ആരാണ് നിർദ്ദേശം കൊടുക്കുന്നത് ?

സർ സൗമ്യയും ജിഷയും പിന്നെ കുരുന്നുകളും കിളിരൂരും വിയൂരും എന്നുവേണ്ട 6 മാസം മുതൽ 60 വയസ്സുവരെ യുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു.. മൃഗീയമായി കൊല്ലപ്പെട്ടതും നമ്മൾ കണ്ടു.. അങ്ങയുടെ സർക്കാർ എന്തു ചെയ്തു ??മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതലായി കുഞ്ഞുങ്ങളെ കാണാതാവുന്നു.. ഇനിയും തിരിച്ചു കിട്ടാത്ത എത്ര എത്ര മക്കൾ… കുഞ്ഞുങ്ങളെ ഓർത്തു ഉരുകുന്ന മാതാപിതാക്കൾ.. എന്തു സംവിധാനം ആണ് അങ്ങ് ഒരുക്കിയിരിക്കുന്നത് ??

പിണറായി സാർ.., ഞങ്ങളുടെ അങ്ങളെമാരെ കൊല്ലാൻ അങ്ങയുടെ ഗുണ്ടകൾക്ക് ആരാണ് നിർദ്ദേശം കൊടുക്കുന്നത് ?

സർ ഞാനും ഒരു പെണ്ണാണ്.. അമ്മയും.. അമ്മയാകാൻ ഒരുങ്ങിയ ഒരു പെണ്ണിന്റെ ഗർഭം ചവിട്ടി കലക്കിയ മഹാനായ മുഖ്യമന്ത്രി ആണല്ലോ അങ്ങ്. ഞങ്ങളുടെ ആങ്ങളമാരേ കൊല്ലാൻ നിങ്ങളുടെ ഗുണ്ടകളേ ആർ അയച്ചു?..പിണറായി സാർ..അങ്ങ് ആദ്യം മാർക്സിസവും, കമ്യൂണിസവും പഠിക്കണം. നരബലിയോ കമ്യൂണിസം..ഞങ്ങൾ പാവങ്ങളെ പിഴിഞ്ഞ് നിങ്ങൾ ഉണ്ടാക്കുന്ന നികുതി പണം ചെറ്റകൾക്കും തെമ്മാടികൾക്കും ഗുണ്ടകൾക്കും കൊടും കുറ്റവാളികൾക്കും തീറ്റ കൊടുക്കാനും അവരുടെ വീട്ട് ചിലവുകൾ നടത്താനുമോ? സോഷ്യൽ മീഡിയയിൽ താരമായ ദില്ലി മലയാളി ദീപാ മനോജ് ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി പിണറായി വിജയന്‌ ആകുമോ..ഇത്തരത്തിൽ കത്തെഴുതിയാൽ ദില്ലി മുഖ്യമന്ത്രി കെജരിവാൾ മറുപടി കൊടുക്കാറുണ്ട്. വീണ്ടും ദീപയുടെ തീ പാറുന്ന വാക്കുകളിലേക്ക്

പ്രിയപ്പെട്ട പിണറായി സർ.. ഇങ്ങനെ ഒരു തുറന്ന കത്ത് അനിവാര്യമാകുന്നു.. ഞാനൊരു പ്രവാസി മലയാളി.. പക്ഷെ ഞാനിന്നു എന്റെ നാടിനെകുറിച്ചു ഭീകര സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി ഉണരുന്നു.. പ്രകൃതിയും മനുഷ്യനും പുഴയും തീരവും നദിയും കടലും മലയും ചരിവും കുന്നുമെല്ലാം പച്ചപ്പട്ടല്ല കട്ട ചുവപ്പിനാൽ മൂടിയിരിക്കുന്നു.. എങ്ങും അമ്മയെ വിളിച്ചു കരയുന്നു.. ഉശിരുള്ള.. സാമൂഹിക പ്രതിബദ്ധതയുള്ള ആൺകുരുന്നുകൾ കുരുതി കഴിക്കപ്പെടുന്നു… അതെല്ലാം അങ്ങയുടെ പാർട്ടി തീറ്റി പോറ്റുന്നവരുടെ വാളിനാൽ തന്നെ.. 51 വെട്ടി നിങ്ങൾ വർഷങ്ങൾക്കു മുൻപ് ഒരു നര ബലി നടത്തിയപ്പോൾ നീതിക്കായി ഒരു സ്ത്രീയും കുഞ്ഞുങ്ങളും നിങ്ങളെ വിളിച്ചു കേണു.. കിട്ടിയോ അവർക്കു നീതി.. ?? കൊടുത്തോ അവരുടെ കഴുത്തിൽ മിന്നു ചാർത്തിയവന് ജീവൻ ?? എന്നിട്ടും കൊടും പാപികളെ നിങ്ങൾ ജയിലിൽ സുഖശീതളിമയിൽ തളച്ചു.. എന്തിനെന്നോ.. അടുത്ത അങ്കത്തിനു വേണ്ടി..

സർ സൗമ്യയും ജിഷയും പിന്നെ കുരുന്നുകളും കിളിരൂരും വിയൂരും എന്നുവേണ്ട 6 മാസം മുതൽ 60 വയസ്സുവരെ യുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു.. മൃഗീയമായി കൊല്ലപ്പെട്ടതും നമ്മൾ കണ്ടു.. അങ്ങയുടെ സർക്കാർ എന്തു ചെയ്തു ??മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതലായി കുഞ്ഞുങ്ങളെ കാണാതാവുന്നു.. ഇനിയും തിരിച്ചു കിട്ടാത്ത എത്ര എത്ര മക്കൾ… കുഞ്ഞുങ്ങളെ ഓർത്തു ഉരുകുന്ന മാതാപിതാക്കൾ.. എന്തു സംവിധാനം ആണ് അങ്ങ് ഒരുക്കിയിരിക്കുന്നത് ??

