Kerala

KSRTC ബസ് യാത്രക്കാരന് പ്രൈവറ്റ് ബസ്സുകാരുടെ ക്രൂര മര്‍ദ്ദനം; വീഡിയോ പുറത്ത്..

സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരുടെ മുന്നില്‍ തര്‍ക്കം തുടര്‍ന്നതോടെ യാത്രക്കാരില്‍ ഒരാള്‍ ഇത് ചോദ്യം ചെയ്യുകയുണ്ടായി. ഇതിനെത്തുടര്‍ന്നായിരുന്നു ചോദ്യം ചെയ്ത യാത്രക്കാരന് നേര്‍ക്ക് പ്രൈവറ്റ് ബസ് തൊഴിലാളികള്‍ അക്രമം അഴിച്ചു വിട്ടത്.

KSRTC ബസ് യാത്രക്കാരന് പ്രൈവറ്റ് ബസ്സുകാരുടെ ക്രൂര മര്‍ദ്ദനം; വീഡിയോ പുറത്ത്..

കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരന് പ്രൈവറ്റ് ബസ് ജീവനക്കാരുടെ ക്രൂരമായ മര്‍ദ്ദനമേറ്റു. കണ്ണൂര്‍ ജില്ലയില്ര്‍ തളിപ്പറമ്പില്‍ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. പയ്യന്നൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മാധവി എന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. മാധവി ബസ്സിനു മുന്നില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ജീവനക്കാരോട് തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വെച്ച് പ്രൈവറ്റ് ജീവനക്കാര്‍ തര്‍ക്കിക്കുകയായിരുന്നു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരുടെ മുന്നില്‍ തര്‍ക്കം തുടര്‍ന്നതോടെ യാത്രക്കാരില്‍ ഒരാള്‍ ഇത് ചോദ്യം ചെയ്യുകയുണ്ടായി. ഇതിനെത്തുടര്‍ന്നായിരുന്നു ചോദ്യം ചെയ്ത യാത്രക്കാരന് നേര്‍ക്ക് പ്രൈവറ്റ് ബസ് തൊഴിലാളികള്‍ അക്രമം അഴിച്ചു വിട്ടത്. സമീപത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാര്‍ഡ് ഈ സംഭവം കണ്ടെങ്കിലും ഇതില്‍ ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അവസാനം നാട്ടുകാര്‍ ഇടപെട്ടതോടെയാണ് സ്വകാര്യ ബസ്സുകാര്‍ പിന്‍വലിഞ്ഞത്. നാട്ടുകാരില്‍ ചിലര്‍ ബസ് ജീവനക്കാരെ കൈവെക്കുമെന്ന് ഉറപ്പായപ്പോള്‍ ബസ്സുകാര്‍ പതിയെ തലയൂരുകയായിരുന്നു.

മര്‍ദ്ദനമേറ്റ യാത്രക്കാരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മര്‍ദ്ദിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി തളിപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജെ.വിനോയി അറിയിച്ചു. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് ഇത് പുറംലോകം അറിഞ്ഞത്. ഇതോടെ മുഖ്യധാരാ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. മര്‍ദ്ദിക്കുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മുഖം ഈ ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്.

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സും തമ്മിലുള്ള തര്‍ക്കങ്ങള്‍ പതിവാണെങ്കിലും ഇതിന്റെ പേരില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സംഭവങ്ങള്‍ അങ്ങനെയാരും കേട്ടിട്ടില്ലാത്തതാണ്. ഇത്തരത്തിലുള്ള ബസ്സുകാരുടെ ഗുണ്ടായിസം അടിച്ചമര്‍ത്തേണ്ട ഒന്നുതന്നെയാണ്.

advertisment

News

Super Leaderboard 970x90