മനുഷ്യശരീരത്തെ അപ്രത്യക്ഷമാക്കുന്ന ചൈനീസ് വസ്ത്രം: ലോകത്തെ ഞെട്ടിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്...

സത്യത്തില്‍ ഈ വീഡിയോ ആദ്യമായി പൊതു വെബില്‍ വരുന്നത് " Looking Asia Pacific "എന്നൊരു യുട്യൂബ് പ്രൊഫെല്‍ ഈ വര്‍ഷം ഡിസംബര്‍ 3യാം തീയതി അപ്ലോഡ് ചെയ്യുന്നത് വഴിയാണ്. ചൈനീസ് ക്വാണ്ടം ഇന്‍വിസിബിലിറ്റി ക്ലിനിക്കില്‍ ഉണ്ടാക്കിയത് ആണത്രേ, അല്ലായെങ്കിലും എന്ത് പറഞ്ഞാലും ഒപ്പം ക്വാണ്ടം എന്ന് ചേര്‍ക്കുന്നത് ഇപ്പോഴത്തെ ഫാഷന്‍ ആണല്ലോ..

മനുഷ്യശരീരത്തെ അപ്രത്യക്ഷമാക്കുന്ന ചൈനീസ് വസ്ത്രം: ലോകത്തെ ഞെട്ടിച്ച വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്...

ഒരാള്‍ നേര്‍ത്തയൊരു പുതപ്പ് കൊണ്ട് തന്‍റെ ശരീരം മറയ്ക്കുകയും നിമിഷ നേരം കൊണ്ട് ആയാല്‍ അപ്രത്യക്ഷം ആകുകയും ചെയ്യുന്ന ഒരു വീഡിയോ നിങ്ങളില്‍ പലരും കണ്ടിരിക്കാം.മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ ഡെപ്യൂട്ടി ഹെഡ് ആയ ചെൻ ഷിഗു ഇത് മിലിട്ടറി സേനയ്ക്ക് ഉപകാരപ്രദമാകുമെന്നും സ്ഥിരികരിച്ചു എന്നൊരു കുറിപ്പും ഒപ്പമുണ്ട്. ലോകത്താകമാനമുള്ള മാധ്യമങ്ങളില്‍ക്കൂടിയും സാമൂഹിക മാധ്യമങ്ങളില്‍ക്കൂടിയും കോടിക്കണക്കിനു പേരാണ് ഈ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

ഡിസംബര്‍ ഏഴാം തീയതി ഫേസ്ബുക്കില്‍ "Shotded" എന്ന അകൌണ്ട് വഴി അപ്ലോഡ് ചെയ്ത ഈ വീഡിയോയ്ക്കു മൂന്നര കോടിയോളം കാഴ്ചകാരാണ് ഉണ്ടായത്. ( goo.gl/Zc45xy) ചൈനയില്‍ ട്വിറ്റെറിന് സമാനമായ ഒരു സാമൂഹിക മാധ്യം ആണ് വെയ്ബോ. ഇത് വഴി ഡിസംബര്‍ നാലാം തീയതി ചെൻ ഷിഗു എന്ന അകൌണ്ട് ഈ വീഡിയോ പങ്കുവയ്ക്കുന്നത് വഴിയാണ് വൈറല്‍ ആകുന്നത്. ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഹെഡിന്‍റെ എന്ന് അവകാശപ്പെട്ടുന്ന അകൌണ്ടാണ് ഇത്. ക്വാണ്ടം വസ്തുകള്‍ കൊണ്ട് ഉണ്ടാക്കിയ ഈ തുണി അതിലോട് വീഴുന്ന പ്രകാശത്തെ വളച്ചു മാറ്റി ഈ തുണി ധരിക്കുന്ന ആളെ അപ്രതിക്ഷിതമാകുന്നു എന്നാണ് അവകാശവാദം.

ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഹെഡിന്‍റെ പേരു ചെൻ ഷിഗു എന്നാണെങ്കിലും അവരുടെ ഔദ്യോഗിക വെബ്സൈറ്റിലോ ( goo.gl/LSRLLm ) ഫേസ്ബുക്കില്‍ പേജിലോ ( goo.gl/ddJg6H) ഇങ്ങനെ ഒരു വീഡിയോയെപ്പറ്റിയോ കണ്ടെത്തലിനെപ്പറ്റിയോ യാതൊരുവിധ വിവരും കൊടുത്തിട്ടില്ല.

