Cinema

നാടകം, ശബ്ദം, സിനിമ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

സിനിമയും തിയേറ്ററും ദൃശ്യമില്ലാത്ത ശബ്ദവും ചേരുന്ന ഒരു സങ്കര സങ്കേതത്തെ സിനിമാ എന്ന മാധ്യമത്തിലേക്ക് വിന്യസിച്ചെടുക്കുകയാണ് ഈ കഥാത്മകമല്ലാത്ത-നോണ്‍ നരേറ്റീവ്- ചിത്രം.

നാടകം, ശബ്ദം, സിനിമ - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

രണ്ടു ദിവസം മുമ്പാണ്, സുഹൃത്ത് നന്ദജന്‍ (Nandajan Kanjirampallth) സംവിധാനം ചെയ്ത ചുരുട്ടിന്റെ ഗന്ധം എന്ന സിനിമ കണ്ടത്. ഒരു പഞ്ചാബി നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആദ്യം നാടകുരൂപത്തിലും പിന്നീട് സിനിമയായും ആവിഷ്കരിക്കപ്പെട്ടിട്ടുളളതാണ് ചുരുട്ടിന്റെ ഗന്ധം.

സിനിമ എന്ന മാധ്യമത്തില്‍ ചില ആഖ്യാന പരീക്ഷണങ്ങള്‍ക്ക് ധീരമായി മുതിരുകയാണ്, പാലക്കാട്ടെ സിനിമാ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്നു സാക്ഷാത്കരിച്ച ഈ ചിത്രം. മുഖ്യമായും, മനോജ് കുമാര്‍ എന്ന ഏക നടനില്‍ ഊന്നിയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. സിനിമയില്‍, ഭാര്യയാല്‍ ഉപേക്ഷിക്കപ്പെട്ട അല്ലെങ്കില്‍ അങ്ങനെ സംശയിക്കപ്പെടുന്ന ഒരു കഥാപാത്രത്തിന്റെ വളരുന്ന സന്ദേഹങ്ങളും കാമനകളും ഹിംസാത്മകതയും പരാജയബോധവുമെല്ലാം കൂടി കുഴയുകയാണ്. അതേസമയം ഈ കാര്യം തന്നെ നാടകത്തില്‍ പ്രമേയമായി അവതരിപ്പിക്കുന്ന ഒരു നാടക നടനുമാണയാള്‍..!

ഒടുവില്‍ അയലത്തെ പട്ടാളക്കാരന്റെ ചുരുട്ടിന്റെ ഗന്ധം തന്റെ വീടിന്റെ തൂണിലും തുരുമ്പിലും അയാള്‍ ശ്വസിച്ചെടുക്കുമ്പോള്‍, ഗന്ധമാണോ സംശയമായി വളരുന്നത് അതോ സംശയമാണോ ഗന്ധമായി വളരുന്നത് എന്ന് നമ്മള്‍ സന്ദേഹിക്കാതിരിക്കില്ല. സിനിമയും തിയേറ്ററും ദൃശ്യമില്ലാത്ത ശബ്ദവും ചേരുന്ന ഒരു സങ്കര സങ്കേതത്തെ സിനിമാ എന്ന മാധ്യമത്തിലേക്ക് വിന്യസിച്ചെടുക്കുകയാണ് ഈ കഥാത്മകമല്ലാത്ത-നോണ്‍ നരേറ്റീവ്- ചിത്രം.

You should empathize എന്ന കഥാപാത്രത്തിന്റെ ആവര്‍ത്തിത വാക്യം പലതലങ്ങളില്‍ നമ്മളെ സിനിമയ്ക്കുള്ളിലും അതിലെ നാടകത്തിനുള്ളിലും എത്തിക്കുന്നത് അനുഭവപ്പെടാതിരിക്കില്ല. രൂപപരമായ ഈ പരീക്ഷണ ചിത്രം അല്പം ഇഴഞ്ഞു നീങ്ങുന്നുണ്ട് എന്നതാണ് പ്രധാന പരിമിതിയായി എനിക്കു തോന്നിയത്. എങ്കിലും കലാമാധ്യമങ്ങളില്‍ നടക്കുന്ന ഇത്തരം പരീക്ഷണങ്ങള്‍ക്ക് പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്നു പറയാം. എസ് ശെല്‍വകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുളള, വാണിജ്യ താല്‍പര്യങ്ങളില്ലാതെ നിര്‍മ്മിച്ചിട്ടുളള ചിത്രം വ്യാസചിത്രയുടെ പേരില്‍, റോബോട്ട് രംഗത്തെ വിസ്മയമായ പ്രഹ്ലാദന്‍ വടക്കേപ്പാട്ടാണ് അവതരിപ്പിച്ചിട്ടുളളത്.

advertisment

News

Super Leaderboard 970x90