Kerala

സി.പി.എം എന്തിനാണ് കെ.കെ.രമയെയും കുടുംബത്തെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്?

ടീ പീ ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പായയിട്ട് 'പുല' ഇരിക്കേണ്ടതിനു പകരം പത്രക്കാരെ കണ്ടത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞത് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ തന്നെയാണ്.ഇന്ത്യയിലെ ഏറ്റവും 'പുരോഗമന' പ്രസ്ഥാനംഎന്നൊക്കെയാണ് ഇവർ ഇവരെ വിളിക്കുന്നത്.മറ്റു രക്തസാക്ഷികളുടെ ബന്ധുക്കളിൽ നിന്നും വ്യത്യസ്തമായി വീട്ടിനുള്ളിൽ അടങ്ങിയൊതുങ്ങി കഴിയാതെ ശ്രീമതി രമ പൊതു രംഗത്തേക്കിറങ്ങി എന്നത് തന്നെയാണ്, ഇവരുടെ പുരുഷബോധത്തെ വേട്ടയാടുന്നത്....

സി.പി.എം എന്തിനാണ് കെ.കെ.രമയെയും കുടുംബത്തെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്?

ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുടെയും മകന്റെയും ജീവൻ രക്ഷിക്കാൻ പൊതു സമൂഹ ജാഗ്രത ആവശ്യമായി വന്നിരിക്കുന്ന സന്ദർഭമാണിത്.രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കൊന്നവർ തന്നെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.സഖാവ് അഴീക്കോടൻ രാഘവനെ കൊന്ന എതിർ ഗ്രൂപ്പുകാർ എപ്പോഴെങ്കിലും മീനാക്ഷി ടീച്ചറെ അവഹേളിച്ചതായി കേട്ടിട്ടില്ല. സുധീഷിനെ കൊന്ന ആർ.എസ്.എസ്സുകാർ സുധീഷിന്റെ അച്ഛനെയോ അമ്മയെയോ ഇതുവരെ അവഹേളിച്ചതായി അറിയില്ല.പുന്നപ്രയിലും വയലാറിലും ഒഞ്ചിയത്തും കാവുന്പായിയിലും മുനയൻകുന്നിലും തില്ലങ്കേരിയിലും വെട്ടേറ്റുവീണ ധീരരുടെ ബന്ധുക്കളെ, ഭാര്യമാരെ ആരെങ്കിലും അവഹേളിച്ചതായി കേട്ടറിവില്ല.

പക്ഷെ ആ ചരിത്രം TP ചന്ദ്രശേഖരനിലെത്തുമ്പോൾ വഴി മാറുന്നു.TP യെ ഇല്ലാതാക്കിയവർ എന്തുകൊണ്ടാണ് കെ.കെ.രമയെയും കുടുംബത്തെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്?

എസ്.എഫ്.ഐ രംഗത്തു അക്കാലത്തു പ്രവർത്തിച്ചവർക്ക് കെ.കെ. രമയെ പരിചയം ഉണ്ടായിരിക്കും.
സംശയം ഉള്ളവർ സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി രാജീവ് , യു.പി.ജോസഫ്, കെ.എൻ ബാലഗോപാൽ , എ പ്രദീപ് കുമാർ പുത്തലത്ത് ദിനേശൻ എന്നിവരോട് ചോദിക്കുക.കെ.കെ.രമ മാത്രമല്ല, രമയുടെ ചേച്ചി പ്രേമ മലയത്തും എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം ആയിരുന്നു.
എസ്.എഫ് .ഐയുടെ കേന്ദ്ര കമ്മറ്റിയിൽ, ഒരു വീട്ടിൽ നിന്ന് രണ്ടു പെൺകുട്ടികളെ സംഭാവന ചെയ്ത ഒരു കുടുംബം ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയം ആണ്.

സംഘടനാ രംഗത്തുള്ളപ്പോൾ തന്നെയാണ് കെ.കെ.രമ ടി.പി. ചന്ദ്രശേഖരനെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നതും.വിവാഹ ശേഷവും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പാർട്ടിയുടെയും പ്രാദേശിക പ്രവർത്തനങ്ങളിൽ രമ ഉണ്ടായിരുന്നു.

