Health

കാൻസറിന് മരുന്ന് നിത്യകല്യാണി ചെടിയിൽ നിന്ന്

കഴിഞ്ഞ 15 വർഷമായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന സാറാ ഓ കോണർ നിത്യകല്യാണിയുടെ ജിനോം പൂർണ്ണമായി അഴിച്ചെടുത്തിരിക്കുകയാണ്. ഇത്രകാലം എങ്ങനെയാണ് ഈ ചെടി വിൻബ്ലാസിൻ ഉണ്ടാക്കുന്നതെന്നുള്ള ഗഹനമായ രഹസ്യം ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു.

കാൻസറിന് മരുന്ന് നിത്യകല്യാണി ചെടിയിൽ നിന്ന്

പ്രമേഹത്തിനുള്ള നാട്ടുമരുന്നായി നിത്യകല്യാണിച്ചെടിയിൽ നിന്നുണ്ടാക്കുന്ന ചായപോലൊരു പാനീയം ഉപയോഗിക്കുന്നതുകണ്ട് അതിൽ പരീക്ഷണം നടത്തിവരുമ്പോഴാണ് മുയലുകളിൽ ശ്വേതരക്താണുക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് ഒണ്ടേറിയോ സർവ്വകലാശാലയിലെ ഗവേഷകരായ റോബർട്ട് നോബിളും ചാൾസ് ബിയറും കണ്ടത്. ഈ സവിശേഷത കാൻസറിനെതിരെ ഫലപ്രദമായേക്കുമെന്ന് മനസ്സിലാക്കിയ ശാസ്ത്രലോകം നിത്യകല്യാണിയിൽ നിന്നും വിൻബ്ലാസ്റ്റിൻ വേർതിരിക്കുകയും അത് വിജയകരമായി കീമോത്തെറാപ്പിയിൽ ഉപയോഗിക്കുകയും ചെയ്തു.

ഏതാണ്ട് 60 വർഷങ്ങൾക്കുമുൻപ് കാൻസറിനെ ചെറുക്കാനുള്ള രാസവസ്തുക്കൾ നിത്യകലാണിയിൽ അടങ്ങിയിട്ടുള്ള ആൽക്കലോയിഡുകളിൽ ഉണ്ടെന്ന ഈ കണ്ടെത്തലിനുശേഷം ശാസ്ത്രലോകം ആ ചെടിക്കു പിന്നാലെയായിരുന്നു.എന്നാൽ ഈ ചെടിയിൽ നിന്നും വിൻബ്ലാസ്റ്റിൻ വേർതിരിക്കുന്നത് അത്ര ലളിതമായ കാര്യമല്ലായിരുന്നു. 500 കിലോഗ്രാം ഉണങ്ങിയ ഇലയിൽനിന്നുമാണ് ഒരു ഗ്രാം വിൻബ്ലാസ്റ്റിൻ ലഭിച്ചിരുന്നത്.

കഴിഞ്ഞ 15 വർഷമായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന സാറാ ഓ കോണർ നിത്യകല്യാണിയുടെ ജിനോം പൂർണ്ണമായി അഴിച്ചെടുത്തിരിക്കുകയാണ്. ഇത്രകാലം എങ്ങനെയാണ് ഈ ചെടി വിൻബ്ലാസിൻ ഉണ്ടാക്കുന്നതെന്നുള്ള ഗഹനമായ രഹസ്യം ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. ഇപ്പോൾ ഏറ്റവും ആധുനികമായ ജിനോം സീക്വൻസിങ്ങിൽക്കൂടി വിട്ടുപോയ ജീനുകൾ ഏതെന്ന് ശാസ്ത്രലോകം കണ്ടുപിടിച്ചിരിക്കുന്നു. വിൻബ്ലാസ്റ്റിൻ ഉണ്ടാക്കുന്ന രാസവസ്തുക്കളായ കതരാന്തിനെയും ടാബർസോണിനെയും ഈ ഗവേഷണം പുറത്തുകൊണ്ടുവന്നു. കൃത്രിമമായി വിൻബ്ലാസ്റ്റിൻ നിർമ്മിക്കാനുള്ള പ്രക്രിയ ഇനി ശാസ്ത്രത്തിന് എളുപ്പമാകും. സസ്യങ്ങളിലെ ഔഷധഗുണമുള്ള വസ്തുക്കളിൽ ഏറ്റവും ഗഹനതയാർന്ന രാസവസ്തുക്കളിൽ ഒന്നാണ് വിൻബ്ലാസ്റ്റിൻ. അതിനാൽത്തന്നെയാണ് കഴിഞ്ഞ 60 വർഷങ്ങൾ ശാസ്ത്രലോകത്തിന് ഇതഴിച്ചെടുക്കാൻ കഠിനപ്രയത്നം ചെയ്യേണ്ടിവന്നത്. ഇനി കൃത്രിമമായി പരീക്ഷണശാലകളിലോ അല്ലെങ്കിൽ രാസത്വരകങ്ങൾ ഉപയോഗിച്ച് മറ്റു ചെടികളിലോ ഇത് നിർമ്മിക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ആദ്യ രാസവസ്തുമുതൽ 31 ഘട്ടങ്ങളിൽക്കൂടി കടന്നാണ് അവസാനം വിൻബ്ലാസ്റ്റിൻ ഉണ്ടാവുന്നതെന്നും ഇവർ കണ്ടുപിടിച്ചു. കഴിഞ്ഞയാഴ്ച ഇതേപ്പറ്റി ഗവേഷണപ്രബന്ധത്തിൽ വന്ന വാർത്ത ലിങ്കിൽ
http://science.sciencemag.org/...

advertisment

Super Leaderboard 970x90