Travel

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

പ്രകൃതി രമണീയമായ യാത്രയായിരുന്നു . ഹരിതാഭമായ കുന്നുകളും പുഴയും അതിനോട് ചേർന്ന് കൃഷികളും എല്ലാം മനം നിറക്കുന്ന കാഴ്ചകളായിരുന്നു .2 മണിയോടെ ബുറുങ് താത്തോപാനി എന്ന സ്ഥലത്തു എത്തിയപ്പോൾ പെർമിറ്റ് കാണിക്കാൻ ബസ് നിർത്തി. അപ്പോഴാണ് ഞങ്ങൾക്ക് കിട്ടിയ പണി മനസിലായത്.​...

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര. അന്നപൂർണ ഹിമാലയൻ മേഖലയിൽ ഉൾപ്പെടുന്ന സ്ഥലമായ മുസ്താങ് ജില്ലയിൽ പ്രവേശിക്കണമെങ്കിൽ പ്രതേക പാസ് എടുക്കേണ്ടതുണ്ട്‌. പൊഖറയിൽ താമസിച്ച alpine villa യുടെ ഉടമ പെർമിറ്റ് എല്ലാം ശരിയാക്കി തന്നു , പോവാനുള്ള ബസും ബുക്ക് ചെയ്തു തന്നു. രാവിലെ തന്നെ ബസ് ഹോട്ടലിനു മുന്നിൽ വരും എന്ന് അറിയിച്ചിരുന്നു. രാവിലെ ഞങ്ങൾ റെഡി ആയി നിന്നപ്പോൾ പറഞ്ഞു ബസ് ഇങ്ങോട്ടു വരില്ല, നമ്മൾ അങ്ങോട്ട് പോവണം എന്ന്. അയാൾ തന്നെ ബൈക്കിൽ ഞങ്ങളെ അങ്ങോട്ട് കൊണ്ട് പോയി വിട്ടു . ഒരു കുട്ടി ബസിൽ ആണ് യാത്ര. 157 km ഈ ബസിൽ യാത്ര ചെയ്യണം. റോഡുകൾ എങ്ങനെ ആയിരിക്കും എന്ന് മനസിൽ ഒരു ധാരണയുണ്ട്. കേറിയ ഉടനെ തന്നെ സീറ്റിനു വേണ്ടി തർക്കം ഉണ്ടായി. എല്ലാം പരിഹരിച്ചു 7.30 ന് യാത്ര തുടങ്ങി. ലുംലെ എന്നൊരു ചെറിയ ഗ്രാമത്തിൽ വെച്ച് പ്രാതൽ.

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

പ്രകൃതി രമണീയമായ യാത്രയായിരുന്നു . ഹരിതാഭമായ കുന്നുകളും പുഴയും അതിനോട് ചേർന്ന് കൃഷികളും എല്ലാം മനം നിറക്കുന്ന കാഴ്ചകളായിരുന്നു .2 മണിയോടെ ബുറുങ് താത്തോപാനി എന്ന സ്ഥലത്തു എത്തിയപ്പോൾ പെർമിറ്റ് കാണിക്കാൻ ബസ് നിർത്തി. അപ്പോഴാണ് ഞങ്ങൾക്ക് കിട്ടിയ പണി മനസിലായത്.

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

ഞങ്ങൾക്ക് പൊഖറയിൽ നിന്ന് ശരിയാക്കി തന്ന പെർമിറ്റ് ഗ്രൂപ്പ് ട്രെക്കിങ്ങ് ആയിരുന്നു, അത് കൊണ്ട് ട്രെക്കിങ്ങ് ഗൈഡ് വേണമായിരുന്നു. അങ്ങനെ വീണ്ടും 600 നേപ്പാളി റുപ്പീസ് കൊടുത്തു പുതിയ പെർമിറ്റ് കാർഡ് എടുക്കേണ്ടി വന്നു. ബസിൽ ഞങ്ങൾ ഒഴികെ എല്ലാവരും നേപ്പാളികൾ ആയിരുന്നു, അവർക്കു പെർമിറ്റിന്റെ ആവശ്യങ്ങൾ ഒന്നുമില്ല.

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

അൽപം മുന്നോട്ട് പോയി ചെറിയൊരു ചായ ബ്രേക്കിന് വേണ്ടി വണ്ടി നിർത്തി . 4.15 ആയപ്പോൾ ഗാസ (Ghasa) എന്ന സ്ഥലത്തു വീണ്ടും ചെക്കിങിന് വേണ്ടി ബസ് നിർത്തി. വലിയ നൂലാമാലകൾ ഇല്ലായിരുന്നു. ഇനിയങ്ങോട്ട് അന്നപൂർണ ഹിമാലയൻ സംരക്ഷണ മേഖലയാണ്. ഒരു ഭൂപടവും പെർമിറ്റിന്റെ കൂടെ കിട്ടി.