ടീ പീ ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പായയിട്ട് 'പുല' ഇരിക്കേണ്ടതിനു പകരം പത്രക്കാരെ കണ്ടത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞത് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ തന്നെയാണ്.ഇന്ത്യയിലെ ഏറ്റവും 'പുരോഗമന' പ്രസ്ഥാനംഎന്നൊക്കെയാണ് ഇവർ ഇവരെ വിളിക്കുന്നത്.മറ്റു രക്തസാക്ഷികളുടെ ബന്ധുക്കളിൽ നിന്നും വ്യത്യസ്തമായി വീട്ടിനുള്ളിൽ അടങ്ങിയൊതുങ്ങി കഴിയാതെ ശ്രീമതി രമ പൊതു രംഗത്തേക്കിറങ്ങി എന്നത് തന്നെയാണ്, ഇവരുടെ പുരുഷബോധത്തെ വേട്ടയാടുന്നത്.ഒരു 'വെറും പെണ്ണ്' പാർട്ടിയെ വെല്ലുവിളിക്കുന്നത് അവരുടെ ആണത്തത്തിനു സഹിക്കാവുന്നതിലും അപ്പുറമായ ഒരു സംഗതിയായി മാറിയിരിക്കുകയാണ്. ഈ ആക്ഷേപങ്ങൾ പലരും കരുതുന്നതുപോലെ കേവലം താഴെ തലങ്ങളിൽ മാത്രമല്ല

കേന്ദ്രക്കമ്മറ്റിയിൽ ഇരിക്കുന്ന ആളുകൾ പോലും രമയെ അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ട്. ഇ.എം.എസ്സിന്റെ മരുമകൻ ഗുപ്തന്റെ വകയാണ് പുതിയത് . കമന്റ് ബോക്സുകൾ നോക്കുക.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായ രമ പരാജയപ്പെട്ടപ്പോൾ , കേരളീയ പൊതുബോധത്തിന് കളങ്കം ചാർത്തുന്ന തരത്തിൽ രമയുടെ കോലവുമേന്തിയാണ് ഈ കൂളസംഘം പേക്കൂത്ത് നടത്തിയത്.

തങ്ങളുടെ 'മുഖ്യ എതിരാളി'കളായ ആർ.എസ്.സിനോടോ കോൺഗ്രസിനോടോ മുസ്‌ലിം ലീഗിനോടൊ ഇല്ലാത്ത തരത്തിലുള്ള ഈ വിദ്വേഷത്തിന്റെ സാമൂഹ്യ മനഃശാസ്ത്രം എന്താണ് ?

രാഷ്ട്രീയമായ എതിർപ്പ് മനസ്സിലാക്കാം. അത്തരം എതിർപ്പുകൾ ഒരു ജനാധിപത്യ സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുകയെ ഉള്ളൂ.
പക്ഷെ ആ എതിർപ്പല്ലല്ലോ ഇവിടെ .വേശ്യയെന്ന് ആക്ഷേപിക്കുന്നതും ചെന്നിത്തലയുമായി ബന്ധപ്പെടുത്തി ദു:സൂചനകൾ നൽകുന്നതും AKG ആക്ഷേപിക്കപ്പെട്ടപ്പോൾ കുരു പൊട്ടിയ അതേ ആളുകൾ തന്നെയാണെന്നോർക്കണം.ഒരു പഞ്ചായത്തിൽ മാത്രം സാന്നിധ്യമുള്ള ഒരു പാർട്ടിയെ സി.പി.എം എന്തിനാണ് ഭയക്കുന്നത് ?എന്നിട്ടുമെന്തിനാണ് നിങ്ങളീ സ്ത്രീയെ വേട്ടയാടുന്നത് ?

