Kerala

മകനെ കൊന്ന അമ്മയെ ബാഡാണെന്നും ക്രിമിനലാണെന്നും എടുത്തു ചാടി മുദ്ര കുത്തേണ്ട... ഡോ. സി.ജെ ജോണ്‍

മാതാപിതാക്കള്‍ കുട്ടികളെ കൊല്ലുന്ന ഫിലിസൈഡില്‍ ഇത്തരം ഒരു അന്വേഷണത്തിന്റെ ആനുകൂല്യം നല്‍കേണ്ടതുണ്ട്.പ്രേത്യേകിച്ചും ആ സ്ത്രീയുടെ ഭര്‍ത്താവ് അങ്ങനെ ഒരു സൂചന നല്‍കുമ്പോള്‍.നന്തന്‍കോട്ട് യുവാവ് കുടുംബാംഗങ്ങളെ വധിച്ച കേസില്‍ ക്രിമിനല്‍വല്‍ക്കരണം തൊട്ടു അതീന്ദ്രിയം വരെ ആദ്യം ആരോപിക്കുകയും ,പിന്നെ അതില്‍ മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്നു കണ്ടെത്തി ചികില്‍സിക്കുകയും ചെയ്തത് ഓര്‍ക്കുക....

മകനെ കൊന്ന അമ്മയെ ബാഡാണെന്നും ക്രിമിനലാണെന്നും എടുത്തു ചാടി മുദ്ര കുത്തേണ്ട... ഡോ. സി.ജെ ജോണ്‍

കൊല്ലം ജില്ലയില്‍ ‘അമ്മ പതിനാലു വയസ്സുകാരനെ കൊന്ന കേസിന്റെ പ്രകൃതം കണ്ടിട്ട് ആ സ്ത്രീയില്‍ ഒരു മനോരോഗ സാധ്യത ഉണ്ടോയെന്ന് വിശദമായി നോക്കേണ്ടതുണ്ടെന്നു തോന്നുന്നു.മാതാപിതാക്കള്‍ കുട്ടികളെ കൊല്ലുന്ന ഫിലിസൈഡില്‍ ഇത്തരം ഒരു അന്വേഷണത്തിന്റെ ആനുകൂല്യം നല്‍കേണ്ടതുണ്ട്.പ്രേത്യേകിച്ചും ആ സ്ത്രീയുടെ ഭര്‍ത്താവ് അങ്ങനെ ഒരു സൂചന നല്‍കുമ്പോള്‍.നന്തന്‍കോട്ട് യുവാവ് കുടുംബാംഗങ്ങളെ വധിച്ച കേസില്‍ ക്രിമിനല്‍വല്‍ക്കരണം തൊട്ടു അതീന്ദ്രിയം വരെ ആദ്യം ആരോപിക്കുകയും ,പിന്നെ അതില്‍ മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്നു കണ്ടെത്തി ചികില്‍സിക്കുകയും ചെയ്തത് ഓര്‍ക്കുക.ജാര സംസര്‍ഗ്ഗം തുടങ്ങി പലതും ആരോപിച്ചു ബാഡാണെന്നും ക്രിമിനലാണെന്നും എടുത്തു ചാടി അവരെ മുദ്ര കുത്തേണ്ട.

ഒരു പക്ഷെ ചികില്‍സിച്ചാല്‍ മാറാവുന്ന മാഡ്‌നെസ് ആകാനും ഇടയുണ്ട്.ചില മാനസികാസ്വാസ്ഥ്യങ്ങളുടെ ലക്ഷണമായ ഡെല്യൂഷന്റെ പിടിയില്‍ അകപ്പെട്ടു രോഷം ജ്വലിക്കുമ്പോള്‍ , അതിനിരയായ വ്യക്തിക്ക് വല്ലാത്ത ശക്തി ഉണ്ടാകാറുണ്ട്.തെളിയിച്ച ഒരു കേസാക്കാനുള്ള വ്യഗ്രതയില്‍ ചിലപ്പോള്‍ ആദ്യം പോലീസ് ഈ വഴി പോകാറില്ല.അത് കൊണ്ട് പറഞ്ഞുവെന്നേ ഉളളൂ.ആയിരം ബാഡ് ആളുകളെ ശിക്ഷിക്കാനുള്ള ആവേശത്തില്‍ ഒരു മാഡ് പേഴ്‌സണ്‍ പോലും പെടാതിരിക്കണം എന്ന് കൂടി ഓര്‍ക്കുക.ജനക്കൂട്ടത്തിന്റെ വികാര കുത്തൊഴുക്കില്‍ പെടാതെ പോലീസ് നന്നായി അന്വേഷിക്കട്ടെ.ജനക്കൂട്ടത്തിന്റെ വികാരം മനസ്സിലാക്കാം.അത്രയ്ക്ക് ക്രൂരമാണ് സംഭവം.ആ സ്ത്രീ കൊടും കുറ്റവാളിയും.അമ്മയെന്നത് മറന്നു പോയത് എന്ത് കൊണ്ടാവും?

advertisment

News

Super Leaderboard 970x90