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

മുസ്താങ് ജില്ലയെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നത്. Upper Musthang , Lower Musthang എന്ന രീതിയിൽ. അപ്പർ മുസ്താങ് പോവണമെങ്കിൽ പെർമിറ്റ് എടുക്കാൻ വേറെയും പണം അടക്കണം, അതിനു 500 USD കൊടുക്കണം. ട്രെക്കിങ്ങ് ഉദ്ദേശിക്കുന്നവർക്കാണ് ഇത് ഉപകാരപ്പെടുക.

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

 ഗാസയിൽ നിന്ന് ബസ് വീണ്ടും യാത്ര തുടങ്ങിയെങ്കിലും കഷ്ടകാലം ആയിരുന്നു, യന്ത്രം നിലച്ചു. വണ്ടി കട്ടപ്പുറത്തേക്കു കേറി. അടുത്ത ബസ് വരാൻ ഉള്ള കാത്തിരിപ്പ് മണിക്കൂറുകൾ ആണ് നീണ്ടത്. തണുപ്പ് കൂടി കൂടി വന്നപ്പോൾ ബസിൽ ഉണ്ടായിരുന്ന കുറച്ചു വിദ്യാർത്ഥികൾ ഇലകളും മരത്തടികളും ഒക്കെ വെച്ച് തീകത്തിച്ചു. അതൊരു നല്ല ആശ്വാസമായിരുന്നു.

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

3 മണിക്കൂർ റോഡരികിൽ നിന്ന് മടുത്തപ്പോൾ പുതിയ ബസ് വന്നു. ഇനിയുള്ള യാത്ര ദുഷ്കരമായിരുന്നു. റോഡ് ഒന്നും ഇല്ല പലയിടത്തും . പർവതങ്ങൾക്കിടയിലൂടെയുള്ള നീണ്ട യാത്ര അവസാനിച്ചത് രാത്രി 10.30 നു. ബസിലെ ബാക്കിയെല്ലാവരും jomsom എയർപോർട്ടിന് ഭാഗത്തു ഇറങ്ങി.

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

 അവിടെ താമസ ചിലവ് അധികമായിരിക്കുമോ എന്ന ചിന്ത കാരണം ബസ് സ്റ്റാൻഡ് വരെ പോയി. എവിടെയും റൂമുകൾ ഇല്ലായിരുന്നു, എല്ലാം ഫുൾ. ബസ് ഡ്രൈവർ നല്ല കക്ഷി ആയതു കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. തിരിച്ചു എയർപോർട്ട് ഭാഗത്തു തന്നെ ഞങ്ങളെ ഇറക്കി വിട്ടു. കുറെ ഹോട്ടലുകളിൽ കേറിയിറങ്ങി അവസാനം ഒരെണ്ണത്തിൽ റൂം കിട്ടി.

കുറെ നൂലാമാലകൾ കൂടിയ ഒരു യാത്ര....

അവിടെ താമസ ചിലവ് അധികമായിരിക്കുമോ എന്ന ചിന്ത കാരണം ബസ് സ്റ്റാൻഡ് വരെ പോയി. എവിടെയും റൂമുകൾ ഇല്ലായിരുന്നു, എല്ലാം ഫുൾ. ബസ് ഡ്രൈവർ നല്ല കക്ഷി ആയതു കൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. തിരിച്ചു എയർപോർട്ട് ഭാഗത്തു തന്നെ ഞങ്ങളെ ഇറക്കി വിട്ടു. കുറെ ഹോട്ടലുകളിൽ കേറിയിറങ്ങി അവസാനം ഒരെണ്ണത്തിൽ റൂം കിട്ടി.

റോഡ് വിജനമായിരുന്നു , ചുറ്റുമുള്ളത് പർവത നിരകൾ ആണെങ്കിലും ഒന്നും വ്യകതമായി കാണാൻ ഇല്ല. രാവിലെ എണീറ്റ് ജനൽ തുറന്നപ്പോൾ കണ്ട കാഴ്ച വേറെയൊരു ലോകത്തു എത്തിപ്പെട്ട പോലെയായിരുന്നു. ഇനി കുറച്ചു ദിവസം ഈ പർവതങ്ങളുടെ കൂടെ.

advertisment

Related News

    Super Leaderboard 970x90