ലോകത്തിൽ ജനാധിപത്യ ചേരിക്ക് വൻ ഭീഷണിയായി മാറിയിട്ടുള്ളത് മൂന്ന് തരം ഫാസിസങ്ങളാണ്. മത ഫാസിസവും സൈനിക ഫാസിസവും കമ്മൂണിസ്റ്റ് ഫാസിസവും.ഇന്ത്യയിലെ ജനങ്ങൾ പൊതുവെ മത ഫാസിസത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചു വരുമ്പോൾ കേരളത്തിന് ബോണസ്സായി കമ്മൂണിസ്റ്റ് ഫാസിസത്തിന്റെ ദുരന്തഫലങ്ങൾ കൂടി അനുഭവിക്കേണ്ടി വരുന്നുണ്ട്.അതിന്റെ ഒരു സാമ്പിൾ ഒഞ്ചിയത്തും ഹോൾസെയിൽ കേരളത്തിലാകെയും നാം കണ്ടു കൊണ്ടിരിക്കുന്നു.ഒരു കൊച്ചു പാർട്ടിക്ക് ഒരു പഞ്ചായത്തിൽ പ്രവർത്തിക്കാൻ സാധിക്കാത്ത വിധത്തിൽ ഭരണകൂടാധികാരത്തെയും സ്വന്തം കൊലയാളി സംഘത്തെയും ഉപയോഗപ്പെടുത്തി ഇവർ കാണിക്കുന്ന

ആക്രമങ്ങൾ മത ഫാസിസ്റ്റുകൾ പോലും ഇന്ത്യയിലൊരിടത്തും കാണിക്കുന്നില്ല.ഹിന്ദുത്വയുടെ കളിയരങ്ങായ ഗുജറാത്തിലെ രാജ്ഘട്ടിൽ പോലും എന്റെ പരിചയക്കാരനും നാട്ടുകാരനുമായ രാമചന്ദ്രൻ സി.പി.എമ്മിന്റെ ഗുജറാത്ത് സംസ്ഥാനസെക്രട്ടേറിയറ്റ് മെമ്പറായി ബി.ജെ.പിക്കെതിരെ ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ഈ സന്ദർഭത്തിൽ ഓർക്കാം.

കേരളത്തിന് പുറത്ത് ഈ പാർട്ടി ചെറുതാണെന്നും അവിടങ്ങളിലുള്ള പൊതു സമൂഹവും വലിയ രാഷ്ട്രീയ പാർട്ടികളും കാണിക്കുന്ന സഹിഷ്ണുതയാണ് ഈ പാർട്ടിയുടെ അവിടങ്ങളിലെ നിലനിൽപ്പ് എന്നും ഇവർ മനസ്സിലാക്കാത്തത് എന്ത്?തമ്മിൽ ഭേദം തൊമ്മനെന്ന വിശ്വാസത്താൽ ഈ പാർട്ടിയുടെ വോട്ടു ബാങ്കായി ഇവരെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന പരമ ശുദ്ധൻമാരായ സ്വതന്ത്ര ചിന്താഗതിക്കാർ ഇനിയെങ്കിലും സ്വന്തം വിശ്വാസത്തെ തെളിവുകളുടെ അടിസ്ഥാനത്തിൽ പുന:പരിശോധിക്കാൻ തയ്യാറായാൽ " തമ്മിൽ ഭേദം തൊമ്മൻ " എന്ന വിശ്വാസം മഹത്തായ ഒരന്ധവിശ്വാസമാണെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല.
ഗുജറാത്തിൽ BJP സി.പി.എമ്മിനോടു കാണിക്കുന്ന സഹിഷ്ണുതയെങ്കിലും സി.പി.എം കേരളത്തിൽ RMP യോട് കാണിക്കാത്തിടത്തോളം കാലം ഏകകക്ഷിസർവ്വാധിപത്യമെന്ന ലക്ഷ്യം പാർട്ടി ഭരണഘടനയിലെഴുതി വെച്ച് മുന്നോട്ടു പോകുന്ന സി.പി.എമ്മിനെ കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റുകൾ എന്ന് വിളിക്കാതിരിക്കാൻ നിവൃത്തിയില്ല.

കടപ്പാട് : ഇൻഫോ ക്ലിനിക്

#TAGS : kk rama  

advertisment

News

Super Leaderboard 970x90