സത്യത്തില്‍ ഈ വീഡിയോ ആദ്യമായി പൊതു വെബില്‍ വരുന്നത് " Looking Asia Pacific "എന്നൊരു യുട്യൂബ് പ്രൊഫെല്‍ ഈ വര്‍ഷം ഡിസംബര്‍ 3യാം തീയതി അപ്ലോഡ് ചെയ്യുന്നത് വഴിയാണ്. ചൈനീസ് ക്വാണ്ടം ഇന്‍വിസിബിലിറ്റി ക്ലിനിക്കില്‍ ഉണ്ടാക്കിയത് ആണത്രേ, അല്ലായെങ്കിലും എന്ത് പറഞ്ഞാലും ഒപ്പം ക്വാണ്ടം എന്ന് ചേര്‍ക്കുന്നത് ഇപ്പോഴത്തെ ഫാഷന്‍ ആണല്ലോ.

ഇത്രയും ഞെട്ടിക്കുന്ന ഈ ശാസ്ത്ര കണ്ടെത്തലിനെപ്പറ്റി ഒരു ആധികാരിക ജേണലുകളിലും ഒരു വിവരണവും ആരും നല്കിട്ടില്ല. സത്യത്തില്‍ ഈ വീഡിയോ വ്യാജമാണ്, എഡിറ്റ്‌ ചെയ്തു ക്രിയേറ്റ് ചെയ്തതാണ്.

ഒരു മിനിറ്റ് പതിനൊന്നു സെക്കന്‍ഡ് ഉള്ള വീഡിയോയില്‍ അത് സ്ഥിരികരിക്കുന്ന ധാരാളം കാരണങ്ങള്‍ കാണാം. ഉദാഹകരണത്തിന് അദൃശ്യ-തുണിയുടെ അറ്റം വരുന്ന ഭാഗങ്ങള്‍ ബ്ലര്‍ ചെയ്തിരിക്കുക ആണ്. പലപ്പോഴും രണ്ടു ലെയര്‍ കയറി വരുന്നത് കാണാം. 38മാതെ സെക്കന്‍ഡില്‍ സൈഡില്‍ ഉള്ള ചെടിയുടെ ഭാഗം കുറച്ചു നേരം തുണിയുടെ ഉള്ളില്‍ വന്നു പെട്ടെന്ന് മാറുന്നത് കാണാം. ഒന്നാം മിനിറ്റില്‍ തുണിയുടെ മുകളില്‍ പിടിച്ചിരിക്കുന്ന വിരലും അടുത്ത നിമിഷം അപ്രത്യക്ഷമാക്കുന്നത് കാണാം.

വളരെ ലളിതിമായി Adobe After Effects പോലെയുള്ള വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍ വച്ച് നിര്‍മ്മിക്കാവുന്നതാണ് ഇത്. ധാരാളം സിനിമകളില്‍ ഈ ടെക്നിക് ഉപയോഹിച്ചിട്ടും ഉണ്ട്.

ആദ്യം വീഡിയോയിലെ ആള് ഇല്ലാതെ ബാക്ഗ്രൌണ്ട് ചിത്രീകരിക്കുന്നു. ശേഷം ആയാല്‍ ഒരു നീല തുണി കൊണ്ട് ആക്ഷന്‍സ് കാണിക്കുന്നു. ഇതിനു ശേഷം വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറില്‍ രണ്ടു വീഡിയോയും കൂടി യോജിപ്പിക്കയും രണ്ടാമത്ത് എടുത്ത വീഡിയോയുടെ നീല തുണി വരുന്ന ഭാഗം ട്രാന്‍സ്പിരെന്‍റെ ആകുകയും ആണ് ചെയ്തത്. ചൈനയില്‍ തന്നെയുള്ള പ്രസിദ്ധമായ ധാരാളം വീഡിയോ പ്രൊഡക്ഷന്‍ കമ്പനികള്‍ ഈ കാര്യം വിശദീകരിച്ചിട്ടുമുണ്ട്.

പൂര്‍ണ്ണമായും അദൃശ്യമാക്കാവുന്ന സാങ്കേതിക വിദ്യ ഒന്നും ശാസ്ത്രത്തിന്റെ കൈയ്യില്‍ ഇപ്പോള്‍ ഇല്ല. പക്ഷെ അതിനോട് അടുക്കാവുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.

advertisment

News

Super Leaderboard 970x90