Business

വാട്സാപ്പും ഫേസ്ബുക്കും ഇല്ലാത്ത ജോയ് ആലുക്കാസ് ;രസകരമായ കാര്യം ഇതാണ് !

തന്റെ ബിസിനസ് വിജയത്തിന്റെ പ്രധാന കാരണം ആളുകളുമായി നേരിട്ടുള്ള സൗഹൃദം കാത്തു സംരക്ഷിക്കുന്നതാണ് എന്ന് അദ്ദേഹം പറയുന്നു

വാട്സാപ്പും ഫേസ്ബുക്കും ഇല്ലാത്ത ജോയ് ആലുക്കാസ് ;രസകരമായ കാര്യം ഇതാണ് !

ഒരു ബിസിനസുകാരൻ , പ്രത്യേകിച്ച് ഇന്ത്യക്ക് അകത്തും പുറത്തും ഒരു പോലെ പടർന്നു പന്തലിച്ച 81 സ്ഥാപനങ്ങളുടെ അധിപനാകുമ്പോൾ സോഷ്യൽ മീഡിയയോടും മൊബൈൽ ഫോൺ സാങ്കേതിക വിദ്യകളോടും അടുത്ത് നിൽക്കേണ്ടത് അത്യാവശ്യമല്ലേ ? ഈ ചോദ്യം ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസിനോട് ആണ് എങ്കിൽ, അല്ല എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി.

സോഷ്യൽ മീഡിയയിൽ സജീവമായിരിക്കാൻ ഫേസ്ബുക്കോ , എളുപ്പത്തിലുള്ള കമ്യൂണിക്കേഷനുവേണ്ടി വാട്സാപ്പോജോയ് ആലുക്കാസ് ഉപയോഗിക്കുന്നില്ല. ഐഫോണിൽ ആദ്യം വാട്സാപ്പ് ഉണ്ടായിരുന്നു എങ്കിലും അത് ഒരു സമയം കൊല്ലിയാണ് എന്ന് തോന്നിയപ്പോൾ ഒഴിവാക്കി. ഇപ്പോൾ ജീവിതത്തിൽ നല്ല സ്വസ്ഥതയുണ്ട് എന്ന് ജോയ് ആലുക്കാസ് പറയുന്നു.

‘വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതിരുന്ന കാലത്ത് മനുഷ്യന് മറ്റുള്ളവരുമായി സംസാരിക്കാനും ഇടപെഴകാനും അവസരം ഏറെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സാങ്കേതിക വിദ്യ വികസിച്ചപ്പോൾ മനുഷ്യന്റെ ലോകം ചെറുതായി. കഴിയുന്നതും സാമൂഹിക ജീവിയായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് അതിനു സമൂഹ മാധ്യമങ്ങളുടെ ആവിശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്’ ജോയ് ആലുക്കാസ് പറയുന്നു.

തന്റെ ബിസിനസ് വിജയത്തിന്റെ പ്രധാന കാരണം ആളുകളുമായി നേരിട്ടുള്ള സൗഹൃദം കാത്തു സംരക്ഷിക്കുന്നതാണ് എന്ന് അദ്ദേഹം പറയുന്നു.

#TAGS : joy-alukkas  

advertisment

Related News

    Super Leaderboard 970x90