തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്ത കണ്ടെയ്‌നർ ലോറി നിറയെ ആന്തരിക അവയങ്ങൾ എടുത്ത് മാറ്റിയ കുട്ടികളുടെ ശവശരീരങ്ങൾ- സത്യാവസ്ഥ എന്ത് ?

ചിത്രം 2013യിലെ സിറിയൻ ആഭ്യന്തര കലാപത്തിൽ രാസായുധം ഉപയോഗിച്ചത് വഴി സാധാരണപൗരന്മാരും കുട്ടികളും കൊല്ലപ്പെട്ട Ghouta chemical attackയിൽ നിന്നുള്ളതാണ്. നാഡിവ്യവസ്ഥയെ നശിപ്പിക്കുന്ന സാറിൻ എന്ന വിഷമായിരുന്നു ഇവിടെ ഉപയോഗിച്ചത്. നൂറുക്കണക്കിന് ആളുകളാണ് ഇത് വഴി കൊല്ലപ്പെട്ടത്. സമീപ കാലത്ത് ഉണ്ടായ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിൽ ഒന്നായി ഇതിനെ കാണാം. പക്ഷെ ഇതിൽ നിന്നുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്തു വ്യാജസന്ദേശങ്ങൾ പരത്തുന്നത് ദൗർഭാഗ്യമാണ്....

തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്ത കണ്ടെയ്‌നർ ലോറി നിറയെ ആന്തരിക അവയങ്ങൾ എടുത്ത് മാറ്റിയ കുട്ടികളുടെ ശവശരീരങ്ങൾ- സത്യാവസ്ഥ എന്ത് ?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കുറിപ്പും ചിത്രവുമാണ് ഒപ്പം ഉള്ളത്.തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്ത ഒരു കണ്ടെന്യർ ലോറി നിറയെ ആന്തരിക അവയങ്ങൾ എടുത്ത് മാറ്റിയ കുട്ടികളുടെ അനേകം ശവശരീരങ്ങൾ ലഭിച്ചുമെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കവർന്നു കൊണ്ട് പോയ കുട്ടികളാണ് ഇത് എന്നുമാണ്‌ കുറിപ്പിൽ പറയുന്നത്. അനേകം കുട്ടികളുടെ ശവശരീരങ്ങൾ കിടക്കുന്ന ചിത്രവുമുണ്ട്.ആയിരക്കണക്കിന് ഷെയറുകളോടെയാണ് ഈ കുറിപ്പും ചിത്രവും പ്രചരിക്കുന്നത്. ഒപ്പം ചിലരിൽ നിന്ന് തമിഴ് ജനത്തോടുള്ള വംശീയ അധിക്ഷേപങ്ങളുമുണ്ട്.

Organ farm + container + hundreds of children + deadbodies എന്നീ കീ-വേർഡുകൾ വച്ചു ഗൂഗിളിൽ സെർച്ച് ചെയ്താൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ചിത്രവും വാർത്തയും നെറ്റിൽ പലപ്പോഴായി വന്നിട്ടുണ്ട് എന്നു കാണാം. ഓരോ പ്രാവിശ്യവും ലൊക്കേഷൻ തായ്‌ലൻഡും, ചൈനയും, മലേഷ്യയും ഇപ്പോൾ തമിഴ്നാടുമായി മാറുന്നു എന്നു മാത്രം.

സത്യത്തിൽ ഈ കുറിപ്പിൽ ഉള്ളത് വ്യാജമാണ്. ഇത്തരത്തിൽ ഉള്ളൊരു സംഭവം തമിഴ്നാടിലോ, മുകളിൽ പറഞ്ഞ മറ്റ് ഇടങ്ങളിലോ ഇത് പോലെ സംഭവിച്ചിട്ടില്ല.

ഒപ്പമുള്ള ചിത്രം 2013യിലെ സിറിയൻ ആഭ്യന്തര കലാപത്തിൽ രാസായുധം ഉപയോഗിച്ചത് വഴി സാധാരണപൗരന്മാരും കുട്ടികളും കൊല്ലപ്പെട്ട Ghouta chemical attackയിൽ നിന്നുള്ളതാണ്. നാഡിവ്യവസ്ഥയെ നശിപ്പിക്കുന്ന സാറിൻ എന്ന വിഷമായിരുന്നു ഇവിടെ ഉപയോഗിച്ചത്. നൂറുക്കണക്കിന് ആളുകളാണ് ഇത് വഴി കൊല്ലപ്പെട്ടത്. സമീപ കാലത്ത് ഉണ്ടായ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിൽ ഒന്നായി ഇതിനെ കാണാം. പക്ഷെ ഇതിൽ നിന്നുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്തു വ്യാജസന്ദേശങ്ങൾ പരത്തുന്നത് ദൗർഭാഗ്യമാണ്.

അവയവമാറ്റത്തെപ്പറ്റി ധാരാളം തെറ്റുധാരണങ്ങൾ ആളുകളുടെ ഇടയിൽ ഉണ്ട് എന്ന് തോന്നുന്നു. റോഡിൽ കൂടി പോകുന്ന കുട്ടിയെ പിടിച്ചു കൊണ്ട് പോയി വെറുതെ കിഡ്‌നിയും ഹൃദയവും ഒന്നും മുറിച്ചെടുത്ത് മറ്റൊരാളിൽ തുന്നി ചേർക്കാൻ പറ്റില്ല. ഇതിന് കൃത്യമായ നിയമപരവും, ആരോഗ്യശാസ്ത്രപരവുമായ കടമ്പകൾ കടക്കുകയും മാനദണ്ഡങ്ങൾ പാലിക്കയും ചെയ്യേണ്ടതുണ്ട്. ഇമ്യൂനോളജിക്കൽ ഇന്റോറൻസ് മുതൽ ധാരാളം പ്രശ്നങ്ങൾ വഴി അവയവങ്ങൾ സ്വീകരിച്ച വ്യക്തിയും മരിച്ചു പോകും അല്ലാത്തപക്ഷം. National Organ and Tissue Transplant Organization യിന്റെ വെബ്‌സൈറ്റിൽ നോക്കിയാൽ ഇത്തരം വിവരങ്ങൾ ലഭിക്കും

തമിഴ്നാടിൽ കുട്ടികളുടെ ശവശരീരങ്ങൾ ആന്തരിക അവയങ്ങൾ എടുത്തതിന് ശേഷം ലഭിച്ചു എന്ന വാർത്ത പൂർണ്ണമായും വ്യാജമാണ്, ഇത്തരം വ്യാജസന്ദേശങ്ങൾ ഷെയർ ചെയ്യരുത്‌.
ആഷിഷ് ജോസ് അമ്പാട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Super Leaderboard 970x90