ഞങ്ങൾ പാവങ്ങളെ പിഴിഞ്ഞ് നിങ്ങൾ ഉണ്ടാക്കുന്ന നികുതി പണം ചെറ്റകൾക്കും തെമ്മാടികൾക്കും ഗുണ്ടകൾക്കും കൊടും കുറ്റവാളികൾക്കും കൊലപാതകികൾക്കും അഴിഞ്ഞാട്ടക്കാർക്കും ജയിലിലും പുറത്തും പഞ്ചനക്ഷത്ര സൗകര്യങ്ങൾക്ക് വേണ്ടിയാണെന്ന് അങ്ങ് തെറ്റിദ്ധരിച്ചു പോയി എന്നു തോന്നുന്നു..സർ ഞാനും ഒരു പെണ്ണാണ്.. അമ്മയും.. അമ്മയാകാൻ ഒരുങ്ങിയ ഒരു പെണ്ണിന്റെ ഗർഭം ചവിട്ടി കലക്കിയ മഹാനായ മുഖ്യമന്ത്രി ആണല്ലോ അങ്ങ്.. അങ്ങയുടെ അനുയായികൾ ചെയ്താലും ശിഷ്യഗണത്തെ നേരാംവണ്ണം ചൊല്ലും ചോറും കൊടുത്തില്ലെങ്കിൽ ആ വലിയ പാതകി ഗുരു ആവുമല്ലോ..

ഞങ്ങളുടെ അങ്ങളെമാരെ കൊല്ലാൻ അങ്ങയുടെ ഗുണ്ടകൾക്ക് ആരാണ് നിർദ്ദേശം കൊടുക്കുന്നത് ?? ഞങ്ങളുടെ സഹോദരിമാർ തെരുവിലും എന്തിന് സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ല.. ഞങ്ങളുടെ കുഞ്ഞുങ്ങൾ അവരുടെ ഭാവി സാറിന്റെ ഗോവെർന്മെന്റിന്റെ കയ്യിൽ സുരക്ഷിതമോ ??

അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സർ വലിയ പദ്ധതികൾ ഒരുക്കുമ്പോൾ സ്വന്തം നാട്ടിലെ ജനങ്ങൾ എല്ലാ അർത്ഥത്തിലും ദുരിതത്തിൽ ആകുമ്പോൾ തുറക്കാൻ പോകുന്ന വോട്ടുബാങ്കിനെ കുറിച്ചു മാത്രമാണോ ഒരു ഭരണാധികാരി ചിന്തിക്കേണ്ടത് ??പണം വാരിയെറിഞ്ഞു ചിലപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ മുഖത്ത് കരി വാരി തേപ്പിക്കാൻ കഴിയും.. എന്നാൽ സത്യം അറിയുബോൾ ജനം മുഖത്ത് ടാർ ഒരുക്കി ഒഴിക്കാനും തയ്യാറാകും..

യഥാർത്ഥ മാർക്സിസവും കമ്മ്യൂണിസവും ഒന്നും നിങ്ങളുടെ പരിധിയിൽ ഒതുങ്ങില്ല.. ആദ്യം അതൊക്കെ എന്താണെന്നു പഠിക്കു സർ. എന്നിട്ട് അണികൾക്ക് പറഞ്ഞു കൊടുക്കു.. വിപ്ലവം നല്ലതാണ്.. തന്റെ അവകാശങ്ങൾ നേടിയെടുക്കാൻ.. ഇവിടെ താങ്കളും താങ്കളുടെ പാർട്ടിയും പാവം പ്രജകളുടെ ചുടു ചോരയാണല്ലോ മോന്തുന്നത് ..

നിങ്ങളുടെ ഭരണത്തിന്റെ മറ്റു തലങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.. എനിക്ക് ആവശ്യം നിങ്ങളിലെ മുഖ്യമന്ത്രിയിൽ നിന്നും ഒരുറപ്പു… ഒരെഒരുറപ്പു.. ഞങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ.. ഞങ്ങളുടെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സംരക്ഷണം.. ഞങ്ങളുടെ സഹോദരന്മാരുടെ ജീവൻ.. ദയവായി ഇത്രയും തരാൻ നിങ്ങൾക്ക് കഴിയുമോ.. ??

കഴിയണം… അല്ലെങ്കിൽ സർ രാജിവച്ചു തന്റെ നിസ്സഹായത വെളിപ്പെടുത്തണം.. ഇനി വയ്യ സർ മക്കളെ നഷ്ടപ്പെട്ട അമ്മമാരും ഭർത്താവിനെ നഷ്ടപ്പെട്ട.. സിന്ദൂരം മായ്ക്കപ്പെട്ട വെള്ളവസ്ത്ര ധാരികളായ എന്റെ സഹോദരിമാരും കരയുന്നത് കാണാൻ വയ്യ… ഞാൻ യാതൊരു രാഷ്ട്രീയ പാർട്ടിയുടെയും പ്രധിനിധി അല്ല.. മനുഷ്യത്വത്തിന്റെ പേരിൽ മനുഷ്യന് വേണ്ടി നിലകൊള്ളുന്ന കേവലം ഒരു മനുഷ്യജീവി..

വേദനയോടെ… നീതിക്കായി കേണുകൊണ്ട്
ദീപ മനോജ്‌   (കടപ്പാട് - പ്രവാസി ശബ്ദം)

advertisment

News

Related News

Super Leaderboard